സ്ഥിരവരുമാനം വേണോ? എസ്ബിഐ ആന്വിറ്റി പദ്ധതിയിൽ ചേരാം

HIGHLIGHTS
  • നിക്ഷേപത്തിൽനിന്നു സ്ഥിരമായി മാസവരുമാനം
money-more
SHARE

നിക്ഷേപത്തിൽനിന്നു വർഷങ്ങളോളം സ്ഥിരമായി മാസവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുള്ളതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ആന്വിറ്റി ഡിപ്പോസിറ്റ് സ്കീം.^ 

എന്താണു പദ്ധതി? 

ഒരു നിശ്ചിത തുക ഒറ്റത്തവണയായി 3, 5, 7, 10 വർഷങ്ങളിലേക്കു നിക്ഷേപിക്കുന്നു. അതിൽനിന്നു മാസതവണകളായി ഒരു നിശ്ചിത സംഖ്യ നിക്ഷേപകാലയളവിൽ നമുക്കു ലഭിക്കുന്നു. നിക്ഷേപ പലിശയും മുതലിൽനിന്ന് ഒരു ഭാഗവും ചേർത്താണു മാസവരുമാനം കണക്കാക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ഒന്നും തിരികെ ലഭിക്കില്ല. 

ആർക്കെല്ലാം ചേരാം?

ഒറ്റയ്ക്കോ ഒന്നിലധികം പേർ ചേർന്നോ ഈ പദ്ധതിയിൽ അംഗമാകാം. പ്രായപൂർത്തി ആകാത്തവരുടെ പേരിലും അംഗത്വമെടുക്കാം. എസ്ബിഐ അക്കൗണ്ട് ഉടമയായിരിക്കണം. 

കുറഞ്ഞ ആന്വിറ്റി 1,000 രൂപ

ഏറ്റവും കുറഞ്ഞത് പ്രതിമാസം 1,000 രൂപ ആന്വിറ്റി കിട്ടുന്ന വിധത്തിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്. മൂന്നു വർഷമാണ് എസ്ബിഐ ആന്വിറ്റി സ്കീമിന്റെ  കുറഞ്ഞ കാലാവധി. കുറഞ്ഞ നിക്ഷേപസംഖ്യ ഏതാണ്ട് 25,000 രൂപയാണ്. പരമാവധി നിക്ഷേപത്തിനു പരിധിയില്ല. പ്രതിമാസം 10,000 രൂപ ലഭിക്കാൻ ഏകദേശം 5,079,64 രൂപ നിക്ഷേപിക്കണം. 

പലിശനിരക്ക്

എസ്ബിഐ സ്ഥിരനിക്ഷേപ പദ്ധതികൾക്കുള്ള പലിശനിരക്കുകൾ തന്നെയാണ് ആന്വിറ്റി സ്കീമിനും ബാധകം. 5 വർഷം മുതൽ പത്തു വർഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനമാണ് പലിശനിരക്ക്. മൂന്നു മുതൽ അഞ്ചുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.3 ശതമാനം പലിശ ലഭിക്കും. 60 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികപലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ശതമാനം കൂടുതൽ പലിശ കിട്ടും. നോമിനേഷൻ സൗകര്യമുണ്ട്. കാലാവധിക്കു മുൻപ് നിബന്ധനകളോടെ പണം പിൻവലിക്കാനുള്ള സൗകര്യവും ലഭിക്കും.

നികുതി ബാധകം

ആന്വിറ്റിയായി ലഭിക്കുന്ന പലിശവരുമാനത്തിനു ടിഡിഎസ് ബാധകമാണ്. എന്നാൽ നികുതിബാധ്യതകൾ ഇല്ലാത്തവർക്ക് ഫോം 15 G, 15 H നൽകി ടിഡിഎസ് ഒഴിവാക്കാം. 

മുതിർന്ന പൗരന്മാർക്ക് അനുയോജ്യം

ജീവിതസായാഹ്നത്തിൽ സ്ഥിരമായി മാസവരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമാണ് ഈ പദ്ധതി. സ്ഥിരനിക്ഷേപത്തിൽ പലിശ മാത്രമാണു ലഭിക്കുന്നത്. എന്നാൽ, ആന്വിറ്റി സ്കീമിൽ പലിശയ്ക്കൊപ്പം മുതലിന്റെ ഒരു ഭാഗവും ചേർത്തു മാസതവണകളായി ലഭിക്കുന്നു. എന്നാൽ, സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കിൽത്തന്നെയാണ് ഈ പദ്ധതിയിലും പലിശ ലഭിക്കുന്നത്. ഇത് ഈ പദ്ധതിയുടെ ആകർഷണീയത കുറയ്ക്കുന്നു.

English Summary: Sbi Annuity Scheme will give Regular Income for a longer Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA