സെബി പുതിയ ഒരു മ്യൂച്വല്‍ ഫണ്ട്‌ വിഭാഗം കൂടി അവതരിപ്പിച്ചു

HIGHLIGHTS
  • 'ഫ്‌ളക്‌സി ക്യാപ്‌ ' എന്ന പുതിയ ഫണ്ടിന്റെ മൊത്തം നിക്ഷേപത്തിന്റെ 65 ശതമാനം ഓഹരികളില്‍ നിക്ഷേപിക്കണം
MF
SHARE

മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപകര്‍ക്ക്‌ ഇനി പുതിയ ഒരു കാറ്റഗറി കൂടി തിരഞ്ഞെടുക്കാം. സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി ) 'ഫ്‌ളക്‌സി ക്യാപ്‌ ' എന്ന പുതിയ ഒരു മ്യൂച്വല്‍ ഫണ്ട്‌ കാറ്റഗറി കൂടി അവതരിപ്പിച്ചു . ഈ കാറ്റഗറിയില്‍ വരുന്ന സ്‌കീമുകള്‍ മൊത്തം നിക്ഷേപത്തിന്റെ 65 ശതമാനം എങ്കിലും ഓഹരികളില്‍ നിക്ഷേപിക്കണം.

അതേ സമയം മള്‍ട്ടി ക്യാപ്‌ ഫണ്ടുകളില്‍ നിന്നും വ്യത്യസ്‌തമായി ഫ്‌ളക്‌സി ക്യാപ്‌ ഫണ്ടുകളില്‍ ഏതെങ്കിലും വിപണിമ്യൂല്യത്തിലുള്ള നിക്ഷേപ പരിധിയില്‍ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. സ്‌മോള്‍ ക്യാപ്‌, മിഡ്‌്‌ക്യാപ്‌, ലാര്‍ജ്‌ ക്യാപ്‌ ഓഹരികളില്‍ യഥേഷ്ടം നിക്ഷേപം നടത്താം.

മള്‍ട്ടി ക്യാപ്‌ ഫണ്ടുകളുടെ വ്യവസ്ഥകളില്‍ സെബി അടുത്തിടെ മാറ്റം വരുത്തിയിരുന്നു. മള്‍ട്ടി ക്യാപ്‌ ഫണ്ടുകള്‍ ലാര്‍ജ്‌, മിഡ്‌, സ്‌മോള്‍ക്യാപ്‌ ഓഹരികളില്‍ കുറഞ്ഞത്‌ 25 ശതമാനം വീതം നിക്ഷേപം നടത്തിയിരിക്കണം എന്നാണ്‌ പുതിയ വ്യവസ്ഥ. എന്നാല്‍, പല ഫണ്ട്‌ ഹൗസുകളും മിഡ്‌, സ്‌മോള്‍ ക്യാപ്‌ ഓഹരികളില്‍ 25 ശതമാനം നിക്ഷേപിക്കുന്നതിലുള്ള നഷ്ടസാധ്യത സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തുകയും ഒരു ഫ്‌ളെക്‌സി ക്യാപ്‌ കാറ്റഗറി അവതരിപ്പിക്കണം എന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇത്‌ പരിഗണിച്ചാണ്‌ പുതിയ കാറ്റഗറിയുമായി സെബി എത്തിയിരിക്കുന്നത്‌. സെബിയുടെ ഈ നീക്കം മള്‍ട്ടിക്യാപ്‌ ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക്‌ ആശ്വാസം നല്‍കും.

English Summary : New Fund Catagory from SEBI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA