മോറട്ടോറിയം കേസിലെ വിധി: വിപണിയിലിന്ന് അതിജാഗ്രത

HIGHLIGHTS
  • ബിപിസിഎൽ, മാരുതി, എസ്ബിഐ ലൈഫ്, എച്ഡിഎഫ്സി ലൈഫ്, എയർടെൽ, വരോക് എൻജിനിയറിങ്, മാധവ് ഇൻഫ്രാ, ഭെൽ, അശോക് ലെയ്‌ലാൻഡ്, മഹിന്ദ്ര, ബജാജ് ഓട്ടോ, എൽ&ടി മുതലായവ ശ്രദ്ധിക്കുക
market-morning
SHARE

രാജ്യാന്തര   ഘടകങ്ങളുടെ   പിൻബലത്തിൽ  ഇന്നും  ഇന്ത്യൻ വിപണി  നേരിയ  നേട്ടത്തോടെ  വ്യാപാരം  ആരംഭിച്ചേക്കാം. അമേരിക്കൻ  വിപണി  മുന്നേറ്റത്തിന്റെ  ആനുകൂല്യത്തിൽ  മറ്റ്  ഏഷ്യൻ  വിപണികൾ  നേട്ടത്തോടെ  ആരംഭിച്ചത്  അനുകൂലമാണെങ്കിലും  വിപണിയിലെ  ലാഭമെടുക്കലും, ബോണ്ട്  വില വർദ്ധനവും വിനയായേക്കാം. സുപ്രീം കോടതി ഇന്ന്  മോറട്ടോറിയം കേസിൽ വിധി പറയുന്നതും വിപണിയെ അതി ജാഗ്രതയിലാക്കിയേക്കും.

ബാങ്ക് ഓഫ് അമേരിക്ക ബോണ്ട് വരുമാന ലക്‌ഷ്യം  1.75 %ൽ നിന്നും  ഈ വർഷമവസാനത്തോടെ  2 .15 % ആയി ഉയർത്തിയ ഇന്നലെ പതിനാല്  വർഷത്തെ  ഏറ്റവും  ഉയർന്ന  നിരക്കിൽ  നിന്നും  അമേരിക്കൻ  ബോണ്ട് നേട്ടം ഇടിഞ്ഞത്  അമേരിക്കൻ വിപണിക്ക് ഇന്നലെ മുന്നേറ്റം നൽകി. 

നിഫ്റ്റി 

നിഫ്റ്റിക്ക് ഇന്നലെ ബാങ്കിങ്, ഫിനാൻഷ്യൽ  സെക്ടർ  ഓഹരികളിലെയും  റിലയൻസിലെയും  വീഴ്ചയെ തുടർന്ന്  മുന്നേറ്റം നഷ്ടപ്പെട്ടെങ്കിലും , ഐടി, എഫ്എംസിജി, ഫാർമ ഓഹരികളുടെ വാങ്ങലിന്റെ പിൻബലത്തിൽ 14,600പോയിന്റിൽ  തിരിച്ചു  കയറി ഓപ്പണിങ് പോയിന്റിൽ തന്നെ വ്യാപാരം  അവസാനിപ്പിച്ചത് അനുകൂലമാണ്. 14,600 പോയിന്റിലായിരിക്കും  ഇന്നും നിഫ്റ്റിയുടെ അതിശക്തമായ  പിന്തുണ മേഖല. 14,440ലാണ്  അടുത്ത മികച്ച പിന്തുണ ലഭ്യമാകുക.  ഇന്ന് നിഫ്റ്റിക്ക് 14,900 പോയിന്റിലെ  റെസിസ്റ്റൻസ്  മറികടക്കാനായാൽ മാത്രമേ ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യതയുള്ളൂ 15,100ലെ റെസിസ്റ്റൻസ്  മറികടന്നാൽ ഇന്ത്യൻ വിപണിയിൽ  വീണ്ടും ബുൾറണ്ണിന് ആരംഭമായേക്കും.

ഇന്നും  ഐടി, എഫ്എംസിജി, ഫാർമ, പൊതുമേഖല സെക്ടറുകൾക്കൊപ്പം ഇൻഫ്രാ, സിമന്റ്, മെറ്റൽ, പവർ സെക്ടറുകളിലും  മുന്നേറ്റം പ്രതീക്ഷിക്കാം. ബാങ്കിങ് , ഫിനാൻഷ്യൽ  ഓഹരികളുടെ മികച്ച  വിലകൾ നിക്ഷേപകർ ഇന്ന് പരിഗണിച്ചേക്കാം ബിപിസിഎൽ, മാരുതി, എസ്ബിഐ ലൈഫ്, എച്ഡിഎഫ്സി ലൈഫ്,  എയർടെൽ,  വരോക് എൻജിനിയറിങ്, മാധവ്  ഇൻഫ്രാ, ഭെൽ, അശോക്  ലെയ്‌ലാൻഡ്, മഹിന്ദ്ര, ബജാജ് ഓട്ടോ, എൽ&ടി  മുതലായ ഓഹരികളും ശ്രദ്ധിക്കുക.   

ലോക് സഭയും കടന്ന് ഇൻഷുറൻസ് ഭേദഗതി ബിൽ

ഇൻഷുറൻസ് മേഖലയിലെ  വിദേശ നിക്ഷേപ പരിധി  74% ആയി ഉയർത്തുന്ന ഇൻഷുറൻസ് ഭേദഗതി ബിൽ 2021, ഇന്നലെ  ലോകസഭയിലും പാസായത്  ഇൻഷുറൻസ് ഓഹരികൾക്ക് അനുകൂലമാണ്.  

എണ്ണവില

അമേരിക്കൻ പ്രസിഡന്റ്  ജോബൈഡൻ  തന്റെ മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിയിൽ  സൗദിയെ പതിയെ ഒതുക്കാൻ ശ്രമിക്കുന്നതും , അമേരിക്ക -ചൈന  വ്യാപാര യുദ്ധം ബൈഡൻ  വീണ്ടും ചൂട്പിടിപ്പിക്കുന്നതും  ഇന്നലെ ബ്രെന്റ് ക്രൂഡിന്  വീണ്ടും തിരുത്തൽ  നൽകിയത്  ശ്രദ്ധിക്കുക 

സ്വർണം അടുത്ത   കുതിപ്പിനായി ക്രമപ്പെടുന്നതും ശ്രദ്ധിക്കുക. 1780 ഡോളറിലാണ് സ്വർണത്തിന്റെ  അടുത്ത  റെസിസ്റ്റൻസ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA