ADVERTISEMENT

ബ്രൂക്ക് ഫീൽഡ് റിയൽ എസ്റ്റേറ്റ് ട്രസ്റ്റിന്റെ പ്രാഥമിക ഓഹരി വിൽപന ഫെബ്രുവരി മൂന്നു മുതൽ ആരംഭിക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 274 രൂപ മുതൽ 275 രൂപ വരെയാണ്. ഐപിഒ ഫെബ്രുവരി അഞ്ചിന് അവസാനിക്കും. 3,800 കോടിയുടെ പുതിയ ഓഹരികളാണ് വിപണിയിലെത്തുന്നത്. കുറഞ്ഞത് 200 ഓഹരികൾക്ക് അപേക്ഷിക്കണം. അതായത് ഒരു ലോട്ട് അപേക്ഷിക്കാൻ 55,000 രൂപ ചെലവു വരും. 

ഫെബ്രുവരി 17 ന് ബ്രൂക്ക് ഫീൽഡ് REIT ഓഹരികൾ ബിഎസ്ഇ യിലും എന്‍എസ്ഇ യിലും ലിസ്റ്റ് ചെയ്യും. മുംബൈ, നോയിഡ, ഗുരുഗ്രാം, കൊൽക്കത്ത തുടങ്ങിയ മഹാനഗരങ്ങളിലേക്കാണ് കമ്പനിയുടെ മുതൽമുടക്ക്. REIT ഗണത്തിൽ വിപണിയിലെത്തുന്ന മൂന്നാമത്തെ കമ്പനിയാണിത്. 2019 ൽ എംബസി ഓഫിസ് പാർക്കും 2020 ൽ മൈന്റ്സ്പേസ് ഗ്രൂപ്പും ഓഹരിവിപണിയിൽ എത്തിയിരുന്നു. 

എന്താണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്?

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (REIT) സമാഹരിക്കുന്ന പണം റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടീസിലാണു നിക്ഷേപിക്കുന്നത്. മഹാനഗരങ്ങളിലെ കെട്ടിടങ്ങൾ, ബിസിനസ് ഓഫിസുകൾ, റസിഡൻസ് വസ്തുവകകൾ തുടങ്ങിയവയിൽ നിക്ഷേപിച്ചു കിട്ടുന്ന ലാഭം യൂണിറ്റ് /ഓഹരി ഉടമകൾക്കായി വീതിച്ചു നൽകുന്നു. ഒരു മ്യൂച്വൽഫണ്ടു പോലെ തന്നെയാണ് ഇതിന്റെയും പ്രവർത്തനരീതി. മ്യൂച്വൽഫണ്ട് ഓഹരികൾ/ ബോണ്ടുകൾ/ സ്വർണം മുതലായവയിൽ നിക്ഷേപിക്കുമ്പോൾ REIT റിയൽ എസ്റ്റേറ്റ് വസ്തുവകകളിൽ നിക്ഷേപിക്കുന്നു എന്നു മാത്രം.

റിയൽ എസ്റ്റേറ്റ് ബിസിനസ് കുറഞ്ഞ മുതൽമുടക്കിൽ

റിയൽ എസ്റ്റേറ്റ് ബിസിനസിൽ താൽപര്യമുള്ളവർക്കു വൻകിട നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ കുറഞ്ഞ മുതൽമുടക്കിൽ പങ്കാളിയാകാമെന്നതാണ് REIT നിക്ഷേപത്തിന്റെ സവിശേഷത. വാടക വരുമാനത്തിലൂടെ കമ്പനിക്കു ലഭിക്കുന്ന ലാഭം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകുന്നു. മാത്രമല്ല, ദീർഘകാലത്തിൽ ഓഹരിക്കു മൂലധനവർധനയും ലഭിക്കാം.

ലിസ്റ്റിങ് ഗെയിൻ പ്രതീക്ഷിക്കരുത്

REIT ഓഹരികൾക്കു പൊതുവെ കാര്യമായ ലിസ്റ്റിങ് ഗെയിൻ ലഭിക്കാറില്ല. റിയൽ എസ്റ്റേറ്റ് നിക്ഷേപം ദീർഘകാലത്തേക്കായതിനാൽ ഇത്തരം നിക്ഷേപങ്ങളിൽനിന്നു ദീർഘകാലത്തിനു ശേഷം മാത്രമേ നേട്ടം പ്രതീക്ഷിക്കേണ്ടതുള്ളൂ. 

English Summary : Details of Brook Field Real Estate IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com