ഇന്ന് വിപണിയ്ക്ക് തിരിച്ചു വരവ് സാധ്യമാകുമോ?

HIGHLIGHTS
  • വിപ്രോ, റിലയൻസ്, ഹെറാൻബാ, എഞ്ചിനിയേർസ്ഇന്ത്യ, യൂണി കെം ലാബ്സ്, ലോറസ് ലാബ്സ്, മൈൻഡ് സ്പേസ് ബിസിനസ് പാർക്സ്, ഒബ്‌റോയ് റിയൽറ്റി, ദിലീപ് ബിൽഡ്കോൺ, അശോക ബിൽഡ്‌കോൺ, അദാനി പോർട്സ്, യൂണിയൻ ബാങ്ക്, പിഎൻബി, എസ്ബിഐ, ജെകെലക്ഷ്മി സിമന്റ്, അംബുജ സിമന്റ്, ഇഐഡി പാരിസ്, സ്റ്റീൽസ്ട്രിപ്പ് വീൽസ്, ആർപിപി ഇൻഫ്രാ മുതലായവ ശ്രദ്ധിക്കുക
Mkt-Down
SHARE

ഇന്നലെ തകർന്നടിഞ്ഞ അമേരിക്കൻ വിപണിയും, ഇന്നും നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ അവധി സൂചികകളും, നഷ്ടത്തിൽ ആരംഭിച്ച ഏഷ്യൻ സൂചികകളും ഇന്ത്യൻ വിപണി നെഗറ്റീവ്  തുടക്കം നൽകുമെങ്കിലും സ്റ്റിമുലസ് പ്രതീക്ഷയിൽ വിപണിയിൽ നിക്ഷേപം തുടരാവുന്നതാണ് 

അമേരിക്കൻ വീഴ്ച

അമേരിക്കയുടെ ഇക്കണോമിക് റിക്കവറി  താൽക്കാലികമായി  പണപ്പെരുപ്പം  വർദ്ധിപ്പിക്കുമെന്നും, അത് തടയാൻ തൽക്കാലം നടപടികൾ സ്വീകരിക്കാനാവില്ലെന്നുമുള്ള ഫെ‍ഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന  ഇന്നലെ അമേരിക്കൻ വിപണിയുടെ വീഴ്ചയ്ക്കും, ബോണ്ട് വരുമാന കുതിപ്പിനും കാരണമായി. പവലിന്റെ പക്കൽ നിന്നും ബോണ്ട് വരുമാന വർദ്ധവിന് തടയിടുന്ന നടപടികൾ പ്രതീക്ഷിച്ച് മുന്നേറിയ അമേരിക്കൻ സൂചികകൾ ഇന്നലെ വൻ നഷ്ടം നേരിട്ടു. പണപ്പെരുപ്പം രണ്ടു ശതമാനം വളരാനായി കാത്തിരിക്കുന്ന ഫെഡ്‌ നയം അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ദൂരവ്യാപകമായ ക്ഷീണം നൽകുമെന്നും വിപണി കരുതുന്നു. ഇന്നലെ 2.11 % വീണ നാസ്ഡാക് സമീപ കാല ഉയരത്തിൽ നിന്നും 10 % തിരുത്തൽ നേരിട്ടു.

നിഫ്റ്റി 

ഇന്നലെ ബോണ്ട് വരുമാനം ഉയരുന്ന പേടിയിൽ തകർന്ന രാജ്യാന്തരവിപണിക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ഒരു തിരിച്ചു വരവ് സാധ്യമായില്ല. മിഡ്  ക്യാപ്, സ്‌മോൾ ക്യാപ്  ഓഹരികൾക്കൊപ്പം  സിമന്റ്, റിയൽറ്റി, മീഡിയ ഓഹരികൾ മാത്രം ഇന്നലെ  മുന്നേറ്റം നേടി.  ഇന്നലെ 15,100 പോയിന്റിന് താഴെ ക്ളോസ് ചെയ്ത നിഫ്റ്റിയുടെ 14800 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ അടുത്ത പിന്തുണ 14660 പോയിന്റിലാണ്. നിഫ്റ്റി  ഇന്ന്14900 പോയിന്റിന് സമീപം വ്യാപാരം ആരംഭിച്ചേക്കും.     

ഇൻഫ്രാ, സിമന്റ്, ഷുഗർ, ഐടി, മെറ്റൽ, റിയൽറ്റിമേഖലകൾ ശ്രദ്ധിക്കുക  വിപ്രോ, റിലയൻസ്, ഹെറാൻബാ ഇൻഡസ്ട്രീസ് ,  എഞ്ചിനിയേർസ്ഇന്ത്യ, യൂണി കെം ലാബ്സ്, ലോറസ് ലാബ്സ്, മൈൻഡ് സ്പേസ് ബിസിനസ് പാർക്സ്, ഒബ്‌റോയ് റിയൽറ്റി,  ദിലീപ് ബിൽഡ്കോൺ, അശോക ബിൽഡ്‌കോൺ, അദാനി പോർട്സ്, യൂണിയൻ ബാങ്ക്, പിഎൻബി, എസ്ബിഐ, ജെകെലക്ഷ്മി സിമന്റ്, അംബുജ സിമന്റ്,  ഇഐഡി പാരിസ്, സ്റ്റീൽ സ്ട്രിപ്പ് വീൽസ്, ആർപിപി ഇൻഫ്രാ  മുതലായ ഓഹരികളും ശ്രദ്ധിക്കുക

സിമന്റ്

വില വർധനവിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുന്നേറ്റം നേടിയ സിമന്റ് ഓഹരികൾ  ഇന്നും  മുന്നേറ്റം സ്വന്തമാക്കിയേക്കാമെന്ന്  പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രഖ്യാപിത ഇൻഫ്രാ  പ്രോജക്ടുകളുടെ ബാഹുല്യം സിമന്റ് ഉപഭോഗം  ഗണ്യമായി ഉയർത്തുന്നത്  നിക്ഷേപകർ  ശ്രദ്ധിക്കുക. ദീർഘകാല  നിക്ഷേപത്തിനായി മികച്ച സിമന്റ്  ഓഹരികൾ  പോർട്ട് ഫോളിയോകളിൽ  നിർബന്ധമാക്കുക .    

ലിസ്റ്റിങ്

ഹെറാൻബാ ഇൻഡസ്ട്രീസ്  ഇന്ന് ലിസ്റ്റ്  ചെയ്യുന്നത് ശ്രദ്ധിക്കുക.  627  രൂപയാണ് ഓഹരിയുടെ ലിസ്റ്റിങ്  വില. 

സ്വർണം, എണ്ണ 

ബോണ്ട് വരുമാന വർദ്ധനയും, ഫെഡ് നിലപാടുകളും രാജ്യാന്തര വിപണിയിൽ സ്വർണവിലയും ഔൺസിന് 1700 ഡോളറിന് താഴെയെത്തിച്ചു. സ്റ്റിമുലസ് ചർച്ചകൾ ഇന്നാരംഭിക്കുന്നതും ഈ മാസം തന്നെ പ്രഖ്യാപിക്കപ്പെട്ടേക്കാവുന്നതും സ്വർണത്തിന് കൂടുതൽ ക്ഷീണം നൽകും

ഒപെക്കിന്റെ  ഉല്പാദനനിയന്ത്രണം  തുടരുന്നതും, ഏഷ്യൻ ഉപഭോഗ വർദ്ധനവ് പ്രതീക്ഷിക്കുന്നതും രാജ്യാന്തര എണ്ണ വിലയിൽ മുന്നേറ്റം സാധ്യമാക്കി.  ബ്രെന്റ്  ക്രൂഡ് വില 70 ഡോളർ ഈ  ആഴ്ച കടന്നേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA