വിപണിയിൽ ആഹ്ളാദത്തിങ്കൾ

HIGHLIGHTS
  • പുതിയ ഉയരം കീഴടക്കി സെൻസെക്സും നിഫ്റ്റിയും
gain
SHARE

ഓഹരി വിപണി സൂചികയായ സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിൽ വീണ്ടും പുതിയ അധ്യായം തുറന്നു. സെന്‍സെക്സ് 704 പോയിന്റുയർന്ന് 42597ലും നിഫ്റ്റി 197 പോയിന്റുയർന്ന് 12461ലും ആണ് തിങ്കളാഴ്ച അവസാനിച്ചത്. ഏതാണ്ട് എല്ലാ മേഖലകളും നേട്ടത്തിലവസാനിച്ചു. രണ്ടു ശതമാനമുയർന്ന ബാങ്കിങ്, ഊർജം ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം വഹിച്ചത്.ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയെല്ലാം മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചു.അതേ സമയം സിപ്ല, അദാനി പോർട്സ്, മാരുതി സുസുക്കി, ഐടിസി തുടങ്ങിയവ പ്രതീക്ഷിച്ച നേട്ടം നൽകിയില്ല. ഇടത്തരം, ചെറുകിട ഓഹരികളിലും മുന്നേറ്റം ദൃശ്യമായി.

രാജ്യത്തെ ബിസിനസ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) സജീവമായതുമാണ് വിപണി ഉയരുന്നതിനു പ്രധാന കാരണമായത്. ജിഎസ്ടി കലക്‌ഷൻ വർധിക്കുന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷ നൽകുന്നു. ദീപാവലി  വിപണിയും പ്രതീക്ഷയാണ് നിക്ഷേപകർക്ക് നൽകുന്നത്.  വിപണി ഉയരുമ്പോൾ തിരുത്തലുകളും ഉണ്ടായേക്കാം.  

അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുത്ത ജോ ബൈഡന്റെ പുതിയ ഉത്തേജന പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകളും  വിപണിക്ക് കരുത്തേകി.  ഇന്ത്യൻ  കമ്പനികൾ കൂടുതൽ വരുമാനവും ലാഭവും നൽകുന്നത് ഓഹരി വിപണിയിൽ ആവേശം പകരുന്നുണ്ട്. വാഹന വിപണിയിലെ വളർച്ചയും പ്രതീക്ഷ പകരുന്നു.

ആഗോള റാലിയിൽ ഇന്ത്യൻ ഓഹരിവിപണിയും തിളങ്ങുകയാണ്.ദീപാവലിയോടനുബന്ധിച്ചുള്ള സംവത് വിപണിയേയും നിക്ഷേപകർ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

English Summary : Share Market Set New Record Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA