കാർഷിക രാസവസ്തു നിർമാതാക്കളായ ഹെറൻബ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന ആദ്യദിനം തന്നെ 50 ശതമാനം സബ്ക്രിപ്ഷൻ നേടി. ചെറുകിടക്കാർക്കായുള്ള വിഹിതം ഏതാണ്ട് അവസാനിച്ചു. പത്തു രൂപ മുഖവിലയുള്ള 625.24 കോടി രൂപയുടെ ഓഹരികളാണ് വിപണിയിലെത്തിയത്. ഇതിൽ 60 കോടിയോളം രൂപയുടെ പുതിയ ഓഹരികളും 565 കോടി രൂപയുടെ 9015000 ഓഹരികൾ പ്രമോട്ടർവിഹിത (OFS) വുമാണ്. 626–627 രൂപയാണ് പ്രൈസ്ബാന്റ്. ഫെബ്രുവരി 25 ന് വിൽപന അവസാനിക്കും. ഓഹരികൾ അനുവദിക്കുന്നത് മാർച്ച് രണ്ടിനാണ്. ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ മാർച്ച് 5 ന് ഓഹരി ലിസ്റ്റ് ചെയ്യും.
English Summary: Heranba IPO got good Response in first day