ADVERTISEMENT

അമേരിക്കൻ  സൂചികകളിലെ  തിരുത്തലും, ഏഷ്യൻ  വിപണികളിലെ സമ്മിശ്ര തുടക്കവും  ഇന്ന് ഇന്ത്യൻ വിപണിക്ക്  പതിഞ്ഞ തുടക്കം നൽകിയേക്കും. മുന്നേറ്റം  കാണിക്കുന്ന  ഡൗ ജോൺസ്‌ ഫ്യൂച്ചറിന്റെയും, ജാപ്പനീസ് – കൊറിയൻ വിപണികളുടെയും മറ്റ് ആഭ്യന്തര  ഘടകങ്ങളുടെയും പിൻബലത്തിൽ പിന്നീട് ഇന്ത്യൻ വിപണി ഒരുതിരിച്ചു വരവിന് ശ്രമിച്ചേക്കും. അമേരിക്കൻ ബോണ്ട് വരുമാന വീഴ്ച യൂറോപ്യൻ  വിപണികളിൽ പ്രതിഫലിക്കാവുന്നതും  ശ്രദ്ധിക്കുക.

നിഫ്റ്റി 

രാജ്യാന്തര   വിപണിക്കൊപ്പം  ഇന്നലെ  തിരുത്തലോടെ   ആരംഭിച്ച  നിഫ്റ്റിക്ക്  പിന്നീട്  നടന്ന  എഫ് & ഓ  ക്ളോസിങ്ങിന് മുന്നോടിയായി നടന്ന വിൽപ്പനയിൽ  14600 പോയിന്റിലെ  പിന്തുണ  നഷ്ടമായി. ഇന്ന്  ഷോർട്  കവറിങ് അടക്കമുള്ള അനുകൂല  സാഹചര്യങ്ങൾക്കൊപ്പം  മികച്ച വിലയിൽ  വിപണിയിൽ വാങ്ങൽ നടന്നേക്കാമെന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 14530  പോയിന്റിലെയും 14440  പോയിന്റിലെയും പിന്തുണ  മേഖലകൾ  നിഫ്റ്റിക്ക് ഇന്നും പ്രധാനമാണ്.14680 പോയിന്റിലും, 14800 പോയിന്റിലുമാണ് നിഫ്റ്റിയുടെ  പ്രധാന  റെസിസ്റ്റൻസ്. ഇന്നലെ 2.61% വീണ ബാങ്ക്  നിഫ്റ്റിയുടെ അടുത്ത പിന്തുണ  33000പോയിന്റിലും , 32700 പോയിന്റിലുമാണ്.

ഫാർമ,  പെയിന്റ്, പവർ, പൊതുമേഖലകൾക്കൊപ്പം ഇൻഫ്രാ, സിമന്റ്, എഫ്എംസിജികളും ശ്രദ്ധിക്കുക. ബിപിസിഎൽ, പിഡിലിറ്റ്, ഏഷ്യൻ പെയിന്റ്സ്, റെയിൽ വികാസ് നിഗം, ഗ്രാന്യൂൾസ്,  എംഎംടിസി, അനുപം രാസായൻ, ഐഓഎൽ കെമിക്കൽ, യുണൈറ്റഡ് സ്പിരിറ്റ്സ്, എയർ ടെൽ, ഈസി  ട്രിപ്പ്, ജൂബിലന്റ്  ഫുഡ്, മുതലായ  ഓഹരികളും ശ്രദ്ധിക്കുക.

കല്യാൺ  ജ്വല്ലറി ലിസ്റ്റിങ്

107 തവണ ഓവർ സബ്സ്ക്രൈബ്ഡായ  ലക്ഷ്മി  ഓർഗാനിക്കും  ക്രാഫ്ട്സ്മാൻ  ഓട്ടോമേഷനും ഇന്ന് ലിസ്റ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. 129-130 രൂപയായിരുന്നു സ്പെഷ്യൽറ്റി  കെമിക്കൽ കമ്പനിയായ ലക്ഷ്മി  ഓർഗാനിക്കിന്റെ ഇഷ്യു വില. ഓഹരി 180  രൂപ നിരക്കിൽ  ലിസ്റ്റ്ചെയ്‌തേക്കും. ഓട്ടോമോട്ടീവ്  എഞ്ചിനീയറിങ് കമ്പനിയായ  ക്രാഫ്റ്റ്സ്മാൻ  ഓട്ടോമേഷനും മികച്ച ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു. നാളെയാണ് കേരളത്തിന്റെ  സ്വന്തം  കല്യാൺ ജ്വല്ലറിയുടെ ലിസ്റ്റിങ്.

ഇന്നലെ ലിസ്റ്റ്ചെയ്ത  അനുപം രാസായൻ  വിപണിയെ നിരാശപ്പെടുത്തി. 555 രൂപക്ക് ഇഷ്യു ചെയ്ത  സ്പെഷ്യാൽറ്റി  കെമിക്കൽ ഓഹരി 520നാണ്  ഇന്നലെ വിപണിയിൽ ഇഷ്ടചെയ്തത്. ഓഹരി അടുത്ത  തിരുത്തലിൽ  പരിഗണിക്കുക.

എണ്ണ, സ്വർണം

എണ്ണ വില വീഴ്ചക്കിടയിലും  ഉൽപ്പാദനം കൂടുതൽ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി.  ആസ്ട്രസെനക വാക്സിൻ സേഫ്റ്റിയും, യൂറോപ്യൻ  ലോക്ക്ഡൗണും,  അമേരിക്കൻ  എണ്ണ ശേഖരത്തിന്റെ  വളർച്ചയുമാണ്  ഇപ്പോഴത്തെ എണ്ണ  വില വീഴ്ചക്ക്  ആധാരം.

സ്വർണം  പുതിയ കുതിപ്പിനൊരുങ്ങുകയാണ്.  ഓഹരി വിപണിയിലെ  ആശങ്കയുടെ  കാർമേഘങ്ങൾ  സ്വർണത്തിലേക്ക്  കൂടുതൽ പണമെത്തിച്ചേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com