ADVERTISEMENT

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 71 രൂപ. സ്വർണം ഗ്രാമിന് 4,170 രൂപയിലും പവന് 33,360 രൂപയിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഇതോടെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർധന ആണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്.

 

രാജ്യാന്തര സ്വർണ വില 0.42 ശതമാനം ഉയർന്ന് 1,707 യു എസ് ഡോളറായി. അതേസമയം കഴിഞ്ഞ 30 ദിവസങ്ങളിൽ സ്വർണത്തിന്റെ പ്രകടനം 5.95 ശതമാനം അതായത് 108.00 യുഎസ് ഡോളറിന് തുല്യമായി കുറഞ്ഞു. കഴിഞ്ഞ ആറ് മാസം കൊണ്ട് 12%വും, കഴിഞ്ഞ  മുപ്പത് ദിവസത്തിൽ അഞ്ചേകാൽ ശതമാനവും തിരുത്തപ്പെട്ട സ്വർണ വില അമേരിക്കൻസ്റ്റിമുലസ് പ്രഖ്യാപന പശ്ചാത്തലത്തിൽ വീണ്ടും തിരുത്തപെട്ടേക്കാം. സ്റ്റിമുലസ് പ്രഖ്യാപനങ്ങൾക്ക് ശേഷം  രാജ്യാന്തര  ഫണ്ടുകൾ സ്വര്ണത്തിലേക്ക് വീണ്ടും തിരിഞ്ഞേക്കാമെന്നതും മഞ്ഞ ലോഹത്തിന്  പ്രതീക്ഷയാണ്. അടുത്ത തിരുത്തൽ സ്വർണത്തിലും വാങ്ങൽ  അവസരമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com