ക്രിപ്റ്റോകറൻസിയിൽ ഇപ്പോൾ നിക്ഷേപിക്കാമോ? ബജറ്റില്‍ ഉറ്റു നോക്കി നിക്ഷേപകർ

HIGHLIGHTS
  • സെൻസെക്സുമായി താരതമ്യം ചെയ്‌താൽ ആശ്ചര്യമുളവാക്കുന്ന വളർച്ചയാണ് ക്രിപ്റ്റോകറൻസികൾ കൈവരിച്ചത്
busy-plan
SHARE

ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിൽ വലിയ തോതിലുള്ള കുതിച്ച് ചാട്ടമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഭവിച്ച് കൊണ്ടിരിക്കുന്നത്. 2020 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബിറ്റ്‌കോയിൻ 267 ശതമാനവും എതീറിയം 359 ശതമാനവും ലൈറ്റ്‌കോയിൻ 180 ശതമാനവുമാണ് വർദ്ധിച്ചത്. സെൻസെക്സുമായി താരതമ്യം ചെയ്‌താൽ ആശ്ചര്യമുളവാക്കുന്ന വളർച്ചയാണിത്. മാസങ്ങൾക്ക് മുൻപ് വരെ ക്രിപ്റ്റോനിക്ഷേപങ്ങളിലെ സുതാര്യതയെ സംശയദൃഷ്ടിയോടെ നോക്കിക്കണ്ടിരുന്നവരിൽ പലരും ഇന്ന് വലിയ തുകകൾ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകരിൽ ഏറ്റവും കൂടുതൽ 18-നും 40-നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ്, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലുള്ളവരാണ്. മലയാളികളിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ നിലവിൽ ക്രിപ്റ്റോ നിക്ഷേപങ്ങളിലേക്ക് കാലെടുത്ത് വച്ചിട്ടുള്ളു. 

ഏത് ക്രിപ്റ്റോകറന്‍സിയാണ് മികച്ചത്?

മറ്റ് നിക്ഷേപമാർഗ്ഗങ്ങളെ അപേക്ഷിച്ച് അപകടസാധ്യതയും ചാഞ്ചാട്ടവും  ക്രിപ്റ്റോകറൻസികൾക്ക് വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ മാർക്കറ്റ് ക്യാപ്പിറ്റൽ ഏറ്റവും കൂടുതലുള്ള ബിറ്റ്‌കോയിനിൽ തന്നെ നിക്ഷേപിക്കുന്നതാണ് ഉത്തമം. ഇതിനർത്ഥം മറ്റ് ക്രിപ്റ്റോകറൻസികൾ നിക്ഷേപത്തിന് അനുയോജ്യമല്ല എന്നല്ല. താരതമ്യേന കൂടുതൽ സുരക്ഷിതം ബിറ്റ്‌കോയിൻ ആണെന്ന് മാത്രം. പരീക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് ക്യാപ്പിറ്റലിൽ ബിറ്റ്‌കോയിന് തൊട്ട് താഴെ നിൽക്കുന്ന ക്രിപ്റ്റോകറന്‍സികളിലും നിക്ഷേപിക്കാം.

ചെറുനിക്ഷേപങ്ങൾ സാധ്യമോ?

ഒരു ബിറ്റ്‌കോയിന് തന്നെ 25 ലക്ഷം ഇന്ത്യൻ രൂപക്ക് മുകളിൽ വിലയുള്ളപ്പോൾ ചെറുനിക്ഷേപകർക്ക് ഇവിടെ സ്ഥാനമുണ്ടോ എന്നതാണ് മിക്കവരെയും അലട്ടുന്ന ചോദ്യം. എന്നാൽ ഒട്ടുമിക്ക ക്രിപ്റ്റോകറന്‍സികളിലും 500 രൂപ മുതൽ നിക്ഷേപിച്ച് തുടങ്ങാം. 

എത്ര രൂപ നിക്ഷേപിക്കാം?

വലിയ കയറ്റിറക്കങ്ങൾക്ക് ക്രിപ്റ്റോകറൻസികൾ വിധേയമാകാറുണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. അത് കൊണ്ട് തന്നെ ബാധ്യതയായി ഭവിച്ചേക്കാവുന്ന തരത്തിൽ നിക്ഷേപിക്കാതിരിക്കലാണ് ഉത്തമം. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി വച്ച് നഷ്ടപ്പെട്ടാലും തങ്ങളെ ബാധിക്കാത്ത തരത്തിലുള്ള നിക്ഷേപങ്ങളാണ് ക്രിപ്റ്റോകറൻസിയിൽ സുരക്ഷിതം. ചിലർക്കത് 500 ആകാം, മറ്റ് ചിലർക്ക് 1000 ആക്കാം, പിന്നെയും ചിലർക്ക് ലക്ഷങ്ങളും ആകാം. 

എങ്ങനെ നിക്ഷേപിക്കാം?

ZebPay, CoinDCXm, WazirX എന്നീ കൃപ്‌റ്റോ എക്സ്ചേഞ്ചുകളാണ് നിലവിൽ ഇന്ത്യൻ ക്രിപ്റ്റോ നിക്ഷേപകർ കൂടുതലായി ഉപയോഗിച്ച് വരുന്നത്. ഇവയിലൂടെ വളരെ ലളിതമായി നിക്ഷേപിച്ച് തുടങ്ങാം.

സർക്കാർ ഇടപെടലുകൾ അനിവാര്യമോ?

ക്രിപ്റ്റോ നിക്ഷേപങ്ങൾ നിയമാനുസൃതമാണെങ്കിലും ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള  ചട്ടങ്ങളും വ്യവസ്ഥകളും നിലവിൽ വന്നിട്ടില്ല. ഒപ്പം ക്രിപ്റ്റോനിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിന് എങ്ങനെ നികുതി ചുമത്തും എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഇക്കാര്യങ്ങളിലെല്ലാം ഉടൻ പരിഹാരമുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. 

Table-1200-width

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA