നിഫ്റ്റി 15,000 പോയിന്റിന് മുകളിൽ ക്രമപ്പെടുകയാണോ?

HIGHLIGHTS
  • എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, എയർടെൽ, എച്ച് ഡിഎഫ് സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, പേജ് ഇന്‍ഡസ്ട്രീസ്, ഇൻഡിഗോ, സ്‌പൈസ്ജെറ്റ് എന്നിവ ശ്രദ്ധിക്കുക
mkt-plan1
SHARE

ഫെഡ് ചെയർമാന്റെ പ്രസ്താവനകൾക്കായി കാത്തിരുന്ന അമേരിക്കൻ വിപണി നഷ്ടത്തിലേക്ക് വീണെങ്കിലും സ്റ്റിമുലസ്  പ്രതീക്ഷകളുടെ പിൻബലത്തിൽ തിരിച്ചുകയറിയത് ഇന്ന് ലോകവിപണിക്ക് അനുകൂല അവസരമാണൊരുക്കുന്നത്. ഡൗ ജോൺസ്‌ നേട്ടത്തിൽ അവസാനിച്ചപ്പോൾ, ടെസ്‌ലയുടെയും, ആപ്പിളിന്റെയും വീഴ്ച നാസ്ഡാകിന് 0.25% നഷ്ടം നൽകി.

ഏഷ്യൻ വിപണികളുടെ മികച്ച മുന്നേറ്റങ്ങൾ ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. നിഫ്റ്റിയിൽ  ഇന്ന് ഒരു പതിഞ്ഞ തുടക്കത്തിനാണ് സാധ്യത. മെല്ലെ വാങ്ങൽ ശക്തമായേക്കാമെന്നും കരുതുന്നു.  

നിഫ്റ്റി 

ഇന്ത്യൻ വിപണി 15000 പോയിന്റിന് മുകളിൽ ക്രമപ്പെടുകയാണെന്ന് കരുതുന്നു. 15250 പോയിന്റിലെ ശക്തമായ റെസിസ്റ്റൻസ് പിന്നിടാൻ നിഫ്റ്റിക്ക് ശക്തമായ കാരണങ്ങൾ തന്നെ വേണ്ടി വന്നേക്കാം. 15000 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14800ൽ ആയിരിക്കും സൂചികയുടെ അടുത്ത പിന്തുണ മേഖല. 

യൂറോപ്യൻ വിപണിയിലെ ആരംഭ വീഴ്ചയും, വിപണിയുടെ  തിരുത്തലിനോടുള്ള ആഭിമുഖ്യവുമാണ് ഇന്നലെയും  ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. എങ്കിലും നിഫ്റ്റി 15100 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.  റിയൽറ്റി, ഓട്ടോ, ഫാർമ സെക്ടറുകൾ മുന്നേറിയപ്പോൾ ബാങ്കിങിലെ തിരുത്തലാണ് ഇന്നലെ വിപണിക്ക് ദോഷകരമായത്. എച് ഡിഎഫ് സി ബാങ്കും, ഇൻഫോസിസുമാണ് നിഫ്റ്റിക്ക് ഏറ്റവും കോട്ടം വരുത്തിയത്. 

ഇൻഫ്രാ, സിമന്റ്, റിയാലിറ്റി, എനർജി, ഓട്ടോ, ബാങ്കിങ് സെക്ടറുകൾ ഇന്ന് വിപണിക്ക് അനുകൂലമായേക്കാം. എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, എയർടെൽ, എച്ച് ഡിഎഫ് സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, പേജ്  ഇന്‍ഡസ്ട്രീസ്, ഇൻഡിഗോ, സ്‌പൈസ്ജെറ്റ് എന്നിവ ശ്രദ്ധിക്കുക 

ആത്മ നിർഭർ 

ഇന്ത്യയുടെ ഉത്പാദന  ശേഷി വർധിപ്പിക്കാനായി ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച നടപടി നിർമാണ മേഖലയിലെ ഓഹരികൾക്ക് കഴിഞ്ഞ പാദത്തിൽ തന്നെ വളർച്ച നൽകി. ഈ ബജറ്റിൽ പ്രഖ്യാപിച്ചതടക്കം 1250 ഉത്പന്നങ്ങളുടെ തീരുവ വർധിപ്പിച്ചതിൽ  ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ തീരുവയാണ് കൂടുതൽ വർദ്ധിപ്പിച്ചത്. ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ഓഹരികൾ തീർച്ചയായും പോർട്ഫോളിയോകളിൽ ഉൾപെടുത്തുക.

ഡിക്‌സൺ  ടെക്നോളജിസ്, ആംബർ എന്റർപ്രൈസസ്, ഹാവെൽസ് മുതലായവ മുന്നേറ്റം നേടിക്കഴിഞ്ഞു. ഓഹരികൾ ഇനിയും ആകർഷകമാണ്. വോൾട്ടാസ്, ക്രോംപ്ടൺ ഗ്രീവ്സ്, വി ഗാർഡ്, വേൾപൂൾ മുതലായ ഓഹരികളും പരിഗണിക്കാം.

പവർ സെക്ടർ 

ഊർജ ഉപഭോഗത്തിൽ ചൈനക്കും, അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും പിന്നിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ 2030ൽ മൂന്നാം സ്ഥാനത്തേക്ക് കയറുമെന്ന ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൾ ആധാരമാക്കി പവർ സെക്ടറിൽ കൂടുതൽ മുതൽ മുടക്ക് ഈ ബജറ്റിൽ തന്നെ  വകയിരുത്തിയ സർക്കാർ നയം പവർ സെക്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു.   

ഐഇഎക്സ്, പവർ ഗ്രിഡ്, എൻടിപിസി, ടാറ്റ  പവർ, സെസ്‌ക്, ടോറൻറ് പവർ, അദാനി ട്രാൻസ്‌മിഷൻ, അദാനി പവർ  മുതലായവ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക.

റിസൾട്ടുകൾ

ഹിൻഡാൽകോ, മാക്സ് ഫിനാൻഷ്യൽ, ഗെയിൽ, ഐഷർ മോട്ടോർസ് മുതലായ കമ്പനികൾ മികച്ച  മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ ടൈറ്റൻ നിരാശപ്പെടുത്തി. 

ഇന്നത്തെ ഫലപ്രഖ്യാപനങ്ങൾ. എസിസി, അശോക് ലെയ്‌ലാൻഡ്, അതുൽ ഓട്ടോ, കോൾ ഇന്ത്യ, ഐടിസി, എം ആർഎഫ്, എൻസിസി, നിറ്റ്കോ, പിരമൽ, പവർ ഗ്രിഡ്, പുറവങ്കര, ടിവിഎസ് ശ്രീ ചക്ര മുതലായ കമ്പനികളടക്കം 440 കമ്പനികൾ ഇന്ന് മൂന്നാം പാദ റിസൾട്ടുകൾ  അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക.

ഐപിഓ 

Dr.ട്രസ്റ്റ്, Dr. ഫിസിയോ, ട്രൂമോം  മുതലായ ഹെൽത് കെയർ ഉത്പന്നങ്ങൾ ഇന്ത്യയിൽ  വിപണനം ചെയ്യുന്ന നുരേക ലിമിറ്റഡിന്റെ  100 കോടിയുടെ ഐപിഓ പതിനഞ്ചാം തീയതി ആരംഭിക്കുന്നു. ഓഹരി വില 396-400.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA