സൊമാറ്റോ അടുത്ത വര്‍ഷം ഐപിഒ വിപണിയിലേക്ക്‌

HIGHLIGHTS
  • 2021 ല്‍ ലിസ്റ്റിങ്‌ ലക്ഷ്യമിട്ട്‌ സൊമാറ്റോ
hotel-food
SHARE

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഐപിഒ വിപണിയിലേക്കെത്താനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഇന്ത്യന്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യുന്ന ആദ്യ കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്‌ കമ്പനി ആയിരിക്കുമിത്‌.

ഐപിഒയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിനുള്ള മെര്‍ച്ചന്റ്‌ ബാങ്കുകളെയും നിയമോപദേശക സ്ഥാപനങ്ങളെയും സൊമാറ്റോ നിയമിച്ചു തുടങ്ങി. നിര്‍ദ്ദിഷ്ട ഐപിഒയുടെ ലീഡ്‌ മെര്‍ച്ചന്റ്‌ ബാങ്കായി കൊട്ടക്‌ മഹീന്ദ്ര ക്യാപിറ്റലിനെ സൊമാറ്റോ നിയമിച്ചതായാണ്‌ ലഭ്യമാകുന്ന സൂചന.

ഐപിഒ മുന്നില്‍ കണ്ടു കൊണ്ട്‌ സൊമാറ്റോ ഒക്ടോബറില്‍ നേതൃനിരയില്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 3.3 ബില്യണ്‍ ഡോളറാണ്‌ സൊമാറ്റോയുടെ മൂല്യം. 2019-20 കാലയളവിലെ സൊമാറ്റോയുടെ വരുമാനം 394 ദശലക്ഷം ഡോളറാണ്‌ .

ബി2ബി ഓണ്‍ലൈന്‍ കമ്പനിയായ ഇന്ത്യ മാര്‍ട്ട്‌ ഇന്റര്‍മെഷിന്റെ ഐപിഒയ്‌ക്ക്‌ ശേഷമെത്തുന്ന ആദ്യ ഇന്റര്‍നെറ്റ്‌ ഐപിഒ ആയിരിക്കുമിത്‌. 2019 ജൂണില്‍ ആണ്‌ ഇന്ത്യമാര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ജസ്റ്റ്‌ ഡയല്‍, ഇന്‍ഫോ എഡ്‌ജ്‌ എന്നിവയാണ്‌ ആഭ്യന്തര വിപണിയില്‍ മുമ്പ്‌ നടന്ന മറ്റ്‌ രണ്ട്‌ ഇന്റര്‍നെറ്റ്‌ ഐപിഒകള്‍. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്‌മൈ ട്രിപ്‌ നാസ്‌ഡാക്കില്‍ 2010ല്‍ ലിസ്റ്റ്‌ ചെയ്‌തിരുന്നു.

English Summary : Zomato is Going for Ipo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA