14,000 പോയിന്റിലേയ്ക്ക് നടന്നടുത്ത് നിഫ്റ്റി

HIGHLIGHTS
  • മുത്തൂറ്റ്, മാരുതി, ഡിഎൽ എഫ്, ഒബ്‌റോയ് റിയൽറ്റി, ഫൈസർ , എൽ &ടി, എച്ച്ജി ഇൻഫ്രാ, ഇർകോൺ ഇന്റർനാഷണൽ, ബിപിസിഎൽ, വേദാന്ത, ബയോകോൺ , ഇന്‍ഡസ് ഇന്‍‍ഡ് ബാങ്ക്, ഒലെക്ട്ര ടെക്ക്, ഐനാവിൻ ഫ്ലൂറിൻ, സ്നോമാൻ ലോജിസ്റ്റിക്, ആർസിടിസി ഓഹരികൾ ശ്രദ്ധിക്കുക.ഗ്രീൻ
BsE
SHARE

ഫെഡ് റിസർവിന്റെ ബോണ്ട് വാങ്ങൽ തുടരുമെന്നും, പലിശ നിരക്ക് പൂജ്യത്തിനടുത്ത് തുടരുമെന്നുമുള്ള പ്രഖ്യാപനങ്ങൾ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ബോണ്ടുകൾ വാങ്ങുന്നതിലൂടെ അമേരിക്കൻ സമ്പദ്ഘടനയ്ക്കാവശ്യമായ പണലഭ്യത ഉറപ്പുവരുത്തുന്നത് വിപണിക്കനുകൂലമാണ്. പൗരന്മാർക്കായി  700 ഡോളർ വരെയുള്ള പേ ചെക്കുകൾ അടക്കം 900 ബില്യൺ ഡോളർ സ്റ്റിമുലസ് പാക്കേജിന്  ധാരണയായെന്നുള്ള ‘’അമേരിക്കൻ കോൺഗ്രസ്’’ പ്രസ്താവനകളും വിപണിക്ക് അനുകൂല സാഹചര്യമൊരുക്കും.  

ഏഷ്യൻ വിപണികളിൽ കൊറിയ ഒഴികെയുള്ള വിപണികളെല്ലാം ലാഭത്തോടെയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലും ഒരു പതിഞ്ഞ തുടക്കത്തിനാണിന്ന് സാധ്യത. ശേഷം വിപണിയിൽ വാങ്ങൽ പ്രതീക്ഷിക്കുന്നു.  

നിഫ്റ്റി 

വിദേശ നിക്ഷേപകരുടെ മോശം നിക്ഷേപം നടന്ന ഇന്നലെ വീണ്ടുമൊരു റെക്കോർഡ് ക്ലോസിങ് നടത്തിയ ഇന്ത്യൻ വിപണിയുടെ അടിത്തറ ശക്തമാണെന്ന സൂചനയാണുള്ളത്. 46,666.46 എന്ന ഫാൻസി നമ്പറിലവസാനിച്ച സെൻസെക്സ് അടുത്ത കുതിപ്പിൽ 47000 പോയിന്റ് എന്ന തന്ത്രപ്രധാന മേഖലയും പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു. നിഫ്റ്റി 14000 പോയിന്റിലേക്കുള്ള ദൂരം കുറയ്ക്കുകയാണ്. നിഫ്റ്റിയുടെ  13700 പോയിന്റിലെ ശക്തമായ കടമ്പ കടക്കുക എന്നതായിരിക്കും നിഫ്റ്റിയുടെ ഇന്നത്തെ പ്രയത്‌നം. അതിനാവാതെ  വന്നാൽ 13500 പോയിന്റിൽ  നിഫ്റ്റിക്ക് പിന്തുണ പ്രതീക്ഷിക്കുന്നു. 

റിയൽറ്റി മേഖല 5%ൽ കൂടുതൽ മുന്നേറ്റം നേടിയ ഇന്നലെ പൊതു മേഖല ബാങ്കിങ് ഓഹരികൾ മാത്രമാണ് നഷ്ടം നേരിട്ടത്. പൊതു മേഖല ബാങ്കിങ് ഓഹരികൾ ദീർഘകാല നിക്ഷേപകർ പരിഗണിക്കുക. റിയാൽറ്റി, ഭവന വായ്പ, സ്വർണ പണയ, ഓട്ടോ ഫൈനാൻസിംഗ്, ഓട്ടോ, ഇൻഫ്രാ, മെറ്റൽ  ഓഹരികൾ ഇന്നും പരിഗണിക്കുക.  ചെറുകിട, ഇടത്തരം സൂചികയും ഒരു വീതം ശതമാനം മുന്നേറിയതും ശ്രദ്ധിക്കുക.

ഭാരതി എയർടെൽ, മുത്തൂറ്റ്, മാരുതി, ഹീറോ, മഹിന്ദ്ര, ഡിഎൽ എഫ്, ഒബ്‌റോയ് റിയൽറ്റി, ഫൈസർ, എൽ &ടി, എച്ച്ജി ഇൻഫ്രാ, ഇർകോൺ ഇന്റർനാഷണൽ, ബിപിസിഎൽ, വേദാന്ത, ബയോകോൺ , ഇന്‍ഡസ് ഇന്‍‍ഡ് ബാങ്ക്, ഒലെക്ട്ര ഗ്രീൻടെക്ക്, ഐനാവിൻ ഫ്ലൂറിൻ, സ്നോമാൻ ലോജിസ്റ്റിക്, ആർസിടിസി  മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

വാഹന മേഖല 

വാഹന നിർമാതാക്കൾ വാഹന വില ഉയർത്തുന്നത് ഓഹരികൾക്ക് അനുകൂലമാണ്. മാരുതിക്കും, മഹീന്ദ്രക്കും പിന്നാലെ ഹീറോ മോട്ടോഴ്സും വില വർധന പ്രഖ്യാപിച്ച് കഴിഞ്ഞു. എല്ലാ വാഹന ഓഹരികളിലും  മൂന്നാംപാദ ഫലപ്രഖ്യാപനം മുന്നിൽ കണ്ട് നിക്ഷേപം ആരംഭിക്കാം. മാരുതിക്ക് 9000 രൂപ വരെ ലക്‌ഷ്യം പ്രതീക്ഷിക്കാം. മഹീന്ദ്രക്ക് 900 രൂപക്ക് മുകളിലാണ് എച്ച്എസ്ബിസിയുടെ ലക്‌ഷ്യം.  

ബർഗർ കിംഗ് 

വിപണിയിൽ ലിസ്റ്റ്  ചെയ്ത് മൂന്നാം നാൾ നിക്ഷേപകർക്ക് 232% നേട്ടം നൽകിയ ഓഹരി 260 രൂപ വരെയെങ്കിലും മുന്നേറിയ ശേഷം ലാഭമെടുക്കലിന് വിധേയമാകുമെന്ന് കരുതുന്നു. കമ്പനിയുടെ  വിപണി മൂല്യം എതിരാളിയായ മക്ഡൊണാൾഡിനെയും മറി കടന്ന് 7604 കോടി രൂപയിലെത്തിക്കഴിഞ്ഞു. വിപണിയിലെ നാലാം ദിവസമായ ഇന്ന്  കമ്പനി സ്‌മോൾ ക്യാപ് വിഭാഗത്തിൽ നിന്നും മിഡ് ക്യാപ് വിഭാഗത്തിലേക്കുയരുമെന്ന് പ്രതീക്ഷിക്കുന്നു. ജൂബിലന്റ് ഫുഡ് വർക്സ് ( ഡോമിനോസ് പിസ), വെസ്റ്റ്ലൈഫ് ഡെവലപ്മെൻറ് (മക്ഡൊണാൾഡ്‌സ്) മുതലായ ഓഹരികളും മുന്നേറ്റം നേടി. ദീർഘകാല നിക്ഷേപകർക്ക്  മൂന്ന്  ഓഹരികളും നിക്ഷേപത്തിനായി പരിഗണിക്കാം.

സ്വർണം

പുത്തൻ സ്വർണമായ ബിറ്റ്‌കോയിൻ ഇന്നലെ ചരിത്രത്തിലാദ്യമായി  20000 രൂപക്ക് മുകളിലെത്തിയതിന് പിന്നാലെ ഇന്ന് സ്വർണവും മുന്നേറിയേക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരി വിപണിയിൽ നിന്നും പിന്മാറ്റപ്പെടുന്ന പണമാണ് ഇരുമേഖലകളുടെയും അടിത്തറ. ഔൺസിന് 1850 ഡോളറിന് മുകളിൽ ക്രമീകരിക്കപ്പെട്ടാൽ പിന്നെ സ്വർണം 1900 ഡോളറും മറികടക്കും. അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപനങ്ങൾ നൽകുന്ന താത്കാലിക തിരുത്തലിന് ശേഷം സ്വർണം പുതിയ റെക്കോർഡ് ഉയരം താണ്ടിയേക്കും. ഔൺസിന്  2200 ഡോളർ സ്വർണത്തിന് 2021 ന്റെ ആദ്യ പകുതിയിൽ  തന്നെ സാധ്യമാണെന്ന് കരുതുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA