റെയിൽടെൽ പ്രാഥമിക ഓഹരി വിൽപന തുടങ്ങി

HIGHLIGHTS
  • ഫെബ്രുവരി 18 ന് ഇഷ്യു അവസാനിക്കും
Balance-sheet
SHARE

പൊതുമേഖലയിലെ മിനിരത്ന കമ്പനികളിലൊന്നായ റെയിൽടെൽ കോർപറേഷന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഇന്നു തുടങ്ങി. കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നയത്തിന്റെ ഭാഗമായി (OFS) 819.24 കോടി രൂപയുടെ 8,71,53,369 ഓഹരികളാണ് വിപണിയിലെത്തുന്നത്. പത്തു രൂപ മുഖവിലയുള്ള  ഓഹരിയുടെ പ്രൈസ്ബ്രാൻഡ് 93–94 രൂപയാണ്. ഫെബ്രുവരി 18 ന് ഇഷ്യു അവസാനിക്കും. 

മിനിമം 155 ഓഹരികൾ

കുറഞ്ഞത് 155 ഓഹരികൾക്ക് (1 ലോട്ട്) അപേക്ഷിക്കണം. 14570 രൂപ ഇതിനു ചെലവു വരും. തുടർന്ന് ഇതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർക്കു പരമാവധി 13 ലോട്ടിന് അപേക്ഷിക്കാം. മൊത്തം ഇഷ്യുവിന്റെ 35 ശതമാനം ചെറുകിട നിക്ഷേപകർക്കായി നീക്കിവച്ചിട്ടുണ്ട്.  ഫെബ്രുവരി 23 ന് അലോട്ട്മെന്റ് പൂർത്തിയാക്കും. ഫെബ്രുവരി 26 ന് BSE, NSE എന്നിവിടങ്ങളിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും. കെ ഫിൽ  ടെക്നോളജീസാണ് കമ്പനിയുടെ ഐപിഒ റജിസ്ട്രേഷൻ. 

റെയിൽടെല്ലിനെ അറിയാം

റെയിൽവേയുടെ ആധുനികവൽക്കരണത്തിനുവേണ്ടി രൂപംകൊടുത്ത കമ്പനിയാണ് റെയിൽടെൽ കോർപറേഷൻ. റെയിൽവേ ലൈൻ പോകുന്ന വഴികളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുക, മൾട്ടിമീഡിയ ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റെയിൽവേയുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 5,929 റെയിൽവേസ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് അറുപതിനായിരത്തോളം കിലോമീറ്റർ ദൂരത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് ചുറ്റുമുള്ള സ്ഥലങ്ങളിൽ സേവനം നൽകിവരുന്നു. ഡൽഹിയിലെ കേന്ദ്ര നെറ്റ്‌വർക്ക് സെന്ററിനു പുറമെ മുംബൈ, കൊൽക്കത്ത, സെക്കന്തരാബാദ് എന്നീ സ്ഥലങ്ങളിലും ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നു. രാജ്യത്തെ മികച്ച ടെലികോം ഇൻഫ്രാസ്ട്രക്ചർ സേവനദാതാവായ റെയിൽടെല്ലിന് ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ കൂട്ടത്തിൽ പ്രതിയോഗികൾ ഇല്ലെന്നുള്ളതാണു ശ്രദ്ധേയമായ വസ്തുത.  

English Summary: Railtel IPO Started Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA