ADVERTISEMENT

പുതിയ സാമ്പത്തിക വർഷം മുതൽ അടുത്ത 10 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ വീതം സ്ഥിരമായി നിക്ഷേപിക്കാനുള്ള തീരുമാനത്തിലാണ് ഞാൻ. എനിക്ക് ഓഹരി വിപണിയെക്കുറിച്ച് വലിയ അറിവില്ല. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നുണ്ട്. ദയവായി മാര്‍ഗനിർദേശങ്ങള്‍ നല്‍കാമോ?

A. ഓഹരി വിപണിയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിമിതമാണെങ്കില്‍ ഏറ്റവും മികച്ച നിക്ഷേപമാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളാണ്. എന്തായാലും നിലവില്‍ ഇതില്‍ നിക്ഷേപിക്കുന്നുണ്ടല്ലോ. ജോലിയിലെ തിരക്കും ഓഹരി വിപണിയെക്കുറിച്ചുള്ള പരിമിതമായ അറിവും പരിഗണിക്കുമ്പോള്‍ എല്ലാ മാസവും ഒരു പ്രത്യേക ഓഹരി കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് അത്ര എളുപ്പമാവില്ല. 

എന്നാലും അതിനാണ് താൽപര്യമെങ്കിൽ യോഗ്യരായ അനലിസ്റ്റുകളും മികച്ച ഗവേഷണ വിഭാഗവുമുള്ള ഏതെങ്കിലും ബ്രോക്കിങ് കമ്പനിയോടൊപ്പം നിങ്ങള്‍ക്ക് ഒരു ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുറക്കാം. ക്ലൈന്റിന് ആവശ്യമായ ഉപദേശങ്ങള്‍ ലഭ്യമാക്കുന്ന ഒട്ടേറെ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഉണ്ട്. അവരുടെ അനുഭവപരിചയം ഉപയോഗപ്പെടുത്താം. പല ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്കും ഒന്നോ അതിലധികമോ മോഡല്‍ പോര്‍ട്ഫോളിയോകള്‍ കാണാം. അതില്‍ ഓരോ മാസവും നിക്ഷേപം നടത്താന്‍ കഴിയും. വിശദമായ വിവരങ്ങള്‍ക്ക് ബ്രോക്കര്‍മാരുടെ വെബ്സൈറ്റുകള്‍ പരിശോധിക്കാവുന്നതാണ്.

ഡൈവേഴ്സിഫൈഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ എല്ലായ്പോഴും നഷ്ടസാധ്യത കൂടുതലാണ് ഒരു പ്രത്യേക ഓഹരിയില്‍ നിക്ഷേപിക്കുന്നത് എന്ന കാര്യം കൂടി ഓർമിക്കുക.

English Summary: Where to Invest? In Shares or Mutual Funds

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com