പിഎഫ് പലിശയ്ക്കും ഇനി ആദായ നികുതി ബാധകം

HIGHLIGHTS
  • വർഷം രണ്ടര ലക്ഷം രൂപയിൽ കുടുതൽ പിഎഫിൽ ഇട്ടാൽ കിട്ടുന്ന പലിശയ്ക്ക് നികുതി ഈടാക്കും
Money
SHARE

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനം. എന്നാല്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശയുടെ നിലവിലെ വിപണി നിരക്ക് പരമാവധി 6 ശതമാനം. ഇതു കൂടാതെ ഈ നിക്ഷേപങ്ങള്‍ക്കുള്ള നികുതി കിഴിവ് വേറെയും. ഇതിലെ നീതികേടാണ് ധനമന്ത്രി പുതിയ ബജറ്റില്‍ ചോദ്യം ചെയ്യുന്നത്. ഉയര്‍ന്ന ശമ്പള വരുമാനക്കാര്‍ക്കും വി പി എഫില്‍ (വോളന്ററി പ്രോവിഡന്റ് ഫണ്ട്)  ഉയര്‍ന്ന നിക്ഷേപം നടത്തുന്നവര്‍ക്കും നികുതി ആയി അത് പ്രാബല്യത്തിലാക്കുകയും ചെയ്തു.

ഇനി മുതല്‍ പി എഫില്‍ വലിയ തുക നിക്ഷേപിക്കുന്നവര്‍ അവരുടെ പലിശ വരുമാനത്തിന് നികുതി നല്‍കണം. 2.5 ലക്ഷത്തില്‍ കൂടുതല്‍ പണം ഒരു വര്‍ഷം നിക്ഷേപിച്ചാല്‍ അധിക നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം. ഇത് പക്ഷേ വലിയ ശമ്പളം വാങ്ങുന്ന വളരെ കുറച്ച് പേരെയേ ബാധിക്കുകയുള്ളു. ഇത്തരക്കാര്‍ അകെ പി എഫ് നിക്ഷേപകരുടെ ഒരു ശതമാനമേ വരു എന്നാണ് കണക്ക്. സാധാരണ നിലില്‍ അടിസ്ഥാന ശമ്പളത്തിന്‍ 12 ശതമാനമാണ് പി എഫ് സംഭാവന.

വി പി എഫ്

പി എഫ് നിധിയിലേക്ക് വോളന്ററിയായും പണം നിക്ഷേപിക്കാം. ഇതിനും പലിശ നിരക്ക് 8.5 ശതമാനമാണ് ലഭിക്കുക. വിപണിയില്‍ പലിശ നിരക്ക് ഏറെ താഴ്ന്നിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി ഇതിലേക്ക് വലിയ നിക്ഷേപങ്ങള്‍ വരുന്നുണ്ട്. നിലവിലെ 10 വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ബാങ്കുകള്‍ നല്‍കുന്നത് 6 ശതമാനമാണ്. കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഇങ്ങനെ വരുന്നുണ്ടെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കുകയുടം ചെയ്തു. ഈ സാഹചര്യത്തിലാണ് 2.5 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി ഏര്‍പ്പെടുത്തിയത്.

English Summary: Pay tax on interest earned on PF contributions above Rs 2.5 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA