ഐപിഒ വിപണിയെക്കുറിച്ചു കൂടുതലറിയാനിതാ അവസരം

HIGHLIGHTS
  • ജനുവരി 7 രാത്രി 7 നാണ് ഓൺലൈൻ ബോധവൽക്കരണ ക്ലാസ്
Balance-sheet
SHARE

ഓഹരി വിപണിയോടുള്ള ഭയം മൂലം വിപണിയുടെ നേട്ടങ്ങളിൽ നിന്ന് മാറി നിൽക്കുന്ന മലയാളികൾ ഏറെയാണ്. പ്രാഥമിക ഓഹരിവിപണിയിൽ (IPO) എങ്ങനെയാണ് ASBA വഴി അപേക്ഷിക്കുക എന്നറിയാത്തതു കൊണ്ടു മാത്രം ഓഹരി വിപണിയിലേയ്ക്ക് കടക്കാൻ മടിക്കുന്നവരേറെയുണ്ട്. ഐപിഒയുടെ വിശദാംശങ്ങളുള്ള പ്രോസ്പെക്ടെസ് എങ്ങനെ വായിച്ച് മനസ്സിലാക്കണം ഐപിഒ നിക്ഷേപ യോഗ്യമാണോ എന്ന് എങ്ങനെ തീരുമാനിക്കും, ഐപിഒ വഴി എങ്ങനെയാണ് ഓഹരി വില നിർണയിക്കപ്പെടുന്നത്, അതിലൂടെ ഓഹരി അലോട്ട്മെന്റ് കിട്ടാൻ ഉള്ള സാധ്യത എങ്ങനെ വർധിപ്പിക്കാം - അലോട്ട്മെന്റ് കിട്ടിയോ എന്നത് എങ്ങനെ അറിയാം തുടങ്ങി ഓഹരി വിപണിയിലെ പ്രാഥമികമായ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സൗജന്യ ബോധവൽക്കരണ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. കേരളത്തിലെ സെബി അംഗീകൃത സ്മാർട്ട്സ് ട്രയിനറായ ഡോ. സനേഷ് ചോലക്കാടാണ് ഇത് നയിക്കുന്നത്. മലയാളത്തിൽ  വിശദീകരിക്കുന്ന പരിപാടി (സെബി സ്മാർട്ട് പദ്ധതി) ജനുവരി 7 തീയതി രാത്രി 7 നാണ്. വിശദ വിവരങ്ങൾക്ക് Ph: 9847436385

English Summary : Know all about IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA