രണ്ട് മിനിറ്റിനുള്ളിൽ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

HIGHLIGHTS
  • പരിശോധന ഇല്ലാതെ ഓണ്‍ലൈനായി പുതുക്കാം
Health-insu
SHARE

നവി ജനറല്‍ ഇന്‍ഷുറന്‍സ് പേപ്പര്‍രഹിതമായി 2 മിനിറ്റുകൊണ്ട് ഓണ്‍ലൈനിലൂടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനുള്ള നവി ഹെല്‍ത്ത് ആപ്പ് അവതരിപ്പിച്ചു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും 2 ലക്ഷം മുതല്‍ 1കോടി രൂപ വരെ കവറേജ് ലഭിക്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഈ ആപ്പിലൂടെ എടുക്കാം. ക്യാഷ്‌ലെസ് ക്ലെയിമുകള്‍ക്കുള്ള അനുമതിയും 20 മിനിറ്റില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. കേരളത്തിലുള്‍പ്പെടെയുള്ള 400-ലേറെ സ്ഥലങ്ങളിലെ 10,000-ലേറെ ആശുപത്രികളില്‍ ക്യാഷ്‌ലെസ് സേവനം ലഭ്യമാണ്. ആപ്പിലൂടെ നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കാമെന്നതിനാല്‍ ഇടയിലുള്ള ഏജന്റുമാരുടെ സേവനത്തിലും ആശ്രയിക്കേണ്ടതില്ല. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 

ആപ്പിലൂടെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് ക്ലെയിമുകള്‍ സമര്‍പ്പിക്കാം. ആശുപത്രിവാസത്തിനു മുന്‍പും പിന്‍പമുള്ള ചെലവുകള്‍, കോവിഡ്19 ആശുപത്രിവാസം, റോഡ് ആംബുലന്‍സ് കവര്‍, വെക്റ്റര്‍-ബോണ്‍ രോഗം, പ്രസവ-നവജാതശിശു കവര്‍ തുടങ്ങി 20-ലേറെ ആനുകൂല്യങ്ങള്‍ക്ക് കവറേജ് ലഭ്യമാണ്. ജീവിതകാലം മുഴുവന്‍ പരിശോധന ഇല്ലാതെ ഓണ്‍ലൈനായിത്തന്നെ പുതുക്കാനും ഓപ്ഷനുണ്ട്. 

English Summary : Life Insuerance Policy within 2 minutes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA