എന്തുകൊണ്ട് പിഎംഎസ് പദ്ധതിയില്‍ നിക്ഷേപം തുടങ്ങണം

HIGHLIGHTS
  • പിഎംഎസ് പദ്ധതികളുടെ ഒരു വര്‍ഷത്തെ ശരാശരി ലാഭം 18 മുതല്‍ 51 ശതമാനം വരെയാണ്
agreement
SHARE

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ. പക്ഷെ എവിടെയൊക്കെ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും, നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളവ ഏതൊക്കെ, ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് നിക്ഷേപം നടത്താന്‍ സമയമില്ലേ? ഇത്തരക്കാർക്കായി പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് (പിഎംഎസ്) പദ്ധതികള്‍ വിപണിയിലുണ്ട്. മറ്റേത് നിക്ഷേപപദ്ധതിയും തരുന്നതിനേക്കാള്‍ ലാഭം പി എം എസുകളില്‍ നിന്ന് ലഭിക്കും.

ഇതേക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാവാം, പ്രത്യേകതകളുള്ള ഈ നിക്ഷേപ മാര്‍ഗം നിക്ഷേപകന്റെ കണ്ണില്‍ പെടാതെ പോവുകയാണ്. പലര്‍ക്കും ഇതേക്കുറിച്ച് അറിയുക പോലുമില്ല. കുതിപ്പിന്റെ കാലത്ത് നിക്ഷേപകന്റെ ധനം ഇരട്ടിയാക്കുകയും വിപണിയുടെ താഴ്ചകളില്‍ അതു പോറലേല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്തിട്ടും പി എം എസുകള്‍ നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് വന്നിട്ടില്ല. വ്യാപക വിജയം നേടുന്ന പിഎംഎസ് പദ്ധതിയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്.

എന്താണ് പിഎംഎസ്  

സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ പോര്‍ട്‌ഫോളിയോ മാനേജര്‍ എന്ന കാര്യശേഷിയും അര്‍പ്പണബോധവും ഉള്ള വ്യക്തിയുടെ  മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ സംവിധാനമാണ് പിഎംഎസ്. ഓരോ പോര്‍ട്‌ഫോളിയോ മാനേജറും വിവിധതരം നിക്ഷേപ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള പ്ലാനുകള്‍ നേരത്തേ തന്നെ രൂപ കല്‍പന ചെയ്തിരിക്കും. അവരവരുടെ ആഗ്രഹങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച്   നിക്ഷേപകന്  പണം അതില്‍ നിക്ഷേപിക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്യാം. കൂടുതല്‍ ആസ്തിയുള്ള നിക്ഷേപകര്‍ക്കു വേണ്ടിയാണ് സാധാരണയായി പിഎംഎസ് പദ്ധതി നിര്‍ദ്ദേശിക്കാറുള്ളത്. ഇതിന്റെ നിക്ഷേപ പരിധിയും കൂടുതലാണ്. വലിയ തോതില്‍ അസാധാരണമാവം വിധം നേട്ടം ഉണ്ടാകുന്ന മാതൃകയിലാണ് പദ്ധതി രൂപ കല്‍പന ചെയ്തിട്ടുള്ളത്. പിഎംഎസ് പദ്ധതിക്ക് നിക്ഷേപകന് ദീര്‍ഘകാലസുരക്ഷിതത്വത്തടെ സമ്പത്ത് ഉണ്ടാക്കാന്‍ മാത്രമല്ല, വിപണിയിലെ അനിശ്ചിതത്വങ്ങളില്‍ അത് സംരക്ഷിച്ചു നിര്‍ത്താനും കഴിയും. മ്യൂച്വല്‍ഫണ്ടുകള്‍ പോലുള്ള ഇതര നിക്ഷേപ പദ്ധതികളെയപേക്ഷിച്ച് പോര്‍ട്്‌ഫോളിയോ മാനേജര്‍മാര്‍ കൂടുതല്‍ ഫീസ് ഈടാക്കുമെന്നതു നേരാണ്. പക്ഷേ, കൂടുതല്‍ നടപടിക്രമങ്ങള്‍ക്ക് പണം കൂടാതെ തരമില്ല. 

സമീപകാല പ്രവണതകള്‍

വിപണിയിലെ കയറ്റിറക്കങ്ങള്‍ മറി കടന്ന്  ഭൂരിപക്ഷം പിഎംഎസ് പദ്ധതികളും നിക്ഷേപകര്‍ക്കു വന്‍ ലാഭം നല്‍കി, മികച്ച പ്രകടനമാണു കാഴ്ചവെച്ചത്.  190 പിഎംഎസ് പദ്ധതികളില്‍ 70 ശതമാനവും മികച്ച പ്രകടനം നടത്തി. നിഫ്റ്റി സൂചിക 2.5 ശതമാനത്തില്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മുന്‍നിര പിഎംഎസ് ഫണ്ടുകള്‍ ശരാശരി 7 ശതമാനം മുതല്‍ 9 ശതമാനം വരെ ലാഭമുണ്ടാക്കി (ആല്‍ഫ). വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും പ്രമുഖ പിഎംഎസ് പദ്ധതികളുടെ ഒരു വര്‍ഷത്തെ ശരാശരി ലാഭം 18 ശതമാനം മുതല്‍ 51 ശതമാനം വരെയാണ്.

ഏറ്റവും നല്ല പ്രകടനം നടത്തുന്ന അഞ്ചു പിഎംഎസ് പദ്ധതികള്‍ ചെറുകിട, ഇടത്തരം വിഭാഗത്തില്‍ പെടുന്നു. വിശാല വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കൂടുതല്‍ നേരിടേണ്ടി വരിക വന്‍കിട ഓഹരികളിലാണ് എന്നതാണ് ഒരു കാരണം. ചെറുകിട, ഇടത്തരം ഓഹരികള്‍ വിപണിയിലെ കൊടുങ്കാറ്റുകളെ അതിജീവിക്കുന്നു. മികച്ച പ്രകടനം നടത്തിയ പിഎംസ് പദ്ധതികളില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെറുകിട, ഇടത്തരം ഓഹരികളില്‍ പെടുന്ന അഡ്വാന്റേജ് പോര്‍ട്‌ഫോളിയോയുമുണ്ട്. ചെറുകിട, ഇടത്തരം ഓഹരികളില്‍ സാമ്പത്തിക വീണ്ടെടുപ്പിന്റെ ഗുണങ്ങള്‍ അടുത്ത ഏതാനും വര്‍ഷങ്ങളിലേക്കെങ്കിലും കൂടുതലായിരിക്കുമെന്നതിനാൽ നിക്ഷേപകര്‍ നന്നായി കൈകാര്യം ചെയ്യപ്പെടുന്ന പിഎംഎസ് പദ്ധതികളില്‍ ചേരാന്‍ വൈകേണ്ടതില്ല.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അസോസിയേറ്റ് ഡയറക്ടറാണ്

English Summary: PMS as an Investment Option

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA