നിഫ്റ്റിയ്ക്ക് ഇന്ന് 15000നു മുകളിൽ മുന്നേറാനാകുമോ?

HIGHLIGHTS
  • ഗെയിൽ, നാഷണൽ അലുമിനിയം, ജിൻഡാൽ കോ, ജെ എസ്ഡബ്ല്യൂ സ്റ്റീൽ, എസ്ബിഐ കാർഡ്, ആൾകാർഗോ ലോജിസ്റ്റിക്സ്, ആക്സിസ് ബാങ്ക്, കൊടക് ബാങ്ക്, മഹിന്ദ്ര, ബിപിസിഎൽ, ഐഒസി, ഒഎൻജിസി, മതേഴ്സൺ സുമി, ഐആർസിടിസി, ടൈറ്റാൻ, മുത്തൂറ്റ് ഫിനാൻസ്, ഒബ്‌റോയ് റിയൽറ്റി ഓഹരികളും ശ്രദ്ധിക്കുക
Mkt-up
SHARE

വെള്ളിയാഴ്ച ലാഭമെടുക്കലിൽ തിരത്തപ്പെട്ട ഇന്ത്യൻ സൂചികകൾ ഇന്ന് രാജ്യാന്തര പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാം. 15100 പോയിന്റിനടുത്ത് വ്യാപാരം  ആരംഭിച്ചേക്കാവുന്ന  നിഫ്റ്റി 15000 പോയിന്റിനും, 15200 നുമിടയിൽ ക്രമപ്പെട്ടേക്കാം. ഡൗ ജോൺസ്‌ സൂചികയുടെ  കഴിഞ്ഞ വാരത്തിലെ മുന്നേറ്റവും, ഡൗ ജോൺസ്‌ ഫ്യൂച്ചറിലെ ഇന്നത്തെ  മുന്നേറ്റത്തോടെയുള്ള  ആരംഭവും  വിപണിക്ക് അനുകൂലമാണ്. 

അമേരിക്കൻ ബോണ്ട് വരുമാനം

അമേരിക്കൻ ഉത്തേജക പ്രക്രിയ അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ പണം നിറക്കുന്നത് പണപ്പെരുപ്പമുയരാനും വീണ്ടും ബോണ്ട് വരുമാന  മുന്നേറ്റത്തിനും  ഓഹരി  വിപണിയുടെ വീഴ്ചക്കും വഴി വെച്ചേക്കാം. 

നിഫ്റ്റി

ഉയരുന്ന  പണപ്പെരുപ്പവും, വളർച്ച ശോഷണം രേഖപ്പെടുത്തിയ  വ്യവസായികോല്പാദനവും  ഇന്ത്യൻ വിപണി മുന്നേറ്റങ്ങൾക്ക് ഭീഷണിയാണെങ്കിലും  ഇന്ന് 15000 പോയിന്റിന് താഴെ  പോകാതിരുന്നാൽ നിഫ്റ്റിക്ക്  മുന്നേറ്റ സാധ്യതയുണ്ട്. 15250 പോയിന്റിന് മുകളിൽ  നിഫ്റ്റി മുന്നേറ്റ പ്രവണത കാണിച്ചേക്കാമെങ്കിലും, 15500 പോയിന്റിലെ അതി  വില്പന ഇന്ത്യൻ വിപണിയെ അവസാന പാദ  ഫലപ്രഖ്യാപനം വരെ റേഞ്ച്  ബൗണ്ട് ആയി  നിലനിർത്തിയേക്കാം.  

ഇന്ന് നിഫ്റ്റിയുടെ  ആദ്യ പിന്തുണ 14900  പോയിന്റിലും പ്രധാന പ്രതിരോധനില 15200 - 15250 പോയിന്റിലുമായിരിക്കും. ഐടി, എനർജി, ഇൻഫ്രാ,  ബാങ്കിങ് , ഫിനാൻഷ്യൽ  സെക്ടറുകൾക്കൊപ്പം പൊതുമേഖല , എഫ്എംസിജി ഓഹരികളും ഇന്ന്  ശ്രദ്ധിക്കുക.  ഗെയിൽ, നാഷണൽ  അലുമിനിയം, ജിൻഡാൽ കോ, ജെ എസ്ഡബ്ല്യൂ സ്റ്റീൽ, എസ്ബിഐ കാർഡ്, ആൾകാർഗോ ലോജിസ്റ്റിക്സ്, ആക്സിസ്  ബാങ്ക്,  കൊടക് ബാങ്ക്, മഹിന്ദ്ര, ബിപിസിഎൽ, ഐഒസി, ഒഎൻജിസി, മതേഴ്സൺ സുമി, ഐആർസിടിസി,  ടൈറ്റാൻ, മുത്തൂറ്റ്  ഫിനാൻസ്, ഒബ്‌റോയ്  റിയൽറ്റി  ഓഹരികളും ശ്രദ്ധിക്കുക

ഐഐപി ഡേറ്റ

ജനുവരിയിലെ  ഐഐപി ഡേറ്റ പ്രകാരം  ഇന്ത്യയുടെ  വ്യവസായികോത്പാദനം 1.6% വളർച്ചശോഷണം  രേഖപ്പെടുത്തിയത്  ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. ഇന്ത്യൻ  വ്യാവസായികോല്പാദനത്തിലെ  നെഗറ്റീവ് വളർച്ച വിപണിയിലേക്കുള്ള വിദേശ പണമൊഴുക്ക്  തടസ്സപെടുത്തിയേക്കാമെന്നും  വിപണി ഭയക്കുന്നു. 

ഐ പി ഒ 

ഇന്ത്യയിലെ പ്രധാന വാഹന കമ്പനികൾക്കായി പ്രിസിഷൻ ഉല്പന്നങ്ങൾ തയാറാക്കുന്ന ക്രാഫ്ട്സ്മാൻ ഓട്ടോമേഷൻ എന്ന ഓട്ടോ  ആൻസിലറി കമ്പനിയുടെ  ഐ പി ഓ ഇന്ന് ആരംഭിച്ചു. മാർച്ച്  25 ന് ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനിയുടെ ഉപഭോക്തൃ ശ്രേണിയിൽ സീമെൻസ്, ടാറ്റമോട്ടോഴ്‌സ്, ഐഷർ, മഹിന്ദ്ര, എസ്കോര്ട്സ് മുതലായ കമ്പനികളും  ഉൾപ്പെടുന്നു. ഓഹരി  വില  1488-1490. 

ഈതൈൽ അസറ്റേറ്റിന്റേയും, ഡികെറ്റീൻ  ഡെറിവേറ്റീവ്‌സിന്റെയും  ഇന്ത്യയിലെ പ്രധാന ഉത്പാദകരായ ലക്ഷ്മി  ഓർഗാനിക് ഇൻഡസ്ട്രീസിന്റെ  ഐ പി ഒയും  ഇന്ന്  മുതൽ. പ്രൈസ് ബാൻഡ് 129-130. മുഖവില  2രൂപ.

കേരളത്തിന്റെ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലറിയുടെ  ഐപിഒ ചൊവ്വാഴ്ച  ആരംഭിക്കുന്നത്  ശ്രദ്ധിക്കുക . 8000കോടി രൂപയുടെ  പുതിയ  ഓഹരികൾ അടക്കം 1175 കോടി രൂപ സമാഹരണ ലക്ഷ്യമിടുന്ന  ഐപിഒയിൽ വില  നിശ്ചയിച്ചിരിക്കുന്നത്  ഓഹരി ഒന്നിന് 86-87 രൂപ മാത്രമാണ്.     

201 ഇരട്ടി  അധിക വിൽപ്പനയുണ്ടായ  എംടാർ ടെക്‌നോളജീസിന്റെ  ഓഹരികൾ ഇന്ന്  ലിസ്റ്റ്  ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക  

സ്വർണം

സ്റ്റിമുലസ് പാക്കേജ്  പ്രതീക്ഷയിൽ സ്വര്‍ണത്തിൽ നിന്നും ഓഹരിവിപണിയിലേക്ക്  മാറിയ പണം തിരിച്ച് സ്വർണത്തിലേക്ക്  വന്നു തുടങ്ങിയത് സ്വർണത്തിന് അനുകൂലമാണ്. സ്വർണത്തിലെ അടുത്ത തിരുത്തൽ  അവസരമാണ്. ബോണ്ട് വരുമാന വർദ്ധനവും,  ക്രൂഡിന്റെയും ബേസ് മെറ്റലിന്റെയും  മുന്നേറ്റവും സ്വർണത്തിനും ഭീഷണിയാണെങ്കിലും,  ഓഹരി വിപണിയിലെ  റിസ്‌ക് സ്വർണത്തിന്  അനുകൂലമായേക്കാം  ഔൺസിന് 1900 ഡോളറാണ് സ്വർണത്തിന്റെ ദീർഘകാല  ലക്‌ഷ്യം

ക്രൂഡ് വില  വീണ്ടും  70 ഡോളർ കടന്നാൽ 75 ഡോളർ വരെ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എന്നാൽ എണ്ണ ഉല്പാദകർ  കൃത്രിമമായി  നേടിയ  ക്രൂഡ് വില മുന്നേറ്റം എപ്പോൾ വേണമെങ്കിലും തിരുത്തപ്പെട്ടേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA