കരുതിയിരിക്കാം , വിപണിയിൽ തിരുത്തലിന്റെ നാളുകളോ

HIGHLIGHTS
  • ടാറ്റ കോൺസുമെർ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻഎംഡിസി, എയർടെൽ, ഗ്രീവ്സ് കോട്ടൺ, ഓഎൻജിസി, എൻസിസി, എംആർഎഫ്, എസ്ഐഎസ്, ഡിസിബി ബാങ്ക് ബയോകോൺ, ജിൻഡാൽസ്റ്റീൽ, അംബുജ സിമന്റ്, ലുപിൻ, ബജാജ് ഇലക്ട്രിക്കൽ,ഇന്‍ഫോസിസ്, നെസ്ലെ, ടിവിഎസ് ശ്രീചക്ര, അദാനി പോർട്സ്, ടാറ്റാ പവർ മുതലായb ശ്രദ്ധിക്കുക
Bear
SHARE

അമേരിക്കൻ സൂചികകളെല്ലാം പുത്തൻ റെക്കോർഡിട്ട ഇന്നലെ ബോണ്ട് യീൽഡ് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിനെ  തുടർന്ന് നില തെറ്റി. സ്റ്റിമുലസ് പ്രതീക്ഷയിൽ  അമേരിക്കൻ നിക്ഷേപകർ  ഇക്കണോമിക് സെൻസിറ്റീവ് ഓഹരികൾ വാങ്ങിക്കൂട്ടുന്നത് തൽക്കാലം  അനുകൂലമാണെങ്കിലും, വിപണിയുടെ പെട്ടെന്നുള്ള  തിരുത്തലിനും  കാരണമായേക്കാവുന്നതാണ്.  ഇന്ത്യൻ - യൂറോപ്യൻ വിപണികളുടെ പതിഞ്ഞ ക്ലോസിങിന്  ശേഷം ഡൗ ജോൺസ്‌ സൂചിക ഇന്നലെ  നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചത്  ഇന്ന്  വിപണിക്കനുകൂലമായേക്കും. 

ഇന്നലെ  മികച്ച മുന്നേറ്റം നേടിയ ഏഷ്യൻ വിപണികളിൽ  ചൈനയൊഴികെ മറ്റെല്ലാ വിപണികളും ഇന്ന് തിരുത്തപെട്ട് ഗാപ് ഡൌൺ ഓപ്പണിങായത് ഇന്ത്യൻ വിപണിക്ക് ഇന്ന് ക്ഷീണമാണ്. വിപണി ഇന്ന് നഷ്ടത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി @ ഫ്ലാറ്റ് 

ജാപ്പനീസ് വിപണിയുടെ മുന്നേറ്റത്തിനൊപ്പം നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റിക്ക് വിപണിയിലെ മികച്ച വിലകൾ മുതലെടുക്കാനിറങ്ങിയ നിക്ഷേപകരുടെ വിൽപ്പന സമ്മർദ്ദത്തിൽ പിടിച്ചുനിൽക്കാനായില്ല. ബാങ്കിങ്, ഐടി, ഓട്ടോ, എഫ്എംസിജി മേഖലകളും ഇന്നലെ ലാഭമെടുക്കലിന് വിധേയമായി.

മുന്നേറ്റം നേടിയ  മെറ്റൽ, എനർജി , ഇൻഫ്രാ മേഖലകളും, പൊതു മേഖല ബാങ്കുകളും ഇന്നും മുന്നേറ്റം നേടിയേക്കാം. എഫ്എംസിജി , ബാങ്കിങ്, ഫിനാൻഷ്യൽ, സിമന്റ് ഓഹരികളും ഇന്ന് ശ്രദ്ധിക്കുക. ടാറ്റ കോൺസുമെർ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻഎംഡിസി, എയർടെൽ, ഗ്രീവ്സ് കോട്ടൺ, ഓഎൻജിസി, എൻസിസി, എംആർഎഫ്, എസ്ഐഎസ്, ഡിസിബി ബാങ്ക് ബയോകോൺ, ജിൻഡാൽസ്റ്റീൽ, അംബുജ  സിമന്റ്, ലുപിൻ, ബജാജ് ഇലക്ട്രിക്കൽ,ഇന്‍ഫോസിസ്, നെസ്ലെ, ടിവിഎസ് ശ്രീചക്ര, അദാനി പോർട്സ്, ടാറ്റാ പവർ മുതലായ ഓഹരികളും ശ്രദ്ധിക്കുക.  

റീറ്റെയ്ൽ ഫോക്കസ് 

ബംഗളൂരു ആസ്ഥാനമായ ബിഗ്  ബാസ്കറ്റിന്റെ 68% ഓഹരികൾ സ്വന്തമാക്കിയ നടപടിയിലൂടെ റിലയൻസും, ആമസോണും, ഫ്ളിപ് കാർട്ടും സ്വന്തമാക്കിയിരുന്ന ഓൺലൈൻ റീറ്റെയ്ൽ മേഖലയിൽ ടാറ്റയുടെ ‘’ബിഗ്’’ എൻട്രി നടന്നത് ഇന്ത്യൻ  റീറ്റെയ്ൽ സെക്ടറിന് അനുകൂലമാണ്. ടാറ്റായുടെ ഗെയിം ചെയ്ഞ്ചർ ‘’ സൂപ്പർ ആപ്പ്’’ വരുന്നതും ടാറ്റക്ക് റീറ്റെയ്ൽ വിപണി യുദ്ധത്തിൽ മുൻ തൂക്കം നൽകും. ടാറ്റ കൺസുമെർ ഓഹരികൾ ശ്രദ്ധിക്കുക.

നിഫ്റ്റി മെറ്റൽ

ഇന്ത്യയുടെ ഇക്കണോമിക് റിക്കവറിക്ക് വേണ്ടി വരുന്ന ലോഹ ആവശ്യകത മുന്നിൽക്കണ്ട്  നിഫ്റ്റി മെറ്റൽ ഇൻഡക്സ് 2018ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. 1970 ലും, 2008ലും  ഉണ്ടായ സൂപ്പർ സൈക്കിൾ ബൂമിന് ശേഷം ഇക്കൊല്ലം വിപണി ഒരു ലോഹ വില മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

വില 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് ലണ്ടനിൽ കോപ്പർ വിപണനം നടക്കുന്നത്. ഇത് ഹിൻഡാൽകോക്ക് വലിയ മുന്നേറ്റം കൊടുത്തേക്കാം. ജെപി മോർഗൻ അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ  ഹിൻഡാൽകോ ഓഹരികൾക്ക് 70% മുന്നേറ്റം പ്രവചിച്ചുകഴിഞ്ഞു. ഇൻഫ്രാ , സിമന്റ്  ഓഹരികൾക്കൊപ്പം സ്റ്റീൽ-കോപ്പർ ഓഹരികളും പരിഗണിക്കാം.

സ്റ്റീൽ ഓഹരികളുടെ കഴിഞ്ഞ പാദത്തിലെ മികച്ച വില്പനകണക്കുകൾ നിക്ഷേപകർ കണക്കിലെടുക്കുക. യൂണിയൻ ബജറ്റ് പ്രഖ്യാപനങ്ങളുടെ 10% എങ്കിലും സ്റ്റീൽ സെക്ടറിനുള്ളതാണ്. സെയിൽ, ടാറ്റ സ്റ്റീൽ, എൻഎംഡിസി, നാഷണൽ അലുമിനിയം എന്നിവ ശ്രദ്ധിക്കുക.  

സ്വർണം, ക്രൂഡ്, ബിറ്റ്‌കോയിൻ

അമേരിക്കൻ സ്റ്റിമുലസ് നടപടികൾ ശക്തിയാർജിക്കുന്നതിനനുസരിച്ച് സ്വർണം വീണ്ടും ഔൺസിന് 1800 ഡോളറിന് താഴെ പോയത് സ്വർണ നിക്ഷേപകർക്ക് ഒരു മികച്ച അവസരം വരുന്നതിന്റെ സൂചനയാണ്. 

ക്രൂഡ്  അടുത്ത കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ്. എണ്ണ ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്.  ബ്രെന്റ് ക്രൂഡ് ഈയാഴ്ച തന്നെ ബാരലിന് 65 ഡോളർ നിരക്ക് മറി കടന്നേക്കും.

ബിറ്റ്കോയിൻ 50,000 ഡോളറിനു മുകളിൽ മുന്നേറുകയാണ്. ടെസ്ലയുടെ പ്രഖ്യാപനമാണ് ക്രിപ്റ്റോയുടെ മുന്നേറ്റത്തിനടിസ്ഥാനം, ബിറ്റ്‌കോയിനിൽ  ഒരു  തിരുത്തൽ  വരുമെന്ന്  വിപണിയും പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA