സ്വർണം വീണ്ടും കുതിപ്പിലേക്കോ? ഏതാനും ആഴ്ചകളായി കുറഞ്ഞു കൊണ്ടിരുന്ന സ്വർണ വില വീണ്ടും വർധനയുടെ സൂചന പ്രകടമാക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതാേടെ രണ്ടു ദിവസം കൊണ്ട് 360 രൂപയുടെ വർധനയാണ് രേഖപ്പടുത്തിയിരിക്കുന്നത്. ഇന്ന് പവന് 36,120 രൂപയാണ് വില. ഗ്രാമിന് 25 രൂപ കൂടി 4515 രൂപയും. രാജ്യാന്തര വിപണിയിൽ മുന്നേറുന്നതിന്റെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. നവംബറിൽ കനത്ത ഇടിവ് നേരിട്ട സ്വർണ വില ഡിസംബർ ഒന്നിനു 160 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 35 ഡോളർ ഉയർന്നു. കോവിഡ് വാക്സിനെ കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് സ്വർണത്തിന് കരുത്ത് പകർന്നത്. ഹ്രസ്വ കാലത്തേയ്ക്ക് സ്വർണ വില ഉയരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary : Gold Price Increased Today