മികച്ച 25 ഓഹരികളുമായി ദക്ഷിൺ പോർട്ട്‌ഫോളിയോ

HIGHLIGHTS
  • ദക്ഷിണേന്ത്യൻ കമ്പനികളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പോർട്ട് ഫോളിയോ
grow2
SHARE

സവിശേഷ ആശയങ്ങളെ നിക്ഷേപകർ എപ്പോഴും ആകാംക്ഷയോടെയാണ് കാണുക. ആശയത്തിലെ ആധികാരികത, വ്യത്യസ്തത തുടങ്ങിയവയ്‌ക്ക് നിക്ഷേപകർ എപ്പോഴും പരിഗണന കൊടുക്കാറുണ്ട്. ഓഹരികളിൽ പരോക്ഷമായി നിക്ഷേപിക്കുന്ന മ്യുച്ച്വൽഫണ്ട്, പിഎംഎസ്, എഐഎഫ് (ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്) തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങളിൽ ഇത്തരം വൈവിധ്യമാർന്ന നിക്ഷേപ ആശങ്ങൾ അവതരിപ്പിക്കപ്പെടുക പതിവാണ്. അത്തരത്തിൽ ജിയോജിത്ത് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഒരു പി.എം.എസ് പദ്ധതിയാണ് ദക്ഷിൺ പോർട്ട് ഫോളിയോ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിക്ഷേപകർക്കിടയിൽ വളരെ സ്വീകാര്യത കൈവരിച്ച ഒരു പദ്ധതിയാണിത്.

പേര് സൂചിപ്പിക്കുന്നതുപോലെ ദക്ഷിണേന്ത്യയിൽ നിന്നുമുള്ള കമ്പനികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പോർട്ട് ഫോളിയോ ആണ് ഇത്. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കമ്പനികൾ മാത്രമാണ് ഈ പോർട്ട് ഫോളിയോയിൽ ഉള്ളത്. ആഗോള ഇൻഡക്സ് സേവന ദാതാക്കളായ മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ രൂപപ്പെടുത്തിയ എംഎസ് സിഐ ഇന്ത്യ ഡൊമസ്റ്റിക് ടോപ് 25 ക്വാളിറ്റി ഇൻഡക്സ് ആണ് ഈ പോർട്ട് ഫോളിയോയുടെ അടിസ്ഥാനം.

പരിഷ്ക്കാരം നാലുതവണ

25 ഓഹരികൾക്ക് തുല്യ പ്രതിനിധ്യമുള്ള ഈ സൂചിക വർഷത്തിൽ നാലുതവണ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ നിലവിലുള്ള ചില ഓഹരികളെ ഒഴിവാക്കുകയും പകരം പുതിയവയെ ഉൾപ്പെടുത്തുകയും ചെയ്യുും. ഓഹരിയുടെ തുല്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു. വിലകുറയുമ്പോൾ പ്രസ്തുത ഓഹരികൾക്ക് പോർട്ട് ഫോളിയോയിലുള്ള പങ്കാളിത്തത്തിന്റെ തോത് കുറയുകയും വിലക്കൂടുമ്പോൾ തോത് കൂടുകയും ചെയ്യും. ഇതിന്റെ ഒരു ക്രമപ്പെടുത്തലാണ് മേൽ സൂചിപ്പിച്ചത്. മാർച്ച്, ജൂൺ, സെപ്‌റ്റംബർ, ഡിസംബർ മാസങ്ങളിൽ ആദ്യ വിപണി ദിവസമായിരിക്കും പുതിയ സൂചിക നിലവിൽ വരിക.

പരിഗണന വൻകിട കമ്പനികൾക്കല്ല

ഇനി സൂചികയിലെ ഓഹരികളുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് എന്ന് നോക്കാം; ലോകം മുഴുവൻ വീക്ഷിക്കുന്ന ഇന്ത്യൻ ഓഹരികളുടെ ഒരു പ്രധാന സൂചികയാണ് എംഎസ്‌സിഐ ഇന്ത്യ ഐഎംഐ ഇൻഡക്സ്, ഏതാണ്ട് മുന്നൂറോളം ഓഹരികളുള്ള ഈ സൂചികയിൽ ഉൾപ്പെട്ടിട്ടുള്ള ഓഹരികൾ മാത്രമേ മികച്ച 25 ഓഹരികളുടെ ഈ സൂചികയിൽ ഉണ്ടാകൂ. ഇതാണ് ആദ്യത്തെ മാനദണ്ഡം. രാമത്തേത് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കമ്പനികളെ മാത്രമേ പരിഗണിക്കൂ എന്നതാണ്. മൂന്നാമത്തേത് 50000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കുകയാണ്. വൻകിട കമ്പനികളെ പരിഗണിക്കുന്നില്ലെന്ന് സാരം. ഇങ്ങനെ തയ്യാറാക്കുന്ന പട്ടികയിൽ നിന്നാണ് മികച്ച 25 കമ്പനികളെ തിരഞ്ഞെടുക്കുന്നത്.

വരുമാനത്തിലെ സ്ഥിരത, ഉയർന്ന ലാഭക്ഷമത, മികച്ച ആസ്തി-ബാധ്യത അനുപാതം തുടങ്ങിയ അടിസ്ഥാനഗുണങ്ങൾ അനുസരിച്ച് മികച്ച 25 കമ്പനികളെ തിരഞ്ഞെടുക്കുന്നു. ഈ സൂചിക കൃത്യമായി പരിഷ്കരിച്ചുകൊണ്ടിരിക്കും.

വിജയ ചരിത്രം

കോവിഡ് മഹാമാരി ഓഹരിവിപണിയെ തളർത്തിയ മാർച്ച് മാസത്തിന് ശേഷം ഏപ്രിൽ മുതൽ വിപണിയിൽ ഉണ്ടായ തിരിച്ചു കയറ്റത്തിൽ ഒരു മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുവാൻ ദക്ഷിൺ പോർട്ട് ഫോളിയോയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 6 മാസത്തെ കാലയളവിൽ പോർട്ട് ഫോളിയോയിൽ 42 ശതമാനം വളർച്ചയുണ്ടായി. ഒരു വർഷ കാലയളവിൽ 19.5 ശതമാനമാണ് വളർച്ച.

കേരളത്തിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിലെ മികച്ച കമ്പനികൾ പലതും നമ്മൾ കേട്ടിട്ടുള്ളതോ പരിചയിച്ചിട്ടുള്ളതോ ആയിരിക്കും. നമ്മൾ അറിയുന്ന പരിചിത പേരുകളിലെ നിക്ഷേപം എന്നത് ഒരു സുപ്രധാന ഘടകം തന്നെയാണ്. ഇതാണ് ജിയോജിത് ദക്ഷിൺ പോർട്ട് ഫോളിയോയെ ആകർഷകമാക്കുന്നതും.

English Summary: Details of Geojit Dakshin Portfolio

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA