ADVERTISEMENT

സംവത് 2077 ഭാരതീയ പുതുവർഷപ്പിറവി വിപണി പുതിയ ഉയരങ്ങൾ താണ്ടി ആഘോഷമാക്കി. ഒരു മണിക്കൂർ നീണ്ട പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ പുതു നിക്ഷേപകരുടെ കൂടി ആവേശത്തിൽ  നിഫ്റ്റി 12828 എന്ന പുതിയ റെക്കോർഡ്  നേട്ടം സ്വന്തമാക്കിയ ശേഷം 12780 പോയിന്റില്‍ അവസാനിച്ചു, 43830ൽ  റെക്കോർഡിട്ട ശേഷം സെൻസെക്‌സ് 43637 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. സംവത് 2076 കോവിഡ് തകർച്ചയ്ക്കിടയിലും വിപണിക്കും നിക്ഷേപകർക്കും മികച്ച വർഷമായി. സെൻസെക്‌സ് 11% നേട്ടമാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്വന്തമാക്കിയത്. അടുത്ത ഒരു വര്‍ഷം വിപണിയുടെ വൻ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷയാണ് ഈ ആരംഭ ദിനത്തിലെ പ്രകടനം സൂചിപ്പിക്കുന്നത്. 

വൻകുതിപ്പ്

സകല മേഖലകളും മുന്നേറിയാണ് മുഹൂർത്ത വ്യാപാരം ആഘോഷമാക്കിയത്. എനർജി,സ്‌മോൾ ക്യാപ്, റിയൽറ്റി, ഇൻഫ്രാ സൂചികകൾ മികച്ച നേട്ടം സ്വന്തമാക്കിയപ്പോൾ ഐ ടി, ബാങ്കിങ്, ഫാർമ, എഫ്എംസിജി, മെറ്റൽ  മേഖലകളും പിന്തുണ നൽകി. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എയർടെൽ, സൺ ഫാർമ, ബജാജ് ഫിൻസെർവ്, റിലയൻസ് മുതലായ നിര ഓഹരികൾ നിഫ്റ്റിക്ക് മുന്നേറ്റം നൽകിയപ്പോൾ, ഐഷർ മോട്ടോഴ്‌സ്, എബിക്സ് ഫോറെക്സ്, അപ്പോളോ ഹോസ്പിറ്റൽ മുതലായ ഓഹരികൾ വൻ മുന്നേറ്റം നേടി. പൊതുമേഖല ഓഹരികളായ ബിപിസിഎൽ, ഓഎൻജിസി, ഐഓസി, എച്എഎൽ ഇവയൊക്കെ വൻകുതിപ്പാണ് നടത്തിയത്.

സംവത് 2078

രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ആഭ്യന്തര ഘടകങ്ങളും വിപണിക്ക് അനുകൂലമാകുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന വിശ്വാസമാണ് കുതിപ്പിനാധാരം. ലോകരാഷ്ട്രങ്ങളുടെ ഉത്തേജക പാക്കേജുകൾക്കൊപ്പം ഇന്ത്യയുടെ പുത്തൻ സാമ്പത്തിക ഉത്തേജന നടപടികളും, സാമ്പത്തിക നയങ്ങളും വിപണിക്ക് പുത്തൻ ദിശാബോധം നൽകും. ഉല്പാദന മേഖല, ഇൻഫ്രാ, ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽഎസ്റ്റേറ്റ്, സിമന്റ്, മെറ്റൽ എന്നീ മേഖലകൾ ഒരു കൊല്ലം കൊണ്ട് മുന്നേറും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com