ADVERTISEMENT

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയായ സെൻസെക്സ് 50,000 പോയിന്റ് ഭേദിച്ചു മുന്നേറിയ ശേഷം തിരുത്തലോടെ അവസാനിച്ചു. രാവിലെ വ്യാപാരവേളയിൽ 50184 വരെ ഉയർന്ന സെൻസെക്സ് 167 പോയിന്റ് താഴ്ന്ന് 49624ലാണ് അവസാനിച്ചത്. നിഫ്റ്റി ആകട്ടെ 14753 എന്ന ഉയരം തൊട്ട ശേഷം 54 പോയിന്റ് താഴ്ന്ന് 14590ലും അവസാനിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്നു നഷ്ടമായ പോയിന്റുകൾ മുഴുവൻ വീണ്ടെടുത്ത സെൻസെക്സ് അതിവേഗം പുതിയ ചരിത്രം കുറിച്ചത് യുഎസ് പ്രസിഡൻറ് ആയി ജോ ബൈഡൻ അധികാരമേറ്റതിന്റെ പിൻബലത്തിലായിരുന്നു. ബൈഡൻ സ്ഥാനമേറ്റതോടെ യുഎസ്  സൂചികകൾ പുതിയ ഉയരം തൊട്ടു.

ബൈഡൻ ഭരണകൂടം ഉത്തേജക പദ്ധതി വേഗം പ്രഖ്യാപിക്കുമെന്ന ആവേശത്തിലാണ് നിക്ഷേപകർ. സെൻസെക്സ് പുതിയ ഉയരം കുറിച്ച ശേഷം ലാഭമെടുക്കലിനെ തുടർന്നുള്ള സാങ്കേതിക തിരുത്തലിന്റെ ഭാഗമായാണ് നഷ്ടത്തിലേക്ക് വഴുതി വീണത്. ടെലികോം ,മെറ്റൽ,റിയാൽറ്റി ഓഹരികൾ 2ശതമാനം ഇടിഞ്ഞപ്പോൾ, ഊർജം, ഉപഭോക്തൃ ഉൽപ്പന്നം തുടങ്ങിയവ നേട്ടമുണ്ടാക്കി. 

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ ബിസിനസ് വാങ്ങാനുള്ള റിലയൻസ് ഗ്രൂപ്പിൻ്റെ നീക്കത്തിനു സെബിയുടെ അംഗീകാരം ലഭിച്ചതോടെ റിലയൻസ് ഓഹരി മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

പെട്രോകെമിക്കൽ ബിസിനസിലെ വലിയ വളർച്ചയും റീട്ടെയിൽ രംഗത്തെ മിതമായ വളർച്ചയും ചേർന്നു റിലയൻസ് ഇൻഡസ്ട്രീസിന് കൂടുതൽ ഉയരങ്ങളിൽ എത്തിക്കും എന്ന് നിക്ഷേപകർ കരുതുന്നു.മിക്ക കമ്പനികളുടെയും മൂന്നാം പാദ ഫലം പ്രതീക്ഷിച്ചതിലും മികച്ചു നിന്നത് നേട്ടമായി.

English Summary: Share Market Today

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com