വ്യാവസായികോൽപ്പാദനം വിപണിയെ തുണയ്ക്കുമോ?

HIGHLIGHTS
  • സ്‌പൈസ് ജെറ്റ്, ഇൻഡിഗോ , സ്നോമാൻ ലോജിസ്റ്റിക്സ്, യൂണിയൻ ബാങ്ക്, ഹിൻഡാൽകോ, സെയിൽ, ഹാവെൽസ്, ആംബർ , ഡിക്‌സൺ, ഐആർസിടിസി, യുപിഎൽ, അൾട്രാ ടെക് ഓഹരികൾ ശ്രദ്ധിക്കുക
covid-positive
SHARE

അമേരിക്കയിലും യൂറോപ്പിലും കോവിഡ്  അതിദ്രുതം പടരുകയാണ്. ബുധനാഴ്ച മുതൽ ജർമ്മനി മൊത്തം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്നത് ഇന്ന് ജർമൻ സൂചികയായ ഡാക്‌സിനും മറ്റ് യൂറോപ്യൻ വിപണികൾക്കും  വൻ തിരുത്തൽ നൽകിയേക്കാമെന്ന് വിപണി ഭയക്കുന്നു. കോവിഡും വാക്സിനും തമ്മിലുള്ള വിപണിയുദ്ധത്തിനിടയിലേക്ക് ഈ ആഴ്ച മുതൽ അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് കൂടി കടന്ന് വരുന്നത് ലോകവിപണി പ്രതീക്ഷയോടെ കാണുന്നു. ഫൈസർ  വാക്‌സിന് അടിയന്തിര അനുമതി ലഭിച്ചതും , സ്റ്റിമുലസ് പാക്കേജിൻമേൽ ഇരുപക്ഷവും കൂടുതൽ ധാരണയിലെത്തിയാക്കാവുന്നതും  വിപണിക്ക് മികച്ച മുന്നേറ്റ സാധ്യതയൊരുക്കുന്നു. മറിച്ചൊരു വാർത്ത വിപണിയിൽ കൂടുതൽ തിരുത്തലിനും കാരണമായേക്കാം.

വാക്സിൻ, സ്റ്റിമുലസ് വാർത്തകൾ അമേരിക്കൻ വിപണിയിൽ സൃഷ്ടിച്ചേക്കാവുന്ന ഓളങ്ങളിലാണ്  ലോക വിപണിയുടെ പ്രതീക്ഷ. കോവിഡ് വ്യാപനത്തിൽ തട്ടി നിൽക്കുന്ന വിപണിയിലേക്ക് ക്രിസ്‌മസ്‌ ആലസ്യങ്ങൾ കൂടി കടന്നു വന്നേക്കാവുന്നത് വിപണിയുടെ ലക്‌ഷ്യം തെറ്റിച്ചേക്കാം. ഏഷ്യൻ വിപണികള്‍ ഇന്ന്  ഒരു ‘’ഗ്യാപ് അപ്’’ ഓപ്പണിങ്  സ്വന്തമാക്കി.. എസ് ജിഎക്സ് നിഫ്റ്റിയുടെ ഇന്നത്തെ നേട്ടം 1 43 % ആണ്. നിഫ്റ്റി ഫ്യൂച്ചർ 0.58% നേട്ടത്തിൽ എത്തിക്കഴിഞ്ഞു. നിഫ്റ്റിയും ഇന്ന് ഒരു മികച്ച തുടക്കം പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി 

മികച്ച  ഐഐപി ഡേറ്റയുടെയും, കോവിഡ് വാക്സിൻ അനുമതിയുടെയും  പിൻബലത്തിൽ ഇന്ത്യൻ വിപണി ഇന്ന് മുന്നേറ്റം സ്വപ്നം കാണുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ വിപണി അവസാനിക്കും മുൻപ്  ജർമൻ ലോക് ഡൗൺ വാർത്തകളുടെ ആഘാതത്തിൽ  യൂറോപ്യൻ  വിപണി  വലിയ നഷ്ടത്തിൽ ആരംഭിച്ചേക്കാവുന്നത്  ഇന്ത്യൻ വിപണിയിലും ഒരു വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം. 

കഴിഞ്ഞ ആറാഴ്ചയായി പുത്തൻ ഉയരങ്ങൾ താണ്ടി മുന്നേറുകയായിരുന്ന നിഫ്റ്റി അടുത്ത ലക്ഷ്യമായ 13750 പോയിന്റിലേക്ക് മുന്നേറുകയാണ്. 13300 പോയിന്റിലാണ് നിഫ്റ്റിയുടെ ഏറ്റവും വലിയ പിന്തുണ മേഖല. 13420 പോയിന്റിലും നിഫ്റ്റിക്ക് സപ്പോർട് ലഭ്യമാകും. 

മൈനിങ്, മെറ്റൽ, മാനുഫാക്ച്ചറിങ് മേഖലകൾ ഇനിയും മുന്നേറ്റം തുടരും. പൊതു മേഖല , റിയൽറ്റി, ബാങ്കിങ്, എനർജി സെക്ടറുകളും പ്രതീക്ഷയിലാണ്. മാരുതി, ടിവിഎസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ , സ്നോമാൻ  ലോജിസ്റ്റിക്സ്, ജൂബിലൻറ് ഫുഡ്,  യൂണിയൻ ബാങ്ക്, ഹിൻഡാൽകോ, സെയിൽ, ഹാവെൽസ്, ആംബർ , ഡിക്‌സൺ, ഐആർസിടിസി, റിലയൻസ്, യുപിഎൽ, അൾട്രാ ടെക് സിമന്റ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ഐഐപി ഡേറ്റ കുതിക്കുന്നു.

ഏപ്രിലിൽ 57ശതമാനവും, മെയ് മാസത്തിൽ 33%വും വളർച്ച ശോഷണം നേരിട്ട ഇന്ത്യയുടെ വ്യവസായികോല്പാദനം ഫെബ്രുവരിക്ക് ശേഷം ആദ്യമായി വളർച്ച  രേഖപ്പെടുത്തിയത്  ഇന്ത്യൻ വിപണിക്ക് ഇന്ന് ആവേശമാവും. മുൻവർഷത്തിൽ നിന്നും 3.63% വളർച്ചയാണ്  ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (ഐഐപി ഡേറ്റ) ഒക്ടോബറിൽ നേടിയത്. 2019 ഒക്ടോബറിൽ 5%ത്തിന് മേൽ വളർച്ചാ ശോഷണം നേരിട്ട മൈനിങ്, മാനുഫാക്ച്ചറിങ്, ഇലക്ട്രിസിറ്റി സെക്ടറുകൾ മുന്നേറ്റം നേടിയത് ഇന്ത്യൻ വ്യാവസായിക വളർച്ചയുടെ നേർക്കാഴ്ചയാണ്. പിഎൽഐ സ്കീമിന്റെയും, ഇറക്കുമതി നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ  വരും മാസങ്ങളിൽ ഇന്ത്യയുടെ വ്യവസായികോല്പാദനം കുതിച്ചു ചാട്ടം തന്നെ നടത്തിയേക്കും. 

സ്വർണം

ഓഹരി വിപണിയിലെ തിരുത്തലിന്റെ പശ്ചാത്തലത്തിൽ  രാജ്യാന്തര വിപണിയിൽ ഔൺസിന് 1868 ഡോളർ വരെ മുന്നേറിയ ശേഷം  തിരിച്ചിറങ്ങിയെങ്കിലും  1830 ഡോളർ നിരക്കിൽ മികച്ച പിന്തുണ ലഭ്യമാകുന്നത് സ്വർണത്തിന് മുന്നേറ്റ സാധ്യത നൽകുന്നു. 1900 ഡോളർ എന്ന കടമ്പ മറികടന്നാൽ സ്വർണം 2000 ഡോളർ വീണ്ടും സ്വപ്നം കണ്ടു തുടങ്ങും.സ്വർണ വിലയിലെ  കോവിഡ്  വാക്സിൻ എഫക്റ്റ് കഴിഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു. ജർമൻ ലോക്ക് ഡൗൺ മഞ്ഞലോഹത്തിന് ഇന്ന് അനുകൂല സാഹചര്യമൊരുക്കിയേക്കും.  

ക്രൂഡ് & ഗ്യാസ്

ബ്രെൻറ് ക്രൂഡ് ബാരലിന് 50 ഡോളർ കടന്നത് എന്ന വിപണിക്ക് ആവേശമായി.. എണ്ണവില ക്രിസ്മസിനോടടുപ്പിച്ച് ബാരലിന് 55ഡോളറിന് മുകളിൽ പോകുമെന്ന് തന്നെ  പ്രതീക്ഷിക്കുന്നു. പ്രധാന സാമ്പത്തിക ശക്തികളുടെ മെച്ചപ്പെട്ട വ്യവസായികോല്പാദന കണക്കുകളിലാണ്  ക്രൂഡ് ഓയിലിന്റെ  പ്രതീക്ഷ. എന്നാൽ പുതിയ ലോക്ക്ഡൗൺ വാർത്തകൾ എണ്ണക്ക് അനുകൂലമല്ല.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA