ADVERTISEMENT

രാജ്യാന്തര വിപണി സ്വാധീനത്തിൽ ഇന്നും  ഇന്ത്യൻ  വിപണി നേരിയ നേട്ടത്തോടെയുള്ള ആരംഭം പ്രതീക്ഷിക്കുന്നു. ഡൗ ഫ്യൂച്ചർ നെഗറ്റീവായും, നാസ്ഡാക് ഫ്യൂച്ചർ  നേരിയ  നേട്ടത്തിലും വ്യാപാരം ആരംഭിച്ച  ഇന്ന്  ഏഷ്യൻ വിപണികളുടെ സമ്മിശ്ര  തുടക്കം  ഇന്ത്യൻ വിപണിക്ക്  നിർണായകമാണ്. ജാപ്പനീസ് വിപണിയുടെ ഇന്നത്തെ  വൻ തകർച്ചയോടെയുള്ള  തുടക്കം വിനയാണ്. സിംഗപ്പൂരിൽ  നിഫ്റ്റി  ഫ്യൂച്ചർ  മുന്നേറുന്നത് ഇന്ത്യൻ  സൂചികകൾക്കും  അനുകൂലമാണ്.

ബോണ്ടും  അമേരിക്കൻ വിപണിയും 

അമേരിക്കൻ  ബോണ്ട് വരുമാനത്തിൽ  ഇനി വലിയ മുന്നേറ്റ സാധ്യതകളില്ലെങ്കിലും  വലിയ  ചാഞ്ചാട്ട സാദ്ധ്യതകൾ നിലനിൽക്കുന്നത് വിപണിയുടെ  നേട്ടങ്ങൾ മായ്ച്ചു കളഞ്ഞേക്കാം.  ഈ ആഴ്ചയിലെ അമേരിക്കൻ, യൂറോപ്യൻ, ജാപ്പനീസ്  പിഎംഐ ഡേറ്റകളും, വ്യാഴാഴ്ച  പുറത്ത്  വരുന്ന  അമേരിക്കൻ ജിഡിപി കണക്കുകളും,  ജോബ്  ഡേറ്റയും, ബാങ്ക്  ഓഫ് ജപ്പാന്റെ മോണിറ്ററി  പോളിസിയും  ലോക വിപണിക്ക്  വളരെ പ്രധാനമാണ്.  

നിഫ്റ്റി 

വെള്ളിയാഴ്ചത്തെ  ഇന്ത്യൻ സൂചികകളുടെ വൻ തിരിച്ചു  വരവ്  നിക്ഷേപകർക്ക്  ആവേശമായെങ്കിലും കോവിഡ്  ഭീഷണിയും , അമേരിക്കൻ  ബോണ്ട് വരുമാനത്തിലെ  വളർച്ചയും, വിദേശ ഫണ്ടുകളുടെ  വർദ്ധിച്ച ലാഭമെടുക്കലുകളും ഇന്ത്യൻ വിപണിയിൽ ഭീഷണിയാണ്. നിഫ്റ്റിയുടെ 14440 ലെയും , 14270  പോയിന്റിലെയും  അതി ശക്തമായ  പിന്തുണയും  14900 , 15100  പോയിന്റുകളിലെ  പ്രതിരോധവും പ്രധാനമാണ്.  14600 പോയിന്റിലാണ്  നിഫ്റ്റിയുടെ ഏറ്റവും അടുത്ത സപ്പോർട്ട്.15100 പോയിന്റിലെ  റെസിസ്റ്റൻസ്  തകർത്താൽ  മാത്രമേ നിഫ്ടിയിൽ മുന്നേറ്റ സാധ്യതയുള്ളൂ.  വിപണിയിലിന്ന്  സെക്ടർ അധിഷ്ഠിത, ഓഹരി അധിഷ്ഠിത വാങ്ങൽ നടന്നേക്കാം. 

ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, ഐ ടി, എഫ് എം സി ജി  സെക്ടറുകൾ ശ്രദ്ധിക്കുക. റിലയൻസ്, എസ് ബി ഐ, എസ് ബി ഐ  ലൈഫ്, ബിപിസിഎൽ, ഭെൽ, എച്ഡിഎഫ്സി ബാങ്ക് ഏഷ്യൻ പെയിന്റ്സ്, ഭാരതി  എയർടെൽ,  പിഎഫ്സി, പവർ ഗ്രിഡ്, ടൈറ്റാൻ, മുതലായ ഓഹരികൾ  ശ്രദ്ധിക്കുക

എഫ് &ഓ ക്ലോസിങ്ങും നാലാം പാദ ഫലങ്ങളും 

എഫ് & ഓ ക്ലോസിംഗിന്  മുന്നോടിയായി വരുന്ന  ബുധനാഴ്ച വരെ ചാഞ്ചാട്ടങ്ങൾക്ക്  സാധ്യതയേറെയാണ് . വ്യാഴാഴ്ച  മുതൽ  വിപണിയിൽ  ദീർഘ കാല  നിക്ഷേപകർ നാലാം  പാദ  ഫലപ്രഖ്യാപനങ്ങൾ മുന്നിൽ  കണ്ട്  നിക്ഷേപം  ആരംഭിച്ചേക്കാം. വിദേശ  ഫണ്ടുകൾ  ഇന്ത്യൻ  വിപണിയിലെ  ഓരോ  ഇറക്കത്തിലും  വാങ്ങലുകാരാകുന്നത്  ശ്രദ്ധിക്കുക. പവർ , പൊതു മേഖല , ഐ ടി , സിമന്റ് സെക്ടറുകൾ  തീർച്ചയായും  ദീർഘ  കാല  നിക്ഷേപത്തിന്  പരിഗണിക്കുക

എണ്ണ , സ്വർണം

ഒപെകിന്റെ  ഉൽപ്പാദന നിയന്ത്രിത ക്രൂഡ്  വില മുന്നേറ്റം തൽക്കാലം  അവസാനിച്ചതായി വിപണി കരുതുന്നു. വ്യാഴാഴ്ചത്തെ   അമേരിക്കൻ  ജി ഡി പി കണക്കുകൾ  എണ്ണ  വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. മികച്ച അമേരിക്ക ജി ഡി പി കണക്കുകൾക്ക്  മാത്രമേ ബ്രെന്റ്  ക്രൂഡ്  നിരക്ക്  70  ഡോളറിന്  മുകളിലെത്തിക്കാൻ  സാധിക്കുകയുള്ളൂ. 

രാജ്യാന്തര  വിപണിയിൽ 1750 ഡോളറിനടുത്ത് ക്രമപ്പെട്ട്  കഴിഞ്ഞ സ്വർണവിലയും ബോണ്ട്  യീൽഡ്  മുന്നേറ്റത്തിനും, വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കും അനുസരിച്ചു മുന്നേറ്റം നേടിയേക്കാം. സ്വർണം  ദീർഘകാല  നിക്ഷേപത്തിന്  പരിഗണിക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com