ADVERTISEMENT

25000   കോടി രൂപയുടെ വിഭവ സമാഹരണം ലക്ഷ്യമിട്ട്  മാർച്ചിൽ  പബ്ലിക് ഇഷ്യുവുമായി എത്തുന്ന പതിനഞ്ചോളം കമ്പനികളിൽ കേരളത്തിൽ നിന്നുള്ള കല്യാൺ ജ്വല്ലേഴ്സും ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും ഉണ്ടാകുമോ?  ഉണ്ട് എന്നാണ് മർച്ചന്റ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ധനകാര്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണാഭരണ വിപണന ശൃംഖലയായി വളർന്നു കഴിഞ്ഞ  തൃശൂർ ആസ്ഥാനമായുള്ള കല്യാൺ ജ്വല്ലേഴ്സ് 1500-1800 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തിൽ നിന്നും ആദ്യമായി പബ്ലിക് ഇഷ്യുവുമായി എത്തുന്ന ജ്വല്ലറി സ്ഥാപനം കൂടിയാകും കല്യാൺ. 

തൃശൂർ ആസ്ഥാനമായി തന്നെ പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഒയും ഈ മാസം തന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള ഏക സ്മാൾ ഫിനാൻസ് ബാങ്കായ ഇസാഫ് ആയിരം കോടി രൂപയുടെ വി ഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. 

രണ്ടു സ്ഥാപനങ്ങളും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി സെബിയിൽ നിന്നുള്ള അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.എന്നാൽ  ഇഷ്യു  ഈ  മാസം തന്നെ ഉണ്ടാകുമോ എന്നു  പ്രമോട്ടർമാർ  വ്യക്തമാക്കിയിട്ടില്ല.

English Summary : Kalayn and Esaf IPO may be in March itself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com