വിപണിയുടെ പിന്നോട്ടിറക്കം തുടങ്ങിയോ?

HIGHLIGHTS
  • മാരുതി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മൈൻഡ്ട്രീ, പിവിആർ, എൽ&ടി ഫൈനാൻസ്, നാറ്റ് കോ, അപ്പോളോ ഹോസ്പിറ്റൽ, ആർബിഎൽ ബാങ്ക്, ഇന്ത്യ ബുൾസ് റിയൽ എസ്റ്റേറ്റ്, ഇന്ത്യ മാർട്ട് ഇന്റർമീഷ് മുതലായവ ശ്രദ്ധിക്കുക
Mkt-Down
SHARE

ബ്രിട്ടീഷ് വിപണിയും, ഏഷ്യയിൽ മികച്ച ജിഡിപി- ഐഐപി ഡേറ്റക്കൊപ്പം മുന്നേറിയ ചൈനീസ്, ഹോങ്കോങ് വിപണികളൊഴിച്ച് മറ്റെല്ലാ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻനിര യൂറോപ്യൻ കമ്പനികളുടെയും, ബാങ്ക് ഓഫ് അമേരിക്ക, നെറ്റ് ഫ്ലിക്സ്,  ഐബിഎം തുടങ്ങിയ അമേരിക്കൻ കമ്പനികളുടെയും അവസാന പാദഫലങ്ങൾ ഈയാഴ്ച പുറത്തുവരാനുണ്ടെന്നതും രാജ്യാന്തര വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ വിപണി ഇന്നലെ അവധിയായിരുന്നു.

ജപ്പാന്റെ നിക്കി സൂചികയിലും, കൊറിയയുടെ കോസ്‌പി സൂചികയിലും 1.30%ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂരിൽ നിഫ്റ്റിയുടെ ഫ്യൂച്ചറും നേട്ടത്തിൽ ആരംഭിച്ചത് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്ന് 14340 പോയിന്റിന് മുകളിൽ ഒരു ഗ്യാപ് അപ്പ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. ഇന്നും, നാളെയും രാജ്യാന്തര വിപണികൾ മുന്നേറ്റം നേടുമെന്ന് കരുതുന്നു.   

നിഫ്റ്റി 

ആർബിഐ ഗവർണർ തന്നെ വിപണിയുടെ വീഴ്ച പ്രവചിച്ച  ഇന്നലെ നേട്ടത്തോടെ ആരംഭിച്ചിട്ടും രാജ്യാന്തര ഘടകങ്ങളുടെ  സ്വാധീനത്തിൽ പിന്നോട്ടിറങ്ങേണ്ടി വന്ന നിഫ്റ്റി ഏഷ്യൻ വിപണികളുടെയും പിന്നീട് യൂറോപ്യൻ വിപണികളുടെയും ഒപ്പം ഒരു ശതമാനമാണ് തിരുത്തപ്പെട്ടത്. തുടർച്ചയായ രണ്ടാം ദിനവും വീണ നിഫ്റ്റി 14300 പോയിന്റിന് താഴെ പോയത് വിനയാണ്. നിഫ്റ്റി 14460 പോയിന്റിന് മുകളിൽ വന്നാൽ മാത്രമേ ഇനി ഇന്ത്യൻ വിപണിയിൽ ഒരു ബുൾ തരംഗം ദൃശ്യമായേക്കുകയുള്ളു. 

വിപണിയുടെ സമഗ്രമായ വീഴ്ച കണ്ട ഇന്നലെ റിലയൻസ് തിരിച്ചു വരവ് നടത്തിയിട്ടും, മികച്ച റിസൾട്ട് പുറത്തു വിട്ട എച്ച് ഡി എഫ് സി യുടെ പിൻ ബലത്തിൽ ബാങ്കിങ് മേഖലയിലും, മികച്ച  ചൈനീസ് വ്യവസായികോല്പാദന കണക്കുകളുടെ പിന്തുണയുണ്ടായിട്ടും മെറ്റൽ ഓഹരികളിലും വാങ്ങൽ നടക്കാതെ പോയതാണ് വിപണിക്ക് കൂടുതൽ വിനയായത്. അവസാന മണിക്കൂറുകളിൽ  തിരിച്ചു വരവിന്റെ  ലക്ഷണങ്ങൾ  കാണിച്ച ഇന്ത്യൻ വിപണിക്ക് യൂറോപ്യൻ വീഴ്ചയും തടസമായി.  

ഇന്ന് ബാങ്കിങ്, മെറ്റൽ, ഫാർമ, എഫ് എം സി ജി മേഖലകളിൽ വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇന്നലെ 650 കോടി രൂപയുടെ മാത്രം അധിക നിക്ഷേപം ഇന്ത്യൻ വിപണിയിൽ നടത്തിയ വിദേശനിക്ഷേപകരുടെ തിരിച്ചു വരവും തിരുത്തൽ ഭയത്തിൽ വീണ ഇന്ത്യൻ വിപണിക്ക് ഇന്ന് വളരെ പ്രധാനമാണ്. മാരുതി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മൈൻഡ്ട്രീ, പിവിആർ, എൽ&ടി ഫിനാൻസ്, നാറ്റ് കോ, അപ്പോളോ ഹോസ്പിറ്റൽ, ആർബിഎൽ ബാങ്ക്, ഇന്ത്യ ബുൾസ് റിയൽ എസ്റ്റേറ്റ്, ഇന്ത്യ മാർട്ട് ഇന്റർമീഷ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ബൈഡൻ 

കടുത്ത സുരക്ഷയിൽ നാളെ നടക്കുന്ന ജോ ബൈഡന്റെ അധികാരമേറ്റെടുക്കൽ ചടങ്ങ് ലോകവിപണിക്ക് വളരെ പ്രധാനമാണ്. റിപ്പബ്ലിക്കൻമാർ ഉന്നയിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് പുതിയ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിക്കുന്ന അമേരിക്കൻ വിപണി ഇന്ന് മുന്നേറ്റം നേടുമെന്ന് കരുതുന്നു.  

ബജറ്റ് 2021 

വരുമാനനികുതി സ്ലാബിലും, വിപണി അനുബന്ധ നികുതികളിലും അനുകൂല നടപടികൾ പ്രതീക്ഷിക്കുന്ന  ബജറ്റിൽ ഫാർമ മേഖലക്കായി പ്രത്യേക പ്രഖ്യാപനങ്ങളുണ്ടാവുമെന്നുറപ്പാണ്. ഗവേഷണപിന്തുണയാവും ബജറ്റ് ലക്ഷ്യമിടുക. ബജറ്റ് മുന്നിൽ കണ്ട് ഗവേഷണാധിഷ്ഠിത ഫാർമ കമ്പനികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

മൂന്നാം പാദഫലപ്രഖ്യാപനങ്ങൾ 

മൈൻഡ് ട്രീയുടെയും, ഇന്ത്യ ബുൾസ് റിയൽഎസ്റ്റേറ്റിന്റെയും, ഇന്ത്യ മാർട്ടിന്റെയും, ഐആർബിഇൻഫ്രയുടെയും മികച്ച പാദഫലങ്ങളാണ് ഇന്നലെ പ്രഖ്യാപിക്കപ്പെട്ടത്. എൽ&ടി ഇൻഫോടെക്, ഐസിഐസിഐ ലൊംബാർഡ്,  സിയറ്റ്, സിഎസ്ബി ബാങ്ക്,  ടാറ്റ മെറ്റാലിക്, ടിവി18, എച്ച്ടി മീഡിയ, മുതലായ കമ്പനികൾ ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക.

നാളെ ഫലപ്രഖ്യാപനം നടത്തുന്ന ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ഹാവെൽസ്, സ്റ്റെർലൈറ്റ് ടെക് , ഹിന്ദ്സിങ്ക്, ഫിലിപ് കാർബൺ, ഉദയ്‌പൂർ സിമന്റ് മുതലായ ഓഹരികൾ ഇന്ന് നിക്ഷേപത്തിന് പരിഗണിക്കാം.

സ്വർണം & സ്റ്റീൽ 

ചൈനയുടെ മികച്ച ജിഡിപി വളർച്ചയുടെയും, വ്യാവസായിക വളർച്ചയുടെയും പിൻബലം ബേസ്‌മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. സ്റ്റീൽ വിലയിലുണ്ടായേക്കാവുന്ന മുന്നേറ്റം ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. എന്നാലിന്നലെ തിരുത്തൽ സ്വന്തമാക്കിയ  ക്രൂഡ് ഓയിൽ ഈ ആഴ്ച നേട്ടത്തോടെ അവസാനിപ്പിക്കുമെന്ന് കരുതുന്നു.

ഓഹരി വിപണിയുടെ വീഴ്ച്ചയുടെയും, അമേരിക്കൻ വിപണിയിലെ അവധിയുടെയും പശ്ചാത്തലത്തിൽ ഇന്നലെ  നേരിയ നേട്ടമുണ്ടാക്കിയ സ്വർണത്തിന് പുതിയ ദിശാബോധം സ്വന്തമായി എന്ന് കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA