ADVERTISEMENT

റിപ്പബ്ലിക്കൻ പിന്തുണയില്ലാതെ ബൈഡന്റെ 1.9 ട്രില്ല്യൻ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് യാഥാർഥ്യമാകുന്നത് തന്നെയാകും വരുന്ന ആഴ്ചകളിലെ  പ്രധാന വിപണി വാർത്ത. 1400 ഡോളറിന്റെ പേയ്മെൻറ് ചെക്കുകളും, വളർച്ചാധിഷ്ഠിത ചെലവുകളും യുഎസ് വിപണിക്ക് നല്കാനിരിക്കുന്ന കുതിച്ചു ചാട്ടത്തിനായി കാത്തിരിക്കുകയാണ് ലോക വിപണി. 

കഴിഞ്ഞ ആഴ്ചയിലെ റാലിയുടെ  ബാക്കി ഈ ആഴ്ചയിലുണ്ടാകുമെന്ന് വിപണി കരുതുന്നു. മെച്ചപ്പെട്ട ജോബ് ഡേറ്റയുടെ പിൻബലവും അമേരിക്കൻ വിപണിയിൽ ഈ ആഴ്ചയിൽ ദൃശ്യമായേക്കും. ഇന്നും അമേരിക്കൻ വിപണി നേട്ടത്തോടെ ആരംഭിച്ചേക്കും. ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.25%ന് മുകളിൽ വ്യാപാരം ചെയ്യന്നത് ലോക വിപണിക്ക് അനുകൂലമാണ്.  ജാപ്പനീസ് വിപണിയുടെ രണ്ടു ശതമാനം മുന്നേറ്റവും ഇന്ന്  ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഇന്ത്യൻ സൂചികകൾ ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിക്കും. നിഫ്റ്റിയുടെ  ഇന്നത്തെ ആരംഭം 15000 പോയിന്റിന് മുകളിൽ പോലും ആയേക്കാം.   

നിഫ്റ്റി 

കഴിഞ്ഞ  വാരത്തിൽ ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കാരണമായ രാജ്യാന്തര വിപണി പിന്തുണയും, സൂപ്പർ ബജറ്റും, എസ്ബിഐയുടെ മികച്ച റിസൾട്ടും, ആർബിഐയുടെ വികസനോന്മുഖ നയപ്രഖ്യാപനവും ഈ ആഴ്ചയിലും ഇന്ത്യൻ വിപണിയിൽ അദൃശ്യ സാന്നിധ്യമായേക്കാമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഇന്ത്യൻ കമ്പനികളുടെ  ഭേദപ്പെട്ട റിപ്പോർട്ടുകളും കഴിഞ്ഞ വാരം വിപണിക്ക് തുണയായി. ഈ ആഴ്ചയിലും ബജറ്റ് പിന്തുണയിൽ മുന്നേറ്റം തേടുന്ന വിപണിയിൽ റിസൾട്ടുകൾക്ക് വല്യ പ്രാധാന്യം ഉണ്ടായിരിക്കും.  മേഖല - ഓഹരി അധിഷ്ഠിത മുന്നേറ്റങ്ങൾ ശ്രദ്ധിക്കുക. 

കഴിഞ്ഞ വാരം വൻ മുന്നേറ്റം നേടിയ പൊതു മേഖല ബാങ്കിങ്, റിയൽറ്റി, ഓട്ടോ, മെറ്റൽ, ഫാർമ മേഖലകൾ  ഈ ആഴ്ചയിലും ശ്രദ്ധിക്കുക. ഡിഎൽഎഫ്, മഹിന്ദ്ര,  പിഎൻബി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, അദാനി എന്റർപ്രൈസസ്, ഐആർസിടിസി, അശോക് ലെയ്‌ലാൻഡ്, അശോക് ബിൽഡ്‌കോൺ, ജെ കെ  സിമന്റ്, മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി 

മികച്ച റിസൾട്ടുകളുടെയും, ബജറ്റിന്റെയും പിൻബലത്തിൽ 16% മുന്നേറിയ ബാങ്ക് നിഫ്റ്റി 35000 പോയിന്റ് കടന്നു.20000 പോയിന്റിൽ നിന്നും 25000 പോയിന്റിലെത്താൻ അഞ്ചു മാസമെടുത്ത ബാങ്ക് നിഫ്റ്റി  വെറും അഞ്ചു സെഷനുകളിലാണ് 30000 പോയിന്റിൽ നിന്നും 35600 ൽ എത്തിയത്. ബാങ്കിങ് ഓഹരികളിൽ ലാഭമെടുക്കലൊഴികെ മറ്റ് തടസങ്ങളൊന്നും ഈ ആഴ്ച ഉണ്ടായേക്കില്ല എന്നതും അനുകൂലമാണ്.പൊതുമേഖല ബാങ്കുകളുടെ വില്പനയിന്മേലും, പൊതുമേഖല ബാങ്കുകളുടെ റീകാപിറ്റലൈസേഷനിന്മേലും ഈ ആഴ്ച തീരുമാനമെയേക്കാവുന്നത് ശ്രദ്ധിക്കുക. 

വാഹന ' പൊളി ' നയം

പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്നും മാറ്റി മലിനീകരണത്തോത് കുറഞ്ഞ പുത്തൻ വാഹന വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രബാങ്ക് കൊണ്ട് വരുന്ന വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ഇന്ത്യൻ വാഹനകമ്പനികൾക്ക്  30% എങ്കിലും വില്പനവർദ്ധന നൽകുമെന്ന് കരുതുന്നു. വാഹന ഓഹരികളും പോർട്ട്ഫോളിയോകളിൽ സ്ഥിരമാക്കുക. അശോക് ലെയ്‌ലാൻഡ്, ടാറ്റമോട്ടോഴ്‌സ്, മഹിന്ദ്ര, ഐഷർ, ടിവിഎസ് എന്നിവ ശ്രദ്ധിക്കുക.  

2500 റിസൾട്ടുകൾ

മഹിന്ദ്ര, പിഎൻബി , ബ്രിട്ടാനിയ മുതലായ കമ്പനികൾ മികച്ച റിസൾട്ടുകൾ പുറത്തു വിട്ടത്ശ്രദ്ധിക്കുക.  

അദാനി പോർട്സ്, മുത്തൂറ്റ് ഫൈനാൻസ്, ഐടിസി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ , എസിസി, ബിപിസിഎൽ, സൺ ടിവി, ഐഷർ മോട്ടോർസ്, അശോക് ലെയ് ലാൻഡ്, അതുൽ, അബ്ബോട്ട്, ഗോദ് റേജ്‌ കൺസ്യൂമർ, സ്പാർക്ക്, ബെർജർ പെയിന്റ്, ഷാലെറ്റ് ഹോട്ടൽ, എച്ച്ഇജി, ഹെയ്‌ഡൽബെർഗ്, ഇൻഡോക്കോ, ഐഓബി, ഓർക്കിഡ് ഫാർമ , പോളിപ്ലെക്സ്, ടോറന്റ് പവർ, ബാറ്റ, ബിഇഎംഎൽ, ഔറോ ഫാർമ, ഗെയിൽ, ഐജിഎൽ, കിറ്റെക്സ്, പേജ് ഇൻഡസ്ട്രീസ് , സ്‌പൈസ് ജെറ്റ്, എംആർഎഫ്, ശോഭ, പ്രസ്റ്റീജ്, പുറവങ്കര, അപ്പോളോ ഹോസ്പിറ്റൽ, ഭാരത് ഡൈനാമിക്, എച്ച്എഎൽ, ഗ്ലെൻമാർക്ക് മുതലായ കമ്പനികളടക്കം 2500 ഓളം കമ്പനികളുടെ ഈ ആഴ്ചയിലെ  റിസൾട്ടുകൾ ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com