ADVERTISEMENT

അമേരിക്കന്‍ സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷയിലും, മെച്ചപ്പെട്ട ജോബ് ഡേറ്റയുടെ പിൻബലത്തിലും ഇന്നലെ നേട്ടത്തോടെ ആരംഭിച്ച അമേരിക്കൻ വിപണി ഫെഡ് ഇടപെടലുകൾ ഭയന്ന് തിരുത്തപ്പെട്ടെങ്കിലും തിരിച്ചു കയറിയത്  ഇന്ന് വിപണിക്ക് അനുകൂലമാണ്. ജപ്പാനൊഴികെയുള്ള ഏഷ്യൻ സൂചികകൾ ഇന്ന് അവധിയായിരിക്കുന്നതും, സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചർ നഷ്ടത്തിൽ വ്യാപാരം നടക്കുന്നതുമെല്ലാം ഇന്ന് ഇന്ത്യൻ വിപണിക്ക് ഒരു പതിഞ്ഞ  ആരംഭം നൽകിയേക്കും. വിപണി പതിയെ നേട്ടത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

ഇന്ത്യയും ചൈനയും അതിർത്തിയിൽ സംഘര്‍ഷത്തിന്  അയവു വരുത്തിയ ദിനം തന്നെ ഇന്ത്യൻ വിപണി രണ്ടു ദിവസത്തെ തളർച്ച വിട്ട് മുന്നേറ്റം നേടി. ലോക വിപണിയുടെ പിന്തുണയ്ക്കപ്പുറം ഇന്ത്യൻ വിപണിയുടെ അടിത്തറയാണ് ഇന്നലത്തെ മുന്നേറ്റത്തിന് ആധാരമായത്.   

നിഫ്റ്റിയുടെ 15250ലെ കടമ്പ ഇന്ന് കടക്കാനാവുമോ എന്ന ചോദ്യത്തിനാണ് ഇന്ന് വിപണി ഉത്തരം തേടുന്നത്. അടുത്ത ആഴ്ചക്കപ്പുറം അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് നീണ്ടു പോകുന്നത് ഇന്ത്യൻ വിപണിക്ക് ഒരു തിരുത്തൽ കൂടി നൽകിയേക്കാമെന്ന്  കരുതുന്നു. 

ബാങ്ക്, റിയൽറ്റി, ഓട്ടോ മേഖലകൾ ഇന്നലെ തിരുത്തപെട്ടപ്പോൾ, എനർജി, മെറ്റൽ മേഖലകൾ നേട്ടമുണ്ടാക്കി. റിലയൻസ്, സൺ ഫാർമ, ബജാജ് ഫിനാൻസ്, എച്ച് യുഎൽ മുതലായ ഓഹരികളുടെ മുന്നേറ്റം ഇന്നലെ വിപണിക്ക് അനുകൂല തരംഗമൊരുക്കി. ഇന്നും റിയൽറ്റി, ഐടി, മെറ്റൽ, എനർജി, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാ മേഖലകൾ മുന്നേറിയേക്കും. റിലയൻസ്, ഇൻഡിഗോ, ഡിഎൽഎഫ്, ദിലീപ് ബിൽഡ്കോൺ, സ്‌പൈസ് ജെറ്റ്, ഐടിസി, പിരമൾ എന്റർപ്രൈസസ്, മൈൻഡ് ട്രീ, ഐഇഎക്സ്, മുതലായ ഓഹരികൾ ശ്രദ്ധിക്കുക

ഏവിയേഷൻ ബൂസ്റ്റർ 

ആഭ്യന്തര വ്യോമയാന നിരക്കുകളിൽ 30% വരെ നിയന്ത്രണ ഇളവ് പ്രഖ്യാപിച്ചത് വ്യോമയാന കമ്പനികളുടെ വരുമാനത്തിലും  മുന്നേറ്റമുണ്ടാക്കുമെന്നത് ഓഹരി വില മുന്നേറ്റത്തിന് കാരണമാകും. വിമാനങ്ങളുടെ 80% കപ്പാസിറ്റി നിയന്ത്രണം മാർച്ച് 31 വരെയാക്കി നിജപ്പെടുത്തിയതും വ്യോമയാന മേഖലക്ക് ഊർജ്ജം പകരും. സ്‌പൈസ് ജെറ്റ് , ഇൻഡിഗോ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

റിയാൽറ്റി ബൂസ്റ്റർ 

റിയൽഎസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളിലും, ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളിലും വിദേശ ഫണ്ടുകൾക്ക് നേരിട്ട് നിക്ഷേപം അനുവദിക്കുന്നതിനായി ധനമന്ത്രാലയം ഫിനാൻസ് ബില്ലിൽ നിർദ്ദേശം സമർപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലക്ക് കുതിച്ചു ചാട്ടത്തിന് കളമൊരുക്കുന്നു. ഇതിനായി 1956 ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് ആക്ടിലും, 1992 ലെ സെബി ആക്ടിലുമടക്കം ഭേദഗതികൾ സർക്കാർ വിഭാവനം ചെയ്യുന്നു. ഡിഎൽഎഫ്, ശോഭ, മഹിന്ദ്ര ലൈഫ് സ്പേസ് മുതലായ ഓഹരികൾ നേട്ടമുണ്ടാക്കിയേക്കും.

എക്സ്ചേഞ്ച് മേഖല  

ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ ഉപകമ്പനിയായ ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിൽ ഗെയ്‌ലിനും, ടോറൻറ് ഗ്യാസ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവക്ക്  പിന്നാലെ എൻഎസ്ഇയും 26% ഓഹരിയെടുക്കുന്നു എന്ന വാർത്ത  ഐഇഎക്‌സിന് ഇന്നലെ വൻ മുന്നേറ്റം നൽകി. ഐഇഎക്സ് അതി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക.

എൽഐസിയുടെ ലിസ്റ്റിങ് ലക്ഷക്കണക്കിന് പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ സാധ്യതയൊരുക്കുന്നത് ബിഎസ്ഇ, സിഡിഎസ്സ്എൽ ഓഹരികൾക്ക് അനുകൂലമാണ്. എംസി എക്‌സും നിക്ഷേപത്തിന് പരിഗണിക്കാം. 

ഇന്നത്തെ റിസൾട്ടുകൾ 

കോൾ ഇന്ത്യ, ഐടിസി, ബോഷ് മുതലായ കമ്പനികൾ മുൻവർഷത്തിൽ നിന്നും  മോശം റിസൾട്ടുകൾ പുറത്തു  വിട്ടതും, വിആർഎസ് ചെലവുകൾ അശോക് ലെയ്‌ലാൻഡിനെ നഷ്ടത്തിലാക്കിയതും ഓഹരികളിൽ അവസരങ്ങളൊരുക്കുമെന്ന് കരുതുന്നു. ശോഭ, ഗ്രാസിം, മതേഴ്സൺ സുമി, അപ്പോളോ ഹോസ്പിറ്റൽ, ഗ്ലെൻമാർക്ക്, ഭാരത് ഡൈനാമിക്സ്, ഭാരത് ഫോർജ്, എബിക്സ് ഫോറെക്സ്, കൊച്ചിൻ ഷിപ് യാർഡ്, ഡെൽറ്റ കോര്‍പറേഷൻ, ഫിനോലിക്സ് കേബിൾസ്, ജിഎംആർ ഇൻഫ്രാ, ഗുഡ് ഇയർ, ഇന്ത്യ ബുൾ ഹൗസിങ് മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക. 

റിസൾട്ട്  ദിനത്തിൽ ഓഹരികൾക്ക് സ്റ്റോപ്പ്ലോസ് നിർബന്ധമായുംപരിഗണിക്കുക. 

ഐപിഓ

കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയായ  റെയിൽടെല്ലിന്റെ ഐപിഒ ഫെബ്രുവരി പതിനാറിന് ആരംഭിക്കും. 93-94 രൂപയാണ് ഓഹരിയുടെ  വില.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com