ADVERTISEMENT

ഒരു സാങ്കേതിക തിരുത്തൽ പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ സൂചികകൾ കോവിഡ് വാക്സിന് എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) ലഭിക്കുന്നതിനൊപ്പം ജോ ബൈഡന്റെ ട്രഷറി സെക്രട്ടറിയായി മുൻ ഫെഡ്റിസർവ് ചെയർ പേഴ്‌സൺ ജാനെറ്റ് യെലെൻ കൂടി വരുന്ന  പശ്ചാത്തലത്തിൽ മുന്നേറി. എന്നാൽ വലിയ മുന്നേറ്റത്തോടെ ആരംഭിച്ച ബ്രിട്ടന്റെ എഫ്ടിഎസ്ഇ സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജർമൻ, ഫ്രഞ്ച് വിപണികളിലും നിരാശ പ്രകടമായി. 

ട്രംപ് തോൽവി സമ്മതിച്ച്,അധികാര കൈമാറ്റത്തിന് തയ്യാറായെന്ന വാർത്ത ഏഷ്യൻ  വിപണികൾക്ക് മുന്നേറ്റം നൽകി. ജപ്പാന്റെ  നിക്കി സൂചിക 2.59% മുന്നേറ്റം നേടിക്കഴിഞ്ഞു. കോസ്‌പി 0.69% ശതമാനം മുന്നേറ്റം നേടിയപ്പോൾ സിംഗപ്പൂർ നിഫ്റ്റി അര ശതമാനം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റിയുടെ ഡിസംബർ അവധി സിങ്കപ്പൂരിൽ 12970 പോയിന്റിന് മുകളിൽ വ്യാപാരം ചെയ്യുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാം.     

നിഫ്റ്റി 

ബാങ്കിങ് ഓഹരികളുടെ പിൻബലമില്ലാതെ ഇന്നലെ നിഫ്റ്റി 12900 പോയിന്റിനും, സെൻസെക്സ് 44000 പോയിന്റിനും മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് ഇന്ത്യൻ വിപണി അടിത്തറ കൂടുതൽ ശക്തമാക്കുന്നു എന്നതിന്റെ സൂചനയാണ്. കോവിഡ് വാക്സിന്റെ വിജയത്തിനുമപ്പുറം, വിദേശനിക്ഷേപകരുടെ ഇന്ത്യൻ വിപണിയിലെ താല്പര്യവും,  അനുകൂല ആഭ്യന്തര ഘടകങ്ങളുമാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് കാരണമായത്. വിദേശ ഫണ്ടുകൾ ഇന്നലെയും 4738 കോടി രൂപയുടെ അധികവാങ്ങലുകൾ ഇന്ത്യൻവിപണിയിൽ നടത്തി. ബാങ്കിങ് ഒഴികെ മറ്റെല്ലാ  മേഖലകളും ഇന്നലെ വിപണിയിൽ മുന്നേറ്റം നേടി. ഐടി, ഫാർമ മേഖലകൾ യഥാക്രമം 2.8%, 1.8% മുന്നേറ്റം നേടികൊണ്ട് വിപണിയെ മുന്നിൽ നിന്നും നയിച്ചു. സ്‌മോൾ ക്യാപ് മേഖല 2.1% മുന്നേറിയപ്പോൾ മിഡ്ക്യാപ് 1.3% മുന്നേറി. ഐടി മേഖലയിൽ ഇന്നും വാങ്ങൽ പ്രതീക്ഷിക്കാം.

ഇന്നും ഇന്ത്യൻ വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു.  12970 പോയിന്റിലെ വില്പന സമ്മർദ്ദം മറികടക്കാനായാൽ നിഫ്റ്റി 13100 പോയിന്റിലേക്ക് മുന്നേറിയേക്കും. 12800 പോയിന്റിലും, 12700 പോയിന്റിലും നിഫ്റ്റിക്ക് അതിശക്തമായ പിന്തുണയുണ്ട്. വിപണിയിലെ ഓരോ വീഴചയും ഇനിയും അവസരങ്ങളാണ്. 

ബാങ്കിങ്ങ്, ബാങ്കിതര മേഖലകൾ 

പുതിയ ബാങ്കിങ് ലൈസൻസുകൾ ലഭിച്ചേക്കാമെന്നതടക്കമുള്ള വാർത്തകൾ എൻബിഎഫ് സി മേഖലക്ക് മുൻ‌തൂക്കം നൽകിയപ്പോൾ, പുതിയ ബാങ്കുകളുടെ ആഗമനവും,  നിലവിലുള്ള ബാങ്കുകളുടെ ഉടമസ്ഥതകളിലുണ്ടായേക്കാവുന്ന മാറ്റവും, ബാങ്കിങ്മേഖലയെ കോർപറേറ്റുകൾക്ക് കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ ഇന്ത്യയുടെ ബാങ്കിങ് രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന്  വിപണി ചിന്തിച്ചത് ബാങ്കിങ്ിന് ഇന്നലെ തിരുത്തൽ നൽകി.   

ബാങ്കിങ് ലൈസൻസിന് പരിഗണിക്കുന്ന ഗ്രൂപ്പിന് മറ്റ് ബിസിനെസ്സുകളൊന്നുമില്ലെങ്കിൽ നോൺ  ഓപ്പറേറ്റീവ് ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി ആവശ്യമില്ലെന്ന ആർബിഐയുടെ പ്രഖ്യാപനം ഇക്വിറ്റാസ് ഹോൾഡിങ്, ഐഡിഎഫ് സി, ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്  എന്നീ കമ്പനികൾക്ക് വൻ മുന്നേറ്റം നൽകി.

കറൻറ് അക്കൗണ്ട് സർപ്ലസ്

നടപ്പു സാമ്പത്തിക വർഷത്തിൽ ഇറക്കുമതി ഗണ്യമായി കുറഞ്ഞത് ഇന്ത്യയെ  കറൻറ് അക്കൗണ്ട്  സർപ്ലസ്  നേടാൻ സഹായിക്കുന്നത്  ഇന്ത്യൻ  വിപണിക്കും  അനുകൂലമാണ്. രാജ്യത്തിന്റെ  ഇറക്കുമതി നയങ്ങൾകൂടുതൽ  കടുപ്പിച്ചേക്കാവുന്നത്  വരും വർഷങ്ങളിലും  ഈ നേട്ടം തുടരുന്നതിനു  കാരണമായേക്കാം. 

സ്വർണം കൂപ്പുകുത്തി

കോവിഡ് വാക്സിൻ യാഥാർഥ്യമായത് സ്വർണവിലയിൽ വൻ തിരുത്തലുണ്ടാക്കി. വിപണിയിൽ 32 ഗ്രാമിന് 1830 ഡോളർനിരക്കിലേക്ക് വീണ സ്വര്‍ണത്തിന് 1800 ഡോളറിന് മുകളിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ കൂടുതൽ വാക്സിൻ വിജയകഥകൾ1700 ഡോളർ നിരക്കിലേക്കും എത്തിച്ചേക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com