ഇനി വിപണിയെ ആർ ബിഐ നയിക്കും

HIGHLIGHTS
  • ഇന്ന് ലാഭമെടുക്കലിൽ ഒരു തിരുത്തലുണ്ടായേക്കാമെന്ന് നിക്ഷേപകർ കരുതിയിരിക്കുക
nirmala-sitharaman-tab-budget
ബജറ്റ് അവതരിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർത്ത് ബ്ലോക്കിലെ ഓഫിസിൽ നിന്നിറങ്ങുന്നു. ചിത്രം: രാഹുൽ ആർ.പട്ടം
SHARE

വൻവില്‍പ്പനയുടെ ഒരാഴ്ചക്ക് ശേഷം അമേരിക്കൻ വിപണി ഇന്നലെ തിരിച്ചു വരവിന്റെ പാതയിലായിരുന്നു. ടെക് ഓഹരികളുടെ വൻ മുന്നേറ്റത്തിന്റെ മികവിൽ നാസ്ഡാക്  2.55%വും, എസ്&പി500 1.61%വും നേടിയപ്പോൾ ഡൗ ജോൺസ്‌ 0.76% മുന്നേറി.ടെസ്‌ലയും, ആമസോണും, ഫോർഡുമെല്ലാം ഇന്നലെ 4% വരെ നേട്ടം സ്വന്തംമാക്കി. അര ശതമാനത്തിനടുത്ത് നേട്ടം സ്വന്തമാക്കിയ ഡൗ ജോൺസ്‌ ഫ്യൂച്ചറും, മികച്ച  നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഏഷ്യൻ വിപണികളും ഇന്നും നിഫ്റ്റിക്ക് ഒരു മികച്ച ആരംഭം നൽകും. കൊറിയയുടെ കോസ്‌പി സൂചിക രണ്ടു ശതമാനത്തിന്റെ മുന്നേറിയിട്ടുണ്ട്. നിഫ്റ്റിയും ഇന്ന് ഗാപ് അപ് ഓപ്പണിങ് തന്നെ  പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി & ബജറ്റ് 

നൂറു വർഷത്തെ  ഏറ്റവും മികച്ച ബജറ്റെന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച ഇത്തവണത്തെ കേന്ദ്ര ബജറ്റ് വിപണിയെ സംബന്ധിച്ച് ഒരു മികച്ച ബജറ്റ് തന്നെയായി മാറി. വിപണി ഭയന്ന ഒരു അധിക ഭാരവും നികുതിദായകരുടെ മേലിടാതെ  വിപണി ആഗ്രഹിച്ചിരുന്ന സകല പ്രഖ്യാപനങ്ങളുമുൾപ്പെടുത്തി വിപണിക്ക് വേണ്ടി മാത്രം അവതരിപ്പിച്ച ബജറ്റ് ഒരാഴ്ച കൊണ്ട് തകർന്ന ഇന്ത്യൻ സൂചികകളെ തിരികെ പഴയ റെക്കോർഡ് നിലവാരത്തിന്റെ തൊട്ടു താഴെയെത്തിച്ചു. റെക്കോർഡ്  ഉയരത്തിലേക്കുള്ള ബാക്കി ദൂരം രാജ്യാന്തര വിപണിയും, ആർബിഐയും ചേർന്ന് എത്തിക്കുമെന്ന് കരുതുന്നു. വിദേശ നിക്ഷേപകരും ഇന്നലെ 1494 കോടി രൂപയുടെ പുത്തൻ നിക്ഷേപം നടത്തി 

ഇന്നത്തെ ഗ്യാപ് അപ് ഓപ്പണിങിന് ശേഷം വിപണിയിൽ നടന്നേക്കാവുന്ന ലാഭമെടുക്കലിൽ ഒരു തിരുത്തലുണ്ടായേക്കാമെന്നതും നിക്ഷേപകർ കരുതിയിരിക്കണം. എട്ടുശതമാനം കയറിയ ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റം വിപണിയിൽ അപ്രതീക്ഷിതമായി. ഇന്നലെ നഷ്ടം നേരിട്ട ഫാർമ ഇന്ന് മുന്നേറ്റം നേടിയേക്കാം. ബാങ്കിങ്, ഓട്ടോ, ഇൻഫ്രാ, മെറ്റൽ മേഖലകൾ ഇന്നും നേട്ടമുണ്ടാക്കിയേക്കാം. വില്പന സാധ്യതയിൽ പൊതു മേഖല ബാങ്കുകളും മറ്റ് പൊതുമേഖല സ്ഥാപനങ്ങളും ഇക്കൊല്ലം മുഴുവൻ മുന്നേറ്റം തുടർന്നേക്കാം.

ബജറ്റ് പിന്തുണയിലൊരു ബാങ്ക് റാലി

15 % മുന്നേറിയ ഇൻഡസ്ഇൻഡ് ബാങ്കും, 13 % മുന്നേറിയ ഐസിഐസിഐ ബാങ്കും മുന്നിൽ നിന്ന് നയിച്ച ബാങ്ക് റാലിയുടെ പ്രധാന കാരണം പൊതു മേഖല ബാങ്കുകൾ വഴി ബാങ്കിങ് സിസ്റ്റത്തിലേക്ക് വരുന്ന 20000 കോടി രൂപയുടെ ബാങ്ക് റീകാപിറ്റലൈസേഷൻ തുകയും, രണ്ടു പൊതു മേഖല ബാങ്കുകളുടെ സ്വകാര്യവത്കരണവുമാണ്. ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രവർത്തനഫലവും വിപണി ഇന്നലെ കണക്കിലെടുത്തു. 

മറ്റു മേഖലകൾ

വാഹനക്കമ്പനികൾ ആവശ്യപ്പെട്ട് കാത്തിരുന്ന ഓട്ടോ സ്ക്രാേപജ് പോളിസി വാഹന ഓഹരികൾക്കും, മികച്ച ഇൻഫ്രാ പ്രോജക്ടുകളുടെ പ്രഖ്യാപനം ഇൻഫ്രാ, സിമന്റ്, പെയിന്റ്, സാനിറ്ററി വെയർ ഓഹരികൾക്കും മുന്നേറ്റം നൽകി. അഫൊർഡബിൾ ഹൗസിങ് പിന്തുണ ഈ കൊല്ലവും തുടരുമെന്ന പ്രഖ്യാപനം റിയൽറ്റി മേഖലയ്ക്കും മികച്ച മുന്നേറ്റം നൽകി.

മികച്ച പ്രഖ്യാപനങ്ങൾ നടന്നിട്ടും പവർ, ടെക്സ്റ്റൈൽ മേഖലകൾ മുന്നേറ്റം നേടിയില്ല. പ്രതീക്ഷിച്ച പാർക്ക് അടക്കമുള്ള ഒരു അനുകൂല പ്രഖ്യാപനവുമില്ലാതെ  പോയത് ഫാർമയ്ക്കു തിരിച്ചടിയായി.    

കസ്റ്റംസ് ഡ്യൂട്ടി 

ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, എസി , റെഫ്രിജററ്റർ കമ്പ്രസർ, കോട്ടൺ, തുടങ്ങി അനവധി മേഖലകളിൽ എക്സൈസ്  ഡ്യൂട്ടി വർധിപ്പിച്ചത് ഗുണകരമായപ്പോൾ, സ്റ്റീൽ, കോപ്പർ  തുടങ്ങിയ അവശ്യ വസ്തുക്കളുടെ തീരുവ കുറച്ചത് ലോഹ ഓഹരികൾക്ക് തിരിച്ചടിയാണ്. 

ആർബിഐ നയ-അവലോകന സമ്മേളനം

ആർബിഐയുടെ നയാവലോകന യോഗത്തിലേക്കാണ് വിപണി ഇനി ശ്രദ്ധ തിരിക്കുന്നത്. വെള്ളിയാഴ്ചത്തെ നയപ്രഖ്യാപനത്തിൽ ബാങ്കിങ് നിരക്കുകളിൽ കുറവ് വരുമെന്ന പ്രതീക്ഷയും ഈയാഴ്ച ബാങ്കിങ് ഓഹരികൾക്ക് അനുകൂലമാകും.   

വാഹന വില്പനക്കണക്കുകൾ

മാരുതിയും ഹീറോയും ഒഴികെയുള്ള വാഹനക്കമ്പനികളെല്ലാം കഴിഞ്ഞ മാസം വില്പന വളർച്ച രേഖപ്പെടുത്തിയതും വാഹന മേഖലക്ക് അനുകൂലമാണ്. വരും മാസങ്ങൾ ഓട്ടോ മേഖലക്കനുകൂലമായിരിക്കും.

സ്വർണം 

സ്വർണത്തിന്റെ  കസ്റ്റംസ് ഡ്യൂട്ടി 12.5%ൽ നിന്നും 7.5 %ലേക്ക് കുറച്ചത് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർധിപ്പിക്കുകയും റീറ്റെയ്ൽ വില കുറക്കുകയും ചെയ്യുന്നത് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർത്തിയേക്കും

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA