വിദേശ ഫണ്ടുകളുടെ വരവിന് ഉറപ്പുണ്ടാകുമോ?

HIGHLIGHTS
  • അദാനി ഗ്രീൻ, അംബുജ സിമന്റ്, സ്റ്റാർ സിമന്റ്, എൽ&ടി, ഐആർസിടിസി, സിപ്ല, ഫോഴ്സ് മോട്ടോർസ്, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, റിലയൻസ്,ഫിലടെക്സ്, ഇന്ത്യൻബാങ്ക്, ഫോർട്ടിസ്, അൻസൽ പ്രോപ്പർട്ടീസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക
stock-market-file-pic
SHARE

ഫലപ്രദമായ  കോവിഡ് വാക്സിൻ പ്രയോഗം ലോകമെങ്ങും നടക്കുന്നതും, അമേരിക്കൻ സ്റ്റിമുലസ്  പിന്തുണയും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചു വരവ് സാധ്യമാക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ സൂചികകൾ ഇന്നലെ മുന്നേറ്റത്തോടെ  വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് നടന്ന  ലാഭമെടുക്കൽ സൂചികകൾക്ക് ആരോഗ്യപരമായ തിരുത്തൽ നൽകി. ഡൗ ജോൺസ്‌ ഇന്നലെ 0.24 %വും, നാസ്ഡാക് 0.15 %വും മാത്രം നേട്ടം കുറിച്ചപ്പോൾ  റസ്സൽ2000 സൂചിക 1.05% മുന്നേറി.

പുത്തൻ കോവിഡ് പടരുന്നതിനിടയിൽ ആസ്ട്രസെനക്കയുടെയും, ഓക്സ്ഫഡിന്റെയും വാക്സിനുകൾക്ക് ബ്രിട്ടൻ അടിയന്തിരാനുമതി നൽകിയതും ഇന്നലെ ലോകവിപണിക്ക് അനുകൂലമായി.  

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന് 50 പോയിന്റ് ലാഭത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ചൈനീസ്, ഹോംഗ്കോങ്ങ് സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾ സിങ്കപ്പൂർ നിഫ്റ്റി നേരിയ തിരുത്തലോടെയാണ് വ്യാപാരം ആരംഭിച്ചത്.  ഇന്ത്യൻ സൂചികകളിൽ ഇന്ന് ഒരു പതിഞ്ഞ തുടക്കത്തിനാണ് സാധ്യത. ശേഷം സൂചികകൾ വിദേശ നിക്ഷേപത്തിന്റെ തോതിനനുസരിച്ചും, യൂറോപ്യൻ വിപണികളുടെ ആരംഭത്തിനനുസരിച്ചും ക്രമീകരിക്കപ്പെടും. 

നിഫ്റ്റി 

ഇന്നലെ 13997 പോയിന്റ് വരെ മുന്നേറി 13981 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 14000 പോയിന്റിലേക്ക് കയറി വ്യാപാരം ആരംഭിക്കുമെന്ന് കരുതുന്നു. 14100 പോയിന്റിലെ റെസിസ്റ്റൻസ് മറികടന്നാൽ 14300 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.  13880-13900 പോയിന്റിലെ  ശക്തമായ  പിന്തുണയും 13600 പോയിന്റിൽ നിഫ്റ്റിയിൽ  ശക്തമായ വാങ്ങൽ നടന്നേക്കാമെന്നതും പ്രതീക്ഷയാണ്. അടുത്ത രണ്ടു വാരങ്ങളിൽ നിഫ്റ്റി 13600 പോയിന്റിനും, 14200 പോയിന്റിനുമിടയിൽ നീങ്ങാനുള്ള സാധ്യതയും കാണുന്നു.   

ആരംഭത്തിൽ ഇന്നലെ ശക്തമായി മുന്നേറിയ നിഫ്റ്റി പിന്നീടുള്ള ലാഭമെടുക്കലിൽ വീണെങ്കിലും യൂറോപ്യൻ വിപണിയിലെ തുടക്കത്തിന്റെ പിൻബലത്തിൽ വീണ്ടും മുന്നേറി. വിദേശ നിക്ഷേപരുടെ 1824 കോടിയുടെ അധിക വാങ്ങലും, റിയൽറ്റി, ഓട്ടോ മെറ്റൽ, സിമന്റ് സെക്ടറുകളുടെ മുന്നേറ്റവും ഇന്നലെ വിപണിക്ക് അനുകൂലമായി. ഇൻഫ്രാ, സിമന്റ്, ഏവിയേഷൻ, ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ ഇന്നും ശ്രദ്ധിക്കുക.

അദാനി ഗ്രീൻ, അംബുജ സിമന്റ്, സ്റ്റാർ സിമന്റ്, എൽ&ടി, ഐആർസിടിസി, സിപ്ല, ഫോഴ്സ് മോട്ടോർസ്, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, റിലയൻസ്, ഫിലടെക്സ്, ഇന്ത്യൻബാങ്ക്, ഫോർട്ടിസ്, അൻസൽ പ്രോപ്പർട്ടീസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ഇൻഫ്രാ & സിമന്റ് 

ഇന്ത്യയുടെ അടുത്ത ബഡ്ജറ്റും, മുന്നേറാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയും ഇന്ത്യൻ ഇൻഫ്രാ, സിമന്റ് സെക്ടറുകൾക്ക് അതിവളർച്ച സാഹചര്യമൊരുക്കുമെന്നത് പരിഗണിച്ച് വിദേശി -സ്വദേശി ഫണ്ടുകൾ ഇൻഫ്രാ-സിമന്റ്  ഓഹരികളെ  കൂടുതലായി  നിക്ഷേപത്തിന്  പരിഗണിക്കുന്നത് ഇരു സെക്ടറുകൾക്കും  മുന്നേറ്റം  നൽകുന്നു. എൽ&ടി വീണ്ടും മൂന്ന് കൊല്ലം മുൻപുള്ള നിലയിൽ വീണ്ടുമെത്തിക്കഴിഞ്ഞു.  വിൽപന വർദ്ധനക്കൊപ്പം വില വർധനയും സിമന്റ്  ഓഹരികളിൽ  സാധ്യതയാണ്. ശ്രീ സിമന്റ്, അൾട്രാ ടെക്ക് , എ സി സി , ബിർള കോർപറേഷൻ, ഡാൽമിയ  ഭാരത്, അംബുജ സിമന്റ്, മുതലായവ ദീർഘ കാല  നിക്ഷേപത്തിന്  പരിഗണിക്കാം. 

എമർജൻസി ഓതറൈസേഷൻ

കോവിഡ് വാക്സിൻ അനുമതികളും,  കോവിഡ് വാക്സിനുകളുടെ പുരോഗതിയുമായിരിക്കും ലോകവിപണിക്കൊപ്പം ഇന്ത്യൻ വിപണിയെയും അടുത്ത പാദഫല പ്രഖ്യാപനങ്ങൾ വരെ മുന്നോട്ട് നയിക്കുക.അടുത്ത ദിവസങ്ങളിൽതന്നെ സെറം ഇൻസ്റ്റിട്യൂട്ടിന്റെ കോവി ഷീൽഡ് വാക്‌സിന് അനുമതി നൽകിയേക്കുമെന്നത് ഇന്ത്യൻ വിപണിക്ക് പുതുവർഷ പ്രതീക്ഷയാണ്. ഏത് തിരുത്തലും ഇന്ത്യൻ വിപണിയിൽ സാധ്യതയാണ്, കാരണം എമേർജിങ് വിപണികളിൽ ഏറ്റവും മികച്ച വളർച്ചതോത് ഇന്ത്യൻ വിപണിയിലാണെന്നത് വിദേശ ഫണ്ടുകളുടെ വരവ് ഉറപ്പുവരുത്തുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA