റിലയൻസ് ഇന്നു വിപണിയെ എങ്ങോട്ടു കൊണ്ടുപോകും?

HIGHLIGHTS
  • ജെഎസ്ഡബ്ലിയു സ്റ്റീൽ, സി ജി കൺസ്യൂമർ, വി മാർട്ട്, ഒബറോയ് റിയാലിറ്റി, സിംഫണി, എച് ഡി എഫ് സി ലൈഫ്, എസ്ബിഐ ലൈഫ്, ഇന്ത്യൻ ബാങ്ക്, യെസ് ബാങ്ക് മുതലായവ ശ്രദ്ധിക്കുക
1200-reliance
SHARE

ലോക വിപണിയുടെ ഏറ്റവും വലിയ പ്രതീക്ഷയായ ബൈഡന്റെ സ്റ്റിമുലസ് പാക്കേജിനെ റിപ്പബ്ലിക്കൻമാർ മാത്രമല്ല ലിബറൽ ഡെമോക്രാറ്റുകളും എതിർത്തേക്കാമെന്നത് ലോക വിപണിയുടെ ആശങ്കയാണ്. അമേരിക്കൻ തൊഴിൽക്കണക്കുകൾ മോശമായി തുടരുന്നതും, ഏത് സമയവും കോവിഡ് വാക്സീൻ പരാജയകഥകൾ പുറത്തു വന്നേക്കാമെന്നതും ലോക വിപണിയുടെ ഹൃദയമിടിപ്പേറ്റുന്നുണ്ട്. 

അമിത ചാഞ്ചാട്ടം അനുഭവപ്പെട്ട ഇന്നലെ ഡൗ ജോൺസ് സൂചിക O.22% നഷ്ടത്തിലും, നാസ്ഡാക് സൂചിക 0.55% ലാഭത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്കി അടക്കമുള്ള  സൂചികകൾ നഷ്ടത്തിൻ വ്യാപാരം ആരംഭിച്ചതുമെല്ലാം ഇന്ന് നിഫ്റ്റിക്ക് ഒരു നഷ്ടത്തുടക്കം നൽകിയേക്കാം. ലാഭമെടുക്കൽ സാധ്യതയും, റിലയൻസിന്റെ പാദ ഫലപ്രഖ്യാപനവും പരിഗണിച്ച് ഇന്ന് ഓഹരികളിൽ സ്റ്റോപ്പ് ലോസ് പരിഗണിക്കുക.

സെൻസെക്സ്@50000

ഇന്നലത്തെ ഗ്യാപ് അപ് ഓപണിങ്ങും , ലാഭമെടുക്കലും വിപണി പ്രതീക്ഷിച്ചിരുന്നതാണ്.14440 പോയിൻറിൽ നിഫ്റ്റിക്ക് മികച്ച പിന്തുണ പ്രതീക്ഷിക്കുന്നു. 14800 ലെ അതിശക്തമായ വിൽപ്പന സമ്മർദ്ദം മറികടക്കാനായാൽ നിഫ്റ്റിക്ക് മുന്നേറ്റ സാധ്യതയുണ്ട്. മികച്ച പാദ ഫലങ്ങളും, ബജറ്റും, കേന്ദ്ര സർക്കാർ സ്കീമുകളും വിപണിക്ക് മുന്നേറ്റ സാധ്യതയൊരുക്കുന്നുണ്ട്. ഇന്നലെ യുറോപ്യൻ വിപണിക്ക് പിന്നാലെ വീണ വിപണിയിൽ ശക്തമായ വാങ്ങൽ നടന്നതും വിപണിക്കനുകൂലമാണ്.

ഇന്നലെ 50000 പോയിന്റ് കടന്ന സെൻസെക്സ് അടുത്ത രണ്ടു മാസങ്ങൾക്കൊണ്ട് 55555  പോയിന്റ് മറികടക്കുമെന്ന് കരുതുന്നു. അമേരിക്കൻ വിപണിയിലെ ഓവർ ഹീറ്റ് ഇന്ത്യൻ വിപണിയിലില്ല എന്നതും, ഇന്ത്യൻ ഓഹരി വിപണി മൂല്യങ്ങൾക്ക് കൂടുതൽ യാഥാർത്ഥ്യബോധം ഉണ്ടെന്നതും അനുകൂലമാണ്. ഓട്ടോ, എഫ്എംസിജി, ടെക്സ്റ്റൈൽ, എനർജി, റീട്ടെയ്ൽ, മെറ്റൽ, പെയിൻറ് മുതലായ സെക്ടറുകൾ ശ്രദ്ധിക്കുക

റിലയൻസ്

ജിൻഡാൽ സ്റ്റീൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിൻ്റ്സ്, ഹാവൽസ്, കജാറിയ, എൽ&റ്റി ടെക്ക് മുതലായ കമ്പനികളുടെ ഇന്നലത്തെ വളരെ മികച്ച പാദഫലപ്രഖ്യാപനങ്ങളും , എസ്ആർഎഫ്, വർദ്ധമാൻ ടെക്സ്റ്റൈൽ, വെസ്റ്റ് ലൈഫ്, ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ്, ആവാസ് ' ഫിനാൻസിയേഴ്സ് , സരിഗമ, സിൻജീൻ, എവറസ്റ്റ് ഇൻഡസ്ട്രീസ് മുതലായവയുടെ ദേദപ്പെട്ട റിസൾട്ടുകളും ഇന്നലെ വിപണിക്കനുകൂല സാഹചരുമൊരുക്കി. 

എന്നാൽ ബന്ധൻ ബാങ്ക് പാദഫലം പ്രതീക്ഷക്കൊത്തുയരാഞ്ഞത്  ബാങ്കിങ്ങ് ഓഹരികൾക്ക് ക്ഷീണമാണ്. ഓഹരി മറ്റ് ബാങ്കിങ്ങ് ഓഹരികൾക്കൊപ്പം തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കുക. റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ ഐസിഐസിഐ, എച് ഡിഎഫ്സി,കോട്ടക് മഹിന്ദ്ര, എസ്ബിഐ എന്നീ ബാങ്കിങ്ങ് ഓഹരികളിൽ നിക്ഷേപം കേന്ദ്രീകരിക്കാം. മുൻനിര പൊതുമേഖലാ ബാങ്കുകളും പരിഗണനാർഹമാണ്.

റിലയൻസിന്റെ ഇന്നത്തെ ഫലപ്രഖ്യാപനം വിപണിക്ക് അതിനിർണായകമാണ്. വിപണിയിൽ വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

റിലയൻസിനൊപ്പം ജെഎസ്ഡബ്ലിയു സ്റ്റീൽ, സി ജി കൺസ്യൂമർ, വി മാർട്ട്, ഒബറോയ് റിയാലിറ്റി, സിംഫണി, എച് ഡി എഫ് സി ലൈഫ്, എസ്ബിഐ ലൈഫ്, ഇന്ത്യൻ ബാങ്ക്, യെസ് ബാങ്ക് മുതലായ കമ്പനികൾ കൂടി ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA