ADVERTISEMENT

ക്രിപ്റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദേശമനുസരിച്ച് കൊണ്ട് ബിറ്റ്‌കോയിൻ ഉൾപ്പെടെ ഇന്ന് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോകറന്‍സികളും നിരോധിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ ക്രിപ്റ്റോകറന്‍സികളിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് നിക്ഷേപം പിൻവലിക്കുന്നതിനാവശ്യമായ സമയം നൽകിക്കൊണ്ടാകും നിരോധന ഉത്തരവ് പുറത്തിറങ്ങുക. 

നിക്ഷേപകർ എന്ത് ചെയ്യണം? 

നിക്ഷേപം പിൻവലിക്കുന്നതിനായി മൂന്ന് മുതൽ ആറ് മാസം വരെ സമയം ലഭിച്ചേക്കും. ലോകമെമ്പാടും പ്രചാരമുള്ളത് കൊണ്ട് ഇന്ത്യയിലെ നിരോധനം ക്രിപ്റ്റോകറന്സികളുടെ വിലയെ കാര്യമായി ബാധിക്കുകയുമില്ല എന്നാണ് വിദഗ്ദാഭിപ്രായം. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ നിരോധന വാർത്തകൾ കണ്ടയുടൻ  നിക്ഷേപം പിൻവലിക്കേണ്ടതില്ല. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ മതിയാകും. 

നിരോധനം പിൻവലിക്കാൻ സാധ്യതയുണ്ടോ?

2018-ൽ ആർബിഐ ക്രിപ്റ്റോകറൻസികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മാർച്ച് 2020-ൽ RBI വിലക്കിന് സുപ്രീം കോടതി തടയിട്ടു. ഇതിനെ പ്രതിരോധിക്കാനെന്നവണ്ണമാണ് സർക്കാർ ക്രിപ്റ്റോകറന്‍സി നിരോധനബില്ലിനെ  പാർലമെന്റിൽ അംഗീകരിക്കാനൊരുങ്ങുന്നത്. നിരോധനം പാർലമെന്റ് ബിൽ മുഖേന ആയത് കൊണ്ട് തന്നെ നിരോധനം പിൻവലിക്കാനുള്ള സാധ്യത വിരളമാണ്. 

തിരിച്ചടിയാകുമോ?

ക്രിപ്റ്റോകറന്‍സി നിരോധനം രാജ്യത്തിന് തിരിച്ചടിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. കാരണം, കറൻസി എന്നതിലുപരിയായി നിക്ഷേപം എന്ന നിലയ്ക്കാണ് ക്രിപ്റ്റോകറൻസികൾക്ക് പ്രചാരമുള്ളത്. ഏറ്റവുമൊടുവിൽ നിരോധനം ഏർപ്പെടുത്തിയ നൈജീരിയ ഉൾപ്പെടെ വളരെ ചുരുക്കം രാജ്യങ്ങളിലേ ക്രിപ്റ്റോകറൻസികൾക്ക് നിരോധനമുള്ളൂവെന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. നിക്ഷേപമാർഗ്ഗമെന്ന നിലക്ക് ലഭിക്കുന്ന പ്രചാരം കറൻസിയെന്ന നിലയിൽ കൂടി ക്രിപ്റ്റോകറന്‍സികൾക്ക് ലോകത്താകമാനം ലഭിക്കുകയാണെങ്കിൽ അന്ന് ഈ തീരുമാനം തിരുത്തേണ്ടി വരും. വാറൻ ബുഫെ‌ ക്രിപ്റ്റോകറൻസികൾ ഒരു മൂല്യവുമില്ലാത്തവയാണെന്ന് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടപ്പോൾ അതിനെതിരെ പ്രൊഫ: അശ്വത് ദാമോദരൻ രംഗത്ത് വന്നത് അന്ന് മാധ്യമശ്രദ്ധ നേടിയിരുന്നു. ഇങ്ങനെ വിദഗ്ധർക്ക് തന്നെ രണ്ടഭിപ്രായമുള്ളപ്പോൾ സർക്കാരിന്റെ ഈ തീരുമാനം ശരിയോ തെറ്റോ എന്ന് പോലും പറയുക അസാധ്യം തന്നെ. 

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഗവേഷകനാണ്. mail:sajidnasar@cusat.ac.in) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com