ADVERTISEMENT

ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായി യുടിഐ സ്‌മോള്‍ ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 16-ന് അവസാനിക്കും.  23 മുതല്‍ പുനര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും വേണ്ടി തുടര്‍ന്നു ലഭ്യമാക്കുകയും ചെയ്യും. യൂണിറ്റിന് പത്തു രൂപയാണ് വില. കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയും കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയുമാണ്. 

ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയില്‍ റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ലാഭ വിഹിതം അതാതു സമയം നല്‍കുന്നതും നിക്ഷേപത്തോടു കൂട്ടിച്ചേര്‍ക്കുന്നതുമായവ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ചെറിയ എസ്‌ഐപികള്‍, ഏതു ദിവസവും നല്കാവുന്ന എസ്‌ഐപികള്‍ തുടങ്ങിയവയും ലഭ്യമാണ്. ഓഹരികളില്‍ 65 ശതമാനം മുതല്‍ 100 ശതമാനം വരെയാവും പദ്ധതിയുടെ നിക്ഷേപം.

 വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ നാളെ തു‍ടങ്ങും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.

English Summary: 2 NFO's are in the Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com