ADVERTISEMENT

വിപണി ഇന്നും നേട്ടത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ബോണ്ട് വരുമാനം ക്രമപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നേറിയ നാസ്ഡാക്കിനൊപ്പം നേട്ടത്തോടെ ആരംഭിച്ച ഏഷ്യൻ വിപണികൾ ഇന്ത്യൻ വിപണിക്കും അനുകൂല സാഹചര്യമാണൊരുക്കുന്നത്. സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചർ 15200 പോയിൻ്റിന് മുകളിൽ വ്യാപാരം നടക്കുന്നത് ശ്രദ്ധിക്കുക.

കുതിച്ചുയർന്ന്  നാസ്ഡാക്

ഇന്നലെ നാസ്ഡാക് മുൻദിവസത്തെ  നഷ്ടങ്ങൾ  നികത്തി തിരിച്ചു വന്നത്  ഇന്ന് ലോകവിപണിക്ക് അനുകൂലമാണ് 1.63% വരെ കുതിച്ച ശേഷം ഇന്നലെ 1.54%ൽ ഒതുങ്ങിയ അമേരിക്കൻ ബോണ്ട് വരുമാനം ഇനിയും കുറഞ്ഞേക്കാമെന്ന വിപണി  പ്രതീക്ഷയിൽ ഇന്നലെ ടെക്  ഓഹരികളിലുണ്ടായ കുതിപ്പാണ് വിപണിക്ക് അനുകൂലമായത്. 

സ്റ്റിമുലസ് പാക്കേജിൽ അമേരിക്കൻ സെനറ്റ്  വരുത്തിയ മാറ്റങ്ങളിന്മേൽ  ഇന്ന് പ്രതിനിധി സഭയിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയങ്ങോട്ട് വിപണിയുടെ മുന്നേറ്റം.

നിഫ്റ്റി 

ഇന്നലെ  രാജ്യാന്തര  ഘടകങ്ങളുടെ  പിന്തുണയിൽ  നേട്ടത്തോടെ  വ്യാപാരമാരംഭിച്ച  ഇന്ത്യൻ വിപണിയിൽ  ഉച്ചയോടെ അനുഭവപ്പെട്ട  വില്പന  സമ്മർദം യൂറോപ്യൻ വിപണി പിന്തുണയിൽ  മറികടക്കാനായത് ഇന്ത്യൻ  സൂചികകൾക്ക്  മികച്ച  ക്ലോസിങ് നൽകി. 14900 പോയിന്റിലെ  നിഫ്റ്റിയുടെ പിന്തുണ ഇന്നലെയും അഭേദ്യമായി തുടർന്നത് 15100 പോയിന്റിലേക്ക് തിരികെയെത്തുന്നതിന് നിഫ്റ്റിക്ക്  തുണയായി. ഇന്ന് 15150 പോയിന്റിന്  മുകളിൽ  വ്യാപാരം അവസാനിപ്പിച്ചാൽ നിഫ്റ്റിയുടെ  അടുത്ത  റെസിസ്റ്റൻസ് 15250  പോയിന്റ്  ആയിരിക്കും. ഇന്നലെ ഒന്നര ശതമാനത്തിന് മേൽ മുന്നേറ്റം നേടിയ  ബാങ്ക്  നിഫ്റ്റിയുടെ അടുത്ത ശക്തമായ കടമ്പ 36100 പോയിന്റിലാണ്.

ബാങ്കിങ്, ഐ ടി, എഫ് എം സി ജി  മേഖലകൾ  മാത്രം  മുന്നേറ്റം  നേടിയിട്ടും  ഇന്നലെ  വിപണിക്ക്  മുന്നേറാനായത് വിപണിയുടെ  ആത്മ വിശ്വാസം  വർദ്ധിപ്പിക്കുന്നു. ബാങ്കിങ്, ഐ ടി ഓഹരികൾക്കൊപ്പം  മെറ്റൽ, സിമന്റ് , ഇൻഫ്രാ മേഖലകളും  ഇന്ന് ശ്രദ്ധിക്കുക. റിലയൻസ്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ബിപിസിഎൽ, പവർഗ്രിഡ്, പുറവങ്കര,  ഗോദ്റെജ്‌  പ്രോപ്പർട്ടീസ്, ഐഇഎക്സ്, ബാങ്ക്  ഓഫ് ബറോഡ, സെയിൽ, നാറ്റ്കോ ഫാർമ , മുതലായ  ഓഹരികൾ ശ്രദ്ധിക്കുക.

റിയൽ എസ്റ്റേറ്റ് റിയാലിറ്റി

കുറയുന്ന വായ്പാ നിരക്കുകളുടെയും, നികുതികളുടെയും പിൻബലത്തിൽ  മുന്നേറുന്ന  ഭവനവില്പന  ഇന്ത്യയിലെ  മുൻനിര ഭവന നിർമാതാക്കൾക്ക്  ലഭിക്കുന്ന  ബാങ്ക് പിന്തുണയുടെ കണക്കും വർധിപ്പിച്ചത്  റിയൽറ്റി മേഖലക്ക് അനുകൂലമാണ്. കഴിഞ്ഞ പാദത്തിൽ ഭവന നിർമാണ കമ്പനികൾക്ക് മുൻ വർഷത്തിൽ നിന്നും 81% അധികം വായ്പകളാണ്  ലഭ്യമായത്. പുതിയ പദ്ധതികൾക്കൊപ്പം, മുടങ്ങിക്കിടന്നവ തുടരുന്നതും, കിട്ടാക്കടങ്ങൾ ഒഴിവാകുന്നതും ഭവനനിർമാണ  ഓഹരികളെ  ആകർഷകമാക്കുന്നു. 

സ്വർണം 

നാല്  ദിവസത്തെ   വീഴ്ചക്ക്  ശേഷം  രാജ്യാന്തര  വിപണിയിൽ സ്വർണം ഇന്നലെ  2.3 % മുന്നേറ്റം നേടി.  അമേരിക്കൻ  ബോണ്ട് വരുമാനമിടിഞ്ഞതാണ്  സ്വർണത്തിന്  ആവശ്യകതയേറാൻ കാരണമായത്  സ്വർണത്തിൽ ഇനിയും  ലാഭമെടുക്കലിന്  സാധ്യതയേറെയാണ്. 

ക്രൂഡ് ഓയിലിലെ ലാഭമെടുക്കൽ  തുടർന്നത് എണ്ണവില ഇന്നലെയും താഴാനിടയാക്കി ഊഹക്കച്ചവടക്കാർ ഉയർന്ന വിലനിലവാരം  മുതലാക്കി അവധി വില്പന നടത്തുന്നതാണ് ഇപ്പോഴത്തെ വീഴ്ചക്ക് യഥാർത്ഥ കാരണം. ഇത് തിരിച്ച് ബാരലിന് 70 ഡോളർ നിരക്കിലേക്ക്  ഈ ആഴ്ച തന്നെ എത്തിയേക്കാമെന്ന്  കരുതുന്നു

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com