എംടിഎആർ ടെക്നോളജീസ് ഐപിഒ നാളെ മുതൽ

HIGHLIGHTS
  • മാർച്ച് അഞ്ചിന് ഇഷ്യു അവസാനിക്കും
Balance-sheet
SHARE

ഹൈദരാബാദ് ആസ്ഥാനമായ എംടിഎആർ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വിൽപന മാർച്ച് 3 ന് ആരംഭിക്കും. ന്യൂക്ലിയർ–ബഹിരാകാശ പ്രതിരോധ മേഖലകൾക്ക് ആവശ്യമായ സൂക്ഷ്മ ഉപകരണങ്ങളാണ് കമ്പനി നിർമിക്കുന്നത്.

പത്തു രൂപ മുഖവിലയുള്ള 596.41 കോടി രൂപയുടെ 10372419 ഓഹരികളാണ് വിൽപനയ്ക്കെത്തുന്നത്. ഇതിൽ 123.52 കോടി രൂപയുടെ 2148149 പുതിയ ഓഹരികളും 472.90 കോടി രൂപയുടെ 8224270 ഓഹരികൾ പ്രമോട്ടർ വിഹിത (OFS) വുമാണ്. 

574–575  രൂപയാണ് പ്രൈസ്ബാൻഡ്. കുറഞ്ഞത് 26 ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടർന്ന് 26 ന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. മാർച്ച് അഞ്ചിന് ഇഷ്യു അവസാനിക്കും. ഓഹരി അനുവദിക്കുന്നത് മാർച്ച് പത്തിനാണ്. മാർച്ച് 16 ന് BSE, NSE എന്നിവിടങ്ങളിൽ ഓഹരി ലിസ്റ്റ് ചെയ്യും.  ഐഎസ്ആർഒ ഉൾപ്പടെയുള്ളവരാണ് കമ്പനി ഉൽപന്നങ്ങളുടെ മുഖ്യ ഉപഭോക്താക്കൾ. 35 ശതമാനം ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി നീക്കിവച്ചിട്ടുണ്ട്. കെഫിൻടെക് പ്രൈവറ്റ് ലിമിറ്റഡാണ് കമ്പനിയുടെ ഓഹരി ഇഷ്യു റജിസ്ട്രാർ. 

English Summary : MTAR Technology IPO will begin tomorrow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA