ADVERTISEMENT

ബര്‍ഗര്‍ കിങ്‌ ഇന്ത്യയുടെ പ്രഥമ ഓഹരി വില്‍പ്പന അടുത്താഴ്‌ച തുടങ്ങും. പ്രതി ഓഹരി 59-60 രൂപയാണ്‌ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഓഹരി മുഖവിലയുടെ ആറ്‌ മടങ്ങd കൂടുതലാണിത്‌. ഡിസംബര്‍ 2 ന്‌ തുടങ്ങുന്ന ഐപിഒ ഡിസംബര്‍ 4ന്‌ അവസാനിക്കും.

യുഎസ്‌ ആസ്ഥാനമായുള്ള ബര്‍ഗര്‍ കിങിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ ബര്‍ഗര്‍ കിങ്‌ ഇന്ത്യ ഐപിഒയിലൂടെ 810 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. കൊട്ടക്‌ മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, സിഎല്‍എസ്‌എ ഇന്ത്യ, എഡല്‍വിസ്സ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ , ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ്‌ ഇഷ്യുവിന്റെ ബുക്ക്‌ റണ്ണിങ്‌ ലീഡ്‌ മാനേജര്‍മാര്‍. ഓഹരികള്‍ ഡിസംബര്‍ 14 ന്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

കുറഞ്ഞത്‌ 250 ഇക്വിറ്റി ഷെയറുകള്‍ക്കാണ്‌ ബിഡ്‌ സമര്‍പ്പിക്കേണ്ടത്‌ . ഐപിഒയുടെ 10 ശതമാനം ആണ്‌ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുന്നത്‌.രാജ്യത്ത്‌ അതിവേഗം വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന ക്യുഎസ്‌ആര്‍ ശൃംഖലയായ ബര്‍ഗര്‍ കിങ്‌ ഇന്ത്യ 2026 ഓടെ രാജ്യത്ത്‌ 700 റസ്‌റ്റൊറന്റുകള്‍ തുറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

English Summary : Burger King is Going for IPO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com