ക്ഷമാശീലരായ നിക്ഷേപകര്‍ക്ക്‌ സെന്‍സെക്‌സ്‌ പ്രതിഫലം നല്‍കി

HIGHLIGHTS
  • സെന്‍സെക്‌സിന്റെ മുന്നേറ്റം‌ സമ്പദ്‌വ്യവസ്ഥയുടെയും വിപണിയുടെ തിരിച്ചുവരവിന്റെയും സൂചനയാണ്‌
up
SHARE

വിപണി താഴുമ്പോള്‍ പരിഭ്രമിക്കാതെ ശാന്തരായിരിക്കുകയും എല്ലാവരും വിറ്റുമാറുന്ന സന്ദര്‍ഭങ്ങളില്‍ മികച്ച ഓഹരികള്‍ വാങ്ങുന്നത്‌ തുടരുകയും ചെയ്യുന്ന ക്ഷമാശീലരായ നിക്ഷേപകര്‍ക്ക്‌ എല്ലായ്‌പോഴും വിപണി മികച്ച പ്രതിഫലം നല്‍കും. ഇത്തവണ മാര്‍ച്ചിലെ വിപണി തകര്‍ച്ചയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കുള്ള മടങ്ങിവരവും ശക്തവും അപ്രതീക്ഷിതവും ആയിരുന്നു. 

മുന്‍നിരയിലുള്ള 30 കമ്പനികള്‍ അടങ്ങിയ ബിഎസ്‌ഇ സൂചിക, എസ്‌&പി ബിഎസ്‌ഇ സെന്‍സെക്‌സ്‌, 2021 ജനുവരി 21 വ്യാഴാഴ്‌ച ആദ്യമായി 50,000 പോയിന്റും ഫെബ്രുവരി 8ന് 51,000

ശക്തമായ പണലഭ്യതയുടെ പിന്തുണയും സാമ്പത്തിക തിരിച്ചുവരവ്‌ സംബന്ധിച്ചുള്ള പ്രതീക്ഷകളും 10 മാസത്തിനുള്ളില്‍ സെന്‍സെക്‌സിന്റെ മൂല്യം ഇരട്ടിയാക്കി. കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന്‌ എത്തിച്ചേര്‍ന്ന മൂന്നു വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്‌ന്ന നിലവാരമായ 25,639 ല്‍ നിന്നു ബെഞ്ച്‌മാര്‍ക്ക് സൂചിക ഇപ്പോള്‍ 96% ഉയര്‍ന്നു.

ശക്തമായ മൂലധനവരവ്‌, താഴ്‌ന്ന പലിശ നിരക്കുകള്‍, ഇന്ത്യന്‍ കമ്പനികളുടെ മികച്ച ബാലന്‍സ്‌ ഷീറ്റുകള്‍ എന്നിവയ്‌ക്കൊപ്പം വളര്‍ച്ചയ്‌ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളും കൂടിയാകുമ്പോള്‍ വരും ദിനങ്ങളില്‍ ഉയർന്ന സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കാം. 

ലോക്‌ഡൗണ്‍ 2020 ജൂണ്‍ പാദത്തില്‍ കമ്പനികളുടെ പ്രകടനത്തെ പരിമിതപ്പെടുത്തി. എന്നാൽ ഇപ്പോഴത്തെ പാദഫലങ്ങള്‍ തിരിച്ചു വരവ്‌ രേഖപ്പെടുത്തി. പല ഓഹരികളും എക്കാലത്തെയും ഉയരത്തിലാണ്‌ വ്യാപാരം നടത്തുന്നത്‌.

കേന്ദ്ര ബാങ്കുകളും നയതന്ത്രജ്ഞരും പാളം തെറ്റിയ സമ്പദ് വ്യവസ്ഥ നേരെയാകുന്നതു വരെ പണലഭ്യത നിലനിര്‍ത്തുമെന്ന ദൃഢവിശ്വാസമാണ്‌ നിക്ഷേപകര്‍ക്ക്‌ ധൈര്യം നല്‍കിയത്‌. ഇന്ത്യ വാക്‌സിനേഷന്‍ പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞു. എത്രയും വേഗം വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ്‌ എല്ലാവരുടെയും പ്രതീക്ഷ.

സമ്പദ്‌വ്യവസ്ഥ അവലോകനം

ഡിസംബറില്‍ മൊത്തം ജിഎസ്‌ഡി സമാഹരണം 1,15,174 കോടി രൂപയാണ്‌. കോവിഡ്‌ പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞതും സാമ്പത്തികമാന്ദ്യത്തിലേക്ക്‌ കടന്നതും മൂലം കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി 10.76 ലക്ഷം കോടിയായി ഉയര്‍ന്നു. അതായത്‌, 2020 ഏപ്രില്‍- നവംബറില്‍ പൂര്‍ണ വര്‍ഷ ബജറ്റ്‌ ലക്ഷ്യമായ 1.96 ലക്ഷം കോടി രൂപയുടെ 135% ആയി.

സെന്‍സെക്‌സ്‌ ഇതുവരെ

ലോകത്തിലെ ഏറ്റവും പഴയ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായ ബിഎസ്‌ഇയുടെ ബെഞ്ച്‌ മാർക്ക് സൂചിക 1986 ജനുവരി ഒന്നിനാണ്‌ അവതരിപ്പിച്ചത്‌. സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിതി നിർണയിക്കുന്നതിനായി ഏറ്റവും കൂടുതല്‍ പിന്തുടരുന്ന സൂചികകളില്‍ ഒന്നാണിത്‌.

750 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സൂചിക 1990 ജൂലൈ 25 ന്‌ 1,000 പോയിന്റിലെത്തി. ഏകദേശം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാവുകയും 1992 ജനുവരി 15 ന്‌ 2,000 എന്ന നാഴികക്കല്ല്‌ മറികടക്കുകയും ചെയ്‌തു.

ഹര്‍ഷദ്‌ മേത്ത അഴിമതിയെ തുടര്‍ന്നുണ്ടായ തകര്‍ച്ചയ്‌ക്കു മുൻപ് വളരെ വേഗത്തില്‍ സൂചിക 3,000 പോയിന്റിലും (1992 ഫെബ്രുവരി 29) 4,000 പോയിന്റിലും (1992 മാര്‍ച്ച്‌ 30) എത്തി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, 2006 ഫെബ്രുവരി 7 ന്‌ സൂചിക ആദ്യമായി 10,000 പോയിന്റിലെത്തുകയും ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു 10,000 പോയിന്റ്കൂടി ഉയര്‍ന്ന്‌ 2007 ഡിസംബര്‍ 11 ന്‌ 20,000 ത്തില്‍ എത്തുകയും ചെയ്‌തു.

നരേന്ദ്ര മോദി നയിച്ച ഭാരതീയ ജനതാപാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പ്‌ വിജയിച്ച 2014 ജൂണിലാണ്‌ സൂചിക 25,000 പോയിന്റ്‌ എന്ന നാഴികക്കല്ല്‌ മറികടക്കുന്നത്‌. തുടര്‍ന്നുള്ള ആറു വര്‍ഷം വളരെ വേഗത്തില്‍ മുന്നേറിയ സൂചിക ഇരട്ടിയോളം ഉയര്‍ന്ന്‌ 50,000 പോയിന്റിൽ എത്തി

സെബി അംഗീകൃത റിസർച് അനലിസ്റ്റായ ലേഖകൻ എഎഎ പ്രോഫിറ്റ് അനലിറ്റിക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്

English Summary : Sensex Performing well in Share Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA