ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്രം നല്‍കി 5000 കോടി രൂപ സമാഹരിക്കുന്നത് ജനുവരി 29ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത സെക്യൂവേഡ് കടപ്പത്രങ്ങള്‍ക്ക് 7.15 ശതമാനം വരെ കൂപ്പണ്‍ റേറ്റ്(പലിശ) ലഭിക്കും.ഡീമാറ്റ് ഫോമിലാണ് കടപ്പത്രം ലഭിക്കുക. കുറഞ്ഞതു 10 കടപ്പത്രത്തിന് അപേക്ഷിക്കണം. കെയര്‍ റേറ്റിങ്സ് ലിമിറ്റഡ്, ക്രിസില്‍ ലിമിറ്റഡ്, ഇക്ര ലിമിറ്റഡ് എന്നീ റേറ്റിങ് ഏജന്‍സികള്‍ ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങ് കടപ്പത്രത്തിനു നല്‍കിയിട്ടുണ്ട്. മൂന്ന്, അഞ്ച്, 10, 15 വര്‍ഷങ്ങള്‍ കാലദൈര്‍ഘ്യമുള്ള കടപ്പത്രങ്ങളാണ് കമ്പനി ഇഷ്യു ചെയ്യുന്നത്.
English Summary : Power Finance Corporation NCD will be Available till January 29