ബജറ്റ് ലക്ഷ്യം വെച്ചുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ തുടക്കമിടാം

HIGHLIGHTS
  • ഹിന്ദുസ്ഥാൻ യൂണി ലിവർ ,ആക്സിസ് ബാങ്ക് , കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ പ്രുഡൻഷ്യൽ, പിഎൻബിഹൗസിങ്, ഇമാമി,ഇന്ത്യ സിമന്റ്, ശ്രീ ദിഗ്‌വിജയ് സിമന്റ്, ഗുജറാത്ത് പോളി, എച്ച്ജി ഇൻഫ്രാ, മാരിക്കോ, ടാറ്റ കോഫി, ജ്യോതി ലാബ്‌സ് കുടങ്ങിയവ ശ്രദ്ധിക്കുക
union-budget-2021-niramala-sitharaman
SHARE

കഴിഞ്ഞ വാരം വീഴ്ചയോടെ അവസാനിച്ച അമേരിക്കൻ വിപണി കഴിഞ്ഞ രണ്ടു സെഷനുകളിലും മുന്നേറുകയും, എസ്&പി500 റെക്കോർഡ് ഉയരം താണ്ടുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം അവസാന നിമിഷങ്ങളിലെ ലാഭമെടുക്കൽ സൂചികകൾക്ക് ചെറു തിരുത്തൽ നൽകി.  ഐഎംഎഫിന്റെ 2021ലെ മികച്ച ആഗോള സാമ്പത്തിക വളർച്ചാ പ്രവചനങ്ങളുടെയും മികച്ച പാദ ഫലങ്ങളുടെയും പിൻബലത്തിൽ യൂറോപ്യൻ വിപണികൾ വലിയ മുന്നേറ്റമാണ് ഇന്നലെ നേടിയത്.സോഫ്ട്‍വെയർ, കെമിക്കൽ, കൺസ്യൂമർ കമ്പനികളുടെ മുന്നേറ്റവും, സാമ്പത്തിക വളർച്ച സൂചനകളും ചേർന്ന് 1.66ശതമാനത്തിന്റെ മുന്നേറ്റമാണ് ഇന്നലെ ജർമനിയുടെ ഡാക്‌സ് സൂചികക്ക് നൽകിയത്. 

ഐഎംഎഫിന്റെ സാമ്പത്തിക വളർച്ച സൂചനകളുടെ പിൻബലത്തിൽ ഏഷ്യൻ വിപണികളുടെ നേട്ടത്തോടെയുള്ള ഇന്നത്തെ തുടക്കം ഇന്ത്യൻ സൂചികകൾക്കും മികച്ച തുടക്കം നൽകും. വിദേശ നിക്ഷേപകരുടെ വാങ്ങലും, യൂറോപ്യൻ വിപണിയുടെ മികച്ച തുടക്കവും ഇന്ത്യൻ  വിപണിക്ക് മുന്നേറ്റതുടർച്ച നല്കുമെന്നും  പ്രതീക്ഷിക്കുന്നു.      

ഐഎംഎഫ് പ്രവചനവും നിഫ്റ്റിയും 

രാജ്യാന്തര നാണയ നിധിയുടെ ജനുവരിയിലെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം 2021ലെ ലോക സാമ്പത്തിക വളർച്ച സാധ്യത നിരക്ക് 5.5%വും, ഇന്ത്യയുടേത് 11.5%വുമായി ഉയർത്തി പ്രഖ്യാപിച്ചത് ഇന്ത്യൻ വിപണിക്ക് ഇന്ന് മുന്നേറ്റസാധ്യത നൽകുന്നു. കോവിഡ് വാക്സിൻ വിതരണവും, സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനഃസ്ഥാപനവുമാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് ആധാരം.  

മൂന്ന് ദിവസങ്ങളിലെ തിരുത്തലിന് ശേഷം 14200 പോയിന്റിന് തൊട്ടുമുകളിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് മുതൽ ബജറ്റ് പ്രതീക്ഷയിൽ മുന്നേറിയേക്കുമെന്ന് വിപണി കരുതുന്നു. നവംബറിന് ശേഷം ആദ്യമായി തുടർച്ചയായി രണ്ടു ദിവസവും രാജ്യാന്തര ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ വില്പനക്കാരായതും, റിലയൻസിന്റെയും, കോട്ടക്ക് മഹിന്ദ്ര ബാങ്കിന്റെയും റിസൾട്ടുകൾ വിപണി നിരാകരിച്ചതുമാണ് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ദിവസങ്ങളിൽ ദോഷകരമായത്.  

തിങ്കളാഴ്‌ച കൊടക് മഹീന്ദ്രക്കൊപ്പം വീണ ബാങ്കിങ്  ഓഹരികൾ ഇന്ന് തിരിച്ചു വരവ് നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫ്രാ, റെയിൽ, ഡിഫെൻസ്, ഫാർമ , മാനുഫാക്ച്ചറിങ്, കൺസ്യൂമർ, എൻബിഎഫ് സി, ടയർ ഓഹരികൾ ഇന്ന് പ്രത്യേകം  ശ്രദ്ധിക്കുക.  

ബജറ്റ് പ്രതീക്ഷകൾ 

ഇന്ന് മുതലെങ്കിലും ബജറ്റ് ലക്‌ഷ്യം വെച്ചുള്ള നിക്ഷേപങ്ങൾക്ക് തുടക്കമിടേണ്ടതാണ്. പുതിയ മെഗാ ഇൻഫ്രാ പ്രോജക്ടുകളുടെ പ്രഖ്യാപനം ഇൻഫ്രാ, സിമന്റ്, സ്റ്റീൽ, പെയിന്റ്, സാനിറ്ററി, ടൈൽ ഓഹരികൾക്ക് ബജറ്റിൽ മികച്ച സാധ്യത നൽകുന്നു.

പ്രതിരോധ മേഖലയിലെ കൂടുതൽ മുതൽ മുടക്കും, വിദേശ നിക്ഷേപ പരിധി ഉയർത്തലുമെല്ലാം ഡിഫെൻസ് ഓഹരികൾക്കും, എക്സൈസ് തീരുവ ഉയർത്തുന്ന നടപടി പിഎൽഐ സ്കീമിനൊപ്പം ഉല്പാദന ഓഹരികൾക്ക് അനുകൂലമാണ്. പൊതുമേഖല ബാങ്കുകളും ബജറ്റിൽ നേട്ടമുണ്ടാക്കുമെന്ന് കരുതുന്നു. 

ഗ്രീൻ ടാക്സ്

പഴയ പൊതുഗതാഗത വാഹനങ്ങൾക്ക് മേൽ ‘’ഗ്രീൻ ടാക്സ് ‘’ ചുമത്താനുള്ള കേന്ദ്ര സർക്കാർ നീക്കം വാഹന ഒഹരികൾക്ക് അനുകൂലമാണ്. ടാറ്റ , അശോക് ലെയ്‌ലാൻഡ് എന്നിവ ശ്രദ്ധിക്കുക.  

റിസൾട്ടുകൾ

ഹിന്ദുസ്ഥാൻ യൂണി ലിവർ ,ആക്സിസ് ബാങ്ക് , കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ പ്രുഡൻഷ്യൽ, പിഎൻബിഹൗസിങ്, ഇമാമി,ഇന്ത്യ സിമന്റ്, ശ്രീ ദിഗ്‌വിജയ് സിമന്റ്, ഗുജറാത്ത് പോളി, എച്ച്ജി ഇൻഫ്രാ, മാരിക്കോ, ടാറ്റ കോഫി, ജ്യോതി ലാബ്‌സ്, ജെകെ പേപ്പർ, ലക്ഷ്മി മെഷീൻ, ജെഎസ് ടിഎൽ, നാം ഇന്ത്യ,  ക്വസ് കോർപറേഷൻ, സൂര്യ റോഷ്‌നി, ഗ്രീൻ പാനൽ ഇൻഡസ്ട്രീസ് മുതലായ കമ്പനികളും ഇന്ന് മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

എണ്ണ വില 

ക്രൂഡ് ഓയിൽ വില ബാരലിന് 55 ഡോളറിന് ചുറ്റും വട്ടം ചുറ്റുന്നത് വലിയ കുതിച്ചു ചാട്ടത്തിനാണെന്ന് കരുതുന്നു. ഗ്രീൻ എനർജി ഭീഷണിയിൽ വമ്പൻ എണ്ണകമ്പനികൾ എണ്ണ പര്യവേഷണങ്ങൾ വെട്ടികുറച്ചതും, കോവിഡ് വാക്സിൻ വിതരണം സുഗമമായി നടക്കുന്നത് സാമ്പത്തിക രംഗത്തുണ്ടാക്കിയേക്കാവുന്ന കുതിച്ചു ചാട്ടവും ക്രൂഡ് ഓയിലിന്റെ ആവശ്യകത ഉയർത്തുമെന്ന് തന്നെ കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA