സെനറ്റും കടന്ന സ്റ്റിമുലസ്, ഈയാഴ്ച വിപണിയെ നിയന്ത്രിക്കും

market
SHARE

ഇന്ത്യൻ വിപണി  ഒരു പോസിറ്റീവ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു ഡൗ ജോൺസ്‌  ഫ്യൂച്ചറിന്  പിന്നാലെ  ഏഷ്യൻ വിപണികളും ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് സ്വന്തമാക്കിയത് ഇന്ത്യൻ സൂചികകൾക്കും അനുകൂലമാണ്. നിഫ്റ്റി 15050 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ചേക്കാം. അമേരിക്കൻ  സ്റ്റിമുലസ്  പ്രതീക്ഷകൾ ഇന്നും, വരും ദിവസങ്ങളിലും വിപണിയെ നയിക്കും.

സെനറ്റും കടന്ന് സ്റ്റിമുലസ്

അമേരിക്കൻ സെനറ്റിലും  ബൈഡന്റെ  സ്റ്റിമുലസ് പാക്കേജ് പാസായത്  വിപണിക്കനുകൂലമാണ്.  പ്രതിനിധി സഭയിൽ ചൊവ്വാഴ്ച  വീണ്ടും   അവതരിപ്പിക്കപ്പെടുന്ന  ബിൽ സെനറ്റിൽ  വച്ച്  വരുത്തിയ  മാറ്റങ്ങളോടെ പാസ്സാക്കപ്പെട്ടാൽ  ഈ  വാരമവസാനത്തോടെ  ബൈഡൻ  ബില്ലിൽ  ഒപ്പിടുന്നത്  വിപണിയെ ചൂട്  പിടിപ്പിച്ചേക്കും  അടുത്ത വാരം വിപണിയുടെ  ശ്രദ്ധ  ഭാഗികമായി  സ്റ്റിമുലസ്  ചർച്ചയിൽ  കേന്ദ്രീകരിക്കപ്പെടുന്നത് വിപണിയുടെ ബോണ്ട് സ്വാധീനം കുറച്ചേക്കാം. സ്റ്റിമുലസ് പ്രഖ്യാപനം വരെ വിപണിയിലെ  വീഴ്ചകളോരോന്നും അവസരങ്ങളാണ്.

നിഫ്റ്റി

ആഭ്യന്തര ഘടകങ്ങളെക്കാൾ രാജ്യാന്തര ഘടകങ്ങൾ തന്നെയാവും അടുത്ത ആഴ്ചയിലും ഇന്ത്യൻ വിപണിയുടെ ചലനങ്ങൾ തീരുമാനിക്കുക. അമേരിക്കൻ സ്റ്റിമുലസ് നടപടികളും, പണപ്പെരുപ്പ കണക്കുകളും, ബോണ്ട് യീൽഡും , പലിശ നിരക്കും   ഇന്ത്യൻ വിപണിക്കും  ഈ ആഴ്‌ച  വളരെ നിർണായകമാണ്. രണ്ടാം  ഘട്ട  ബജറ്റ് ചർച്ചകളും , ആഴ്ചാവസാനം  പ്രഖ്യാപിക്കുന്ന  വ്യവസായികോല്പാദന കണക്കുകളും , പണപ്പെരുപ്പ കണക്കുകളും ശ്രദ്ധിക്കുക. കൃത്രിമമായി ഉയർത്തുന്ന രാജ്യാന്തര   എണ്ണ  വിലയും  ഇന്ത്യൻ സമ്പത്  വ്യവസ്ഥക്കും, വിപണിക്കും ക്ഷീണമാണ്.

കഴിഞ്ഞ ആഴ്ചെയുടെ അവസാന മൂന്ന് ദിവസത്തെ വീഴ്ചകളോടെ  15000  പോയിന്റിന്  താഴെ  വ്യാപാരം  അവസാനിപ്പിച്ച  നിഫ്റ്റിക്ക്  ഇന്ന്  14900 എന്ന പിന്തുണ  നിർണായകമാണ്. 14830  പോയിന്റിലാണ് നിഫ്റ്റിയുടെ  അടുത്ത  പ്രധാന  സപ്പോർട്ട്.  15150 പോയിന്റ് പിന്നിട്ടാൽ പിന്നെ 15280 പോയിന്റിലാണ്  നിഫ്റ്റിയുടെ പ്രധാന കടമ്പ.  ക്രൂഡ്, മെറ്റൽ, ഇൻഫ്രാ, സിമെന്റ്, ഐ ടി, പൊതുമേഖല, ടെക്സ്റ്റൈൽ മേഖലകൾ ശ്രദ്ധിക്കുക. ഇൻഫോസിസ്, റിലയൻസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്,  ടാറ്റ മോട്ടോർസ്, ഓഎൻജിസി, എയർടെൽ, ഭാരത് ഫോർജ്, ബാങ്ക്ഓഫ്  ബറോഡ , ഭെൽ, പവർ  ഗ്രിഡ്, എൻഎംഡിസി,  സെയിൽ,  പിഎൻസി ഇൻഫ്രാടെക്, മുതലായ ഓഹരികളും ശ്രദ്ധിക്കുക.

ആഴ്ചയിലെ ഡേറ്റകൾ

ബുധനാഴ്ച പ്രഖ്യാപിക്കപ്പെടുന്ന അമേരിക്കൻ പണപ്പെരുപ്പ ഡേറ്റയും വ്യാഴഴ്ചത്തെ യു എസ്  ജോബ് ഡേറ്റയും യൂറോപ്യൻ  പലിശ  നിരക്ക്  തീരുമാനങ്ങളും വിപണിക്ക്  പ്രധാനമാണ്. വെള്ളിയാഴ്ച  പുറത്തു   വരുന്ന  ഇന്ത്യൻ  ചൈനീസ് ഇൻഫ്‌ളേഷൻ  കണക്കുകളും  , ഇന്ത്യയുടെ വ്യവസായികോല്പാദന കണക്കും ശ്രദ്ധിക്കുക.

ബജറ്റ് ചർച്ച- രണ്ടാം ഭാഗം

ഇന്ന് ബജറ്റിന്റെ രണ്ടാം ഘട്ട ചർച്ച രാജ്യസഭയിലും ലോകസഭയിലും നടക്കുന്നത് വിപണിക്ക്പ്രതീക്ഷ നൽകുന്നു. ചില നിർണായക തീരുമാനങ്ങളും വിപണിഅനുകൂല പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.പൊതുമേഖല ഓഹരികളും, ബജറ്റിൽ ശ്രദ്ധിക്കപ്പെടാതെ  പോയ സെക്ടറുകളും ഇന്ന്  ചർച്ചയായേക്കാം.

ഐപിഒ

ഈസ്‌മൈട്രിപ്‌.കോം ന്റെ പ്രൊമോട്ടർമാരായ ഈസി ട്രിപ്പ് പ്ലാന്നേഴ്സ് പ്രൈവറ്റ്  ലിമിറ്റഡിന്റെ  ഐപിഓ നാളെ തുടങ്ങുന്നത് ശ്രദ്ധിക്കുക.  ട്രാവൽ പോർട്ടൽ കമ്പനി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം 2രൂപമുഖവിലയുള്ള ഓഹരിയുടെ   ഇഷ്യു  വില  186-187 രൂപ. 

എഴുപത് പിന്നിട്ട എണ്ണയും, കിതക്കുന്നു സ്വർണവും

ഉല്പാദന നിയന്ത്രണം തുടരുന്നതിലൂടെ ക്രൂഡ് ഓയിലിന്റെ  വില വർധന  ലക്ഷ്യമിട്ട  ഒപെകിന്റെ  തന്ത്രങ്ങൾ ഫലിക്കുന്നതാണ് കഴിഞ്ഞ  വാരം വിപണി  കണ്ടത്.  ബ്രെന്റ് ക്രൂഡ്  വില പ്രതീക്ഷിച്ചത്  പോലെ 70  ഡോളറിലേക്കെത്തി നിൽക്കുന്നത് എണ്ണ ഉത്പാദക  കമ്പനികൾക്കും രാഷ്ട്രങ്ങൾക്കും  അനുകൂലമാണ്  ഓഎൻജിസി മുന്നേറും. എഴുപത് ഡോളറിന് മുകളിൽ ക്രമപ്പെട്ട്  കഴിഞ്ഞാൽ  പിന്നെ 100ഡോളർ തന്നെയാണ് ക്രൂഡിന്റെ  അടുത്ത ലക്ഷ്യം

കഴിഞ്ഞ ആറ് മാസം കൊണ്ട് 12%വും, കഴിഞ്ഞ  മുപ്പത് ദിവസത്തിൽ  അഞ്ചേകാൽ  ശതമാനവും തിരുത്തപ്പെട്ട  സ്വർണ വില അമേരിക്കൻസ്റ്റിമുലസ്  പ്രഖ്യാപന  പശ്ചാത്തലത്തിൽ  വീണ്ടും തിരുത്തപെട്ടേക്കാം.  സ്റ്റിമുലസ്  പ്രഖ്യാപനങ്ങൾക്ക് ശേഷം  രാജ്യാന്തര  ഫണ്ടുകൾ സ്വര്ണത്തിലേക്ക് വീണ്ടും തിരിഞ്ഞേക്കാമെന്നതും മഞ്ഞ ലോഹത്തിന്  പ്രതീക്ഷയാണ്.  അടുത്ത  തിരുത്തൽ  സ്വർണത്തിലും   വാങ്ങൽ  അവസരമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA