ADVERTISEMENT

കഴിഞ്ഞ  ഒരു വർഷത്തിനുള്ളിലെ മികച്ച  ജോബ് ഡേറ്റയും, ജി ഡി പി കണക്കുകളിലെ  നേട്ടവും കാരണമുണ്ടായ അമേരിക്കൻ മുന്നേറ്റത്തിന്റെ ചുവട്  പിടിച്ചു  ഗ്യാപ്  ഓപ്പണിങ്  നേടിയ   ഏഷ്യൻ  വിപണികൾക്ക്  പിന്നാലെ ഇന്ത്യൻ  വിപണിയും പോസിറ്റീവ് തുടക്കം  പ്രതീക്ഷിക്കുന്നു. മികച്ച   ഓഹരി  വിലകൾ  ഇന്ന്  വിപണിയിൽ   ഒരു  വാങ്ങലിന്  കാരണമായേക്കാം എന്നാൽ . വിദേശ  നിക്ഷേപകർ  വില്പന   തുടരുന്നത്   ആശങ്കയാണ്.അടുത്ത മൂന്ന് ദിവസവും  അവധിയാണെന്നതും, വിപണിയിൽ കോവിഡ് ഭയം നിലനിൽക്കുന്നതും ലാഭമെടുക്കലിന്  സാധ്യതയേറ്റുന്നുണ്ട്.

നിഫ്റ്റി 

പടരുന്ന  കോവിഡ്  വിപണിയിൽ  ഭീതി  പടർത്തിയ  ഇന്നലെ  എഫ് &ഓ  ക്ലോസിങിന്റെ  കൂടി പശ്ചാത്തലത്തിൽ  ഇന്ത്യൻ  സൂചികകൾ  വൻ  തകർച്ച  നേരിട്ടു.  രാജ്യത്ത്   പുതു  തലമുറ  വൈറസുകളുടെ   സാന്നിധ്യം  ഉണ്ടെന്ന  കേന്ദ്ര  സർക്കാരിന്റെ  റിപ്പോർട്ട്  ഇന്ത്യൻ വിപണിയിൽ  വീണ്ടും  മഹാമാരിയുടെ  ഭീതി  പടർത്തിയത് വിപണിയുടെ  സമ്പൂർണ  പരാജയം ഉറപ്പു വരുത്തിയത്  നിക്ഷേപക  നേട്ടങ്ങൾ  ഇല്ലാതാക്കി. 14264 പോയിന്റ് വരെ വീണ ശേഷം നിഫ്റ്റി  ഒന്നര ശതമാനം നഷ്ടത്തോടെ  14324  പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. അടുത്ത  പ്രധാന  പിന്തുണ മേഖല 14000 പോയിന്റിലാണ്.14200 പോയിന്റിലും,14050 പോയിന്റിലും സപ്പോർട്ട് ലഭ്യമാകുന്ന നിഫ്റ്റി 14500 പിന്നിട്ടു കഴിഞ്ഞാൽ അടുത്ത  റെസിസ്റ്റൻസ് 14700 പോയിന്റിലാണ്. 

മെറ്റൽ  ഓഹരികളിലെ വാങ്ങൽ മാത്രമാണ് ഇന്നലെ വിപണിയിൽ നടന്ന ഏക അനുകൂല നടപടി. മെറ്റൽ , സിമന്റ്, എഫ്എംസിജി, ഐടി, പവർ , പൊതുമേഖല സ്ഥാപനങ്ങളിൽ ഇന്നും വാങ്ങൽ പ്രതീക്ഷിക്കാം. ബാങ്കിങ്, എഫ്എംസിജി മേഖലകളിൽ ഇന്നലെ  വാങ്ങൽ നടന്നു  തുടങ്ങിയതും ഇന്ന്  വിപണിക്ക് പ്രതീക്ഷയാണ്.എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക് , അശോക്  ലെയ്‌ലാൻഡ്, ഐആർ സിടിസി, റിലയൻസ്, റെയിൽ  വികാസ്  നിഗം, ലുപിൻ, സൺ ഫാർമ, ഡോക്ടർ  റെഡ്‌ഡിസ്‌, സെയിൽ, ജിൻഡാൽ  സ്റ്റീൽ, ഐടിസി, സോമാനി ഹോംഇന്നൊവേഷൻ മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക.

കോവിഡ് വ്യാപനം 

ജനിതകമാറ്റം  സംഭവിച്ച  കോവിഡ് വൈറസുകളുടെ  സാന്നിധ്യം രാജ്യത്ത്  സ്ഥിരീകരിച്ചതിനൊപ്പം, കോവിഡ്  രോഗബാധിതരുടെ എണ്ണത്തിലുണ്ടായ  വർദ്ധനവും ഇന്നലെ  വിപണിയിൽ ആശങ്ക പടർത്തി. ഭാഗികമായ  ലോക് ഡൗൺ  സാധ്യതകൾ  സമ്പദ്  വ്യവസ്ഥയിലുണ്ടാക്കിയേക്കാവുന്ന  ആഘാതമാണ്  വിപണിയുടെ  ആശങ്കയേറ്റിയത്. 

എണ്ണവില

അമേരിക്കൻ  റിഗ്ഗുകളെല്ലാം  വീണ്ടും  പ്രവർത്തനക്ഷമമാകുന്നത്  എണ്ണഉല്പാദനത്തിലുണ്ടാക്കിയേക്കാവുന്ന  കുതിച്ചുചാട്ടം  എണ്ണ വിലയെ പിടിച്ചു നിർത്തിയേക്കുമെന്ന് ഒപെക് ഭയക്കുന്നു. എന്നാൽ  മികച്ച  അമേരിക്കൻ  ജിഡിപി കണക്കുകളും , ജോബ് ഡേറ്റയും  ക്രൂഡിന്  മുന്നേറ്റം നൽകിയേക്കാം.

ഇക്കണോമിക്  റിക്കവറി  വാർത്തകൾ  സ്വർണത്തിന്  ഇന്ന് വിനയായേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com