ഇന്ത്യൻ വിപണി ഇന്ന് പുതിയ ഉയരങ്ങൾ തേടുമോ?

HIGHLIGHTS
  • ഐഡിയ, ഐആർഎഫ് സി, ഓ എൻ ജി സി , ഐ ആർ സി ടി സി , റിലയൻസ് , ടി സി എസ്,മതേഴ്സൺ സുമി, ഐ ടി സി, ഡിക്‌സൺ, മുത്തൂറ്റ് ഫിനാൻസ്, ഭെൽ, ഐ സി ഐ സി ഐ ബാങ്ക്, എച് ഡി എഫ് സി ബാങ്ക്, ടാറ്റ മോട്ടോർസ്, സിഡിഎസ്എൽ, പവർ ഗ്രിഡ്, എൻഎച്ച്പിസി എന്നിവ പരിഗണിക്കാം
Mkt-Up
SHARE

അമേരിക്കൻ വിപണി കഴിഞ്ഞ വാരം സ്റ്റിമുലസ് പ്രതീക്ഷയിലും, മോശമല്ലാത്ത ഫല പ്രഖ്യാപനങ്ങളുടെയും, മികച്ച ജോബ് ഡേറ്റയുടെയും പിൻബലത്തിൽ മുന്നേറ്റം കൈവരിച്ചു. യൂറോപ്പിലെ മറ്റ് സൂചികകൾക്ക് നേരിയ മുന്നേറ്റം നേടിയപ്പോൾ ജർമനിയുടെ ഡാക്സ് സൂചികക്ക് റെക്കോർഡ് ഉയരത്തിനടുത്ത് താളം നഷ്ടപ്പെട്ടു. ഏഷ്യയിലാകട്ടെ ജാപ്പനീസ്, ചൈനീസ് വിപണികൾ  മുന്നേറ്റം നേടി. 

ഈ വാരവും ലോക വിപണി അമേരിക്കൻ സ്റ്റിമുലസ് പ്രതീക്ഷയ്ക്കും , ഫലപ്രഖ്യാപനങ്ങൾക്കും ചുറ്റുമായിരിക്കും. ഇംഗ്ലീഷ് ഇക്കണോമി കഴിഞ്ഞ മുന്നൂറ് കൊല്ലത്തെ ഏറ്റവും വലിയ തകർച്ചയാണ് അഭിമുഖീകരിക്കുന്നത് എന്നും, അത് തുടരുന്നു എന്നുമുള്ള റിപ്പോർട്ട് യൂറോപ്യൻ വിപണികൾക്ക് വിനയാണ്. ഇന്ത്യൻ വിപണിക്ക് ഇന്ന് ഗാപ് അപ് ഓപ്പണിങ് ആയേക്കാം. നിഫ്റ്റിയുടെ 15250 പോയിന്റിലെ തടസ്സം രാവിലെ തന്നെ നീങ്ങിയേക്കുമെന്ന് കരുതുന്നു. ഇന്ന് ചൈനീസ്, അമേരിക്കൻ വിപണികൾക്ക് അവധിയാണ്.

നിഫ്റ്റി 

യൂണിയൻ ബജറ്റിന്റെയും ,ആർബിഐ നയപ്രഖ്യാപനത്തിന്റെയും അദൃശ്യ പിന്തുണ ലഭ്യമായ കഴിഞ്ഞ വാരത്തിൽ മികച്ച റിസൾട്ടുകളുടെയും, രാജ്യന്തര പിന്തുണയുടെയും കൂടി പിൻബലത്തിൽ ഇന്ത്യൻ വിപണി റെക്കോർഡ് ഉയരത്തിനടുത്ത് തന്നെ പിടിച്ചു നിന്നത് ഈയാഴ്ച വിപണിക്ക് കൂടുതൽ പ്രതീക്ഷ നൽകും. നിഫ്റ്റിക്ക് ഐടി, റിയൽറ്റി, ഇൻഫ്രാ, എനർജി, ബാങ്കിങ് സെക്ടറുകൾ കഴിഞ്ഞ  വാരം കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പൊതു മേഖല ബാങ്കുകൾ, ഫാർമ, എഫ് എം സി ജി സെക്ടറുകൾ നഷ്ടം രേഖപ്പെടുത്തി.ഫാർമ സെക്ടർ തിരുത്തൽ തുടർന്നേക്കാം. ഇൻഫ്രാ, സിമന്റ് , പവർ, എക്സ്ചേഞ്ചുകൾ, പൊതു മേഖല സ്ഥാപനങ്ങൾ, ഏവിയേഷ, ഹോസ്പിറ്റാലിറ്റി സെക്ടറുകൾ ഈയാഴ്ച ആകർഷകമാണ്.

പ്രാധാന്യമുള്ള വിപണി സംഭവങ്ങളുടെ അഭാവം ഇന്ത്യൻ വിപണിക്ക് ഒരു കൺസോളിഡേഷൻ നൽകുമെന്നും കരുതുന്നു. ലോക വിപണിയും, വിദേശ ഫണ്ടുകളുടെ വിപണിയിലെ ഇടപെടലും, ഇന്ന് പ്രഖ്യാപിക്കുന്ന മൊത്തവില പണപ്പെരുപ്പ സൂചികയും, ഫലപ്രഖ്യാപനങ്ങളും ഈ ആഴ്ച വിപണിയെ നയിക്കും. നിഫ്റ്റിക്ക് 15250 പോയിന്റിലെ ശക്തമായ റെസിസ്റ്റൻസ് ഇന്ന് മറികടക്കാനായാൽ  ഇന്ത്യൻ വിപണി പുതിയ ഉയരങ്ങൾ തേടിയേക്കുമെന്നും കരുതുന്നു. 15280- 15300 നില  മാറി കടന്നാലും  വ്യക്തമായ സ്റ്റിമുലസ് പ്രഖ്യാപനത്തിന്റെ  പിന്തുണയില്ലാതെ  നിഫ്റ്റിക്ക് 15600 മാറി കടക്കാനാവില്ല എന്ന് തന്നെ കരുതുന്നു. അതിനാൽ ലാഭമെടുക്കൽ മറക്കാതെയുമിരിക്കാം.

ഐഡിയ, ഐആർഎഫ് സി, ഓ എൻ ജി സി , ഐ ആർ സി ടി സി , റിലയൻസ് , ടി സി എസ്,മതേഴ്സൺ സുമി, ഐ ടി സി, ഡിക്‌സൺ, മുത്തൂറ്റ്  ഫിനാൻസ്, ഭെൽ, ഐ സി ഐ സി ഐ ബാങ്ക്, എച് ഡി എഫ് സി ബാങ്ക്, ടാറ്റ മോട്ടോർസ്, സിഡിഎസ്എൽ, പവർ ഗ്രിഡ്, എൻഎച്ച്പിസി  മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

പണപ്പെരുപ്പം കുറയുന്നു  

ഡിസംബറിൽ 4.59% ആയിരുന്ന  ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ തോത് ജനുവരിയിൽ 4.06%ലേക്ക് വീണ്ടും കുറഞ്ഞതിനൊപ്പം തന്നെ ആഭ്യന്തര ഉല്പാദന വളർച്ചയെ കുറിക്കുന്ന ഐഐപി ഡേറ്റ ഡിസംബറിൽ 1.04% വളർച്ച രേഖപെടുത്തിയതും  വിപണിക്ക് അനുകൂലമാണ്. നവംബറിൽ ഐഐപി ഡേറ്റ 2.09% ചുരുങ്ങിയിരുന്നു. 

ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ച കാണിച്ചു തുടങ്ങിയിരിയ്ക്കുന്നു. ഇന്ത്യ റേറ്റിംഗ് സമ്പദ് വ്യവസ്ഥക്ക് V ഷെയ്പ്ഡ് റിക്കവറി അടുത്ത സാമ്പത്തിക വർഷത്തിൽ തന്നെ പ്രവചിച്ചതും വിപണി കണക്കിലെടുത്തേക്കാം.

ഐപിഓ 

Dr.ട്രസ്റ്റ്, Dr. ഫിസിയോ, ട്രൂമോം  മുതലായ ഹെൽത് കെയർ ഉത്പന്നങ്ങൾ ഇന്ത്യയിൽ  വിപണനം ചെയ്യുന്ന നുരേക ലിമിറ്റഡിന്റെ  100 കോടിയുടെ ഐപിഓ ഇന്ന്  ആരംഭിച്ചു. ഓഹരി വില 396-400. കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയായ  റെയിൽടെല്ലിന്റെ ഐപിഓ നാളെ  ആരംഭിക്കും. 93-94 രൂപയാണ് ഓഹരിയുടെ  വില.

സ്വർണം , എണ്ണ

അമേരിക്കൻ സ്റ്റിമുലസ് പ്രതീക്ഷയിൽ ബ്രെന്റ്  ക്രൂഡ് വില 65 ഡോളറിലേക്ക് എത്തിച്ചുക്കൊണ്ടിരിക്കുന്നു. ആഗോള സാമ്പത്തിക ഉത്തേജനം എണ്ണ വില 100 ഡോളറിലേക്ക് കൊണ്ടു പോകുമെന്ന അനുമാനം ഓഎൻജിസിക്ക് അനുകൂലമാണ്. 

സ്വർണം വീണ്ടും കൺസോളിഡേഷനിലാണ്. രാജ്യാന്തര വിപണിയിൽ സ്വർണം ഏത് ദിശയിലേക്കും തിരിയാവുന്ന അവസ്ഥയാണുള്ളത്. ഓഹരി വിപണിയിലും, എണ്ണ വിപണിയിലുമുള്ള അവസരങ്ങൾ മുതലാക്കാനായി സ്വർണം വിറ്റഴിക്കപ്പെടാനുള്ള സാധ്യതയും നിക്ഷേപകർ കണക്കിലെടുക്കണം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA