ADVERTISEMENT

ഒരു പതിഞ്ഞ  തുടക്കത്തിന് ശേഷം ഇന്ന് ഇന്ത്യൻ വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു. അമേരിക്കൻ സൂചികകളിലെ നേരിയ തിരുത്തലിന്റെ  ചുവട് പിടിച്ച് ഏഷ്യൻ വിപണികളും പതിഞ്ഞ തുടക്കമാണ് നേടിയത്. നിഫ്റ്റിയുടെ 14900 പോയിന്റിലെ കടമ്പ കടക്കാനായാൽ വിപണി മുന്നേറിയേക്കും, അല്ലാത്ത പക്ഷം  മികച്ച വിലകൾ മുതലെടുക്കാനായി ഒരു  ലാഭമെടുക്കലും വിപണിയിൽ പ്രതീക്ഷിക്കാം.

ബോണ്ട്  യീൽഡ്  വീണ്ടും വഴി തടയുന്നു 

ഇന്നലെ 1.76 % വരെ മുന്നേറിയ ശേഷം 1.71% ലേക്ക് ഇറങ്ങിയ ബോണ്ട് യീൽഡ് അമേരിക്കൻ വിപണിയുടെ വഴി തടഞ്ഞു. ബോണ്ട് യീൽഡ് വർധന ടെക് ഓഹരികളിലെ വില്പനക്ക് വഴി വെച്ചപ്പോൾ, ഫിനാൻഷ്യൽ , ബാങ്കിങ് , കൺസ്യൂമർ, ഇൻഡസ്ട്രിയൽ ഓഹരികളിലെ  വാങ്ങൽ  വിപണിക്ക്  അനുകൂലമായി. ഇന്ന് ബൈഡൻ നടത്താനിരിക്കുന്ന  4ട്രില്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ച്ചർ പ്ലാനിന്റെ ആദ്യ ഘട്ടത്തിനായി കാത്തിരിക്കുകയാണ്  വിപണി.

നിഫ്റ്റി 

രാജ്യാന്തര  വിപണി പിന്തുണയിൽ  ഇന്നലെ  2 .33 % മുന്നേറിയ  നിഫ്റ്റിയും , 50000  പോയിന്റ് വീണ്ടും കടന്ന  സെൻസെക്‌സും  മുന്നേറ്റം പ്രതീക്ഷിക്കുന്നു.14600 പോയിന്റിന്  മുകളിൽ വ്യാപാരം ആരംഭിക്കാനായ നിഫ്റ്റിക്ക്  14800 കടക്കാനായെങ്കിലും 14900 പോയിന്റിലെ കടമ്പ  കടക്കാനായില്ല. ദിവസങ്ങൾക്ക് ശേഷം  ഇന്നലെ വാങ്ങലുകാരായ വിദേശ  നിക്ഷേപകരും വിപണിയിൽ ആത്മവിശ്വാസം  പടർത്തി. ഐടി, മെറ്റൽ, ഫാർമ,  എഫ്എംസിജി,  ബാങ്കിങ്  ഓഹരികളിലെ  മികച്ച  വാങ്ങലാണ് ഇന്നലെ ഇന്ത്യൻ വിപണിയുടെ  മുന്നേറ്റം ഉറപ്പിച്ചത്. 

ഇന്ന്  14900 പോയിന്റ് കടക്കാനായാൽ നിഫ്റ്റിക്ക് മുന്നേറ്റ സാധ്യതയുണ്ട്. 14670 പോയിന്റിൽ ഇന്ന് പിന്തുണ ലഭ്യമാകുന്ന നിഫ്റ്റിയുടെ   റെസിസ്റ്റൻസ്  14900 പോയിന്റിലും, അതിനുമപ്പുറം 15100  പോയിന്റിലുമാണ്.  ഇന്നും  ഐടി, ഓട്ടോ, എഫ്എംസിജി, ബാങ്കിങ്, ഇൻഫ്രാ, സിമന്റ്, പൊതുമേഖല  ഓഹരികൾ ശ്രദ്ധിക്കുക. അമേരിക്കൻ ബോണ്ട്  യീൽഡ്  ചലനങ്ങൾക്കനുസരിച്ച്  ഡൗ ജോൺസ്‌ ഫ്യൂച്ചറിൽ വരുന്ന  മാറ്റങ്ങളും, യൂറോപ്യൻ വിപണികളുടെ  ആരംഭവും  ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഡിക്‌സൺ  ടെക്നോളജീസ് , ഗെയിൽ, ടാറ്റ  കൺസ്യൂമർ,  ബാങ്ക് ഓഫ് ബറോഡാ, ഏ യു സ്‌മോൾ ഫിനാൻസ്  ബാങ്ക്, എസ്ബിഐ, ഡോക്ടർ  റെഡ്‌ഡിസ്‌ , ലോറസ്  ലാബ്സ് , നസാര  ടെക്നോളജീസ് , കോൾ  ഇന്ത്യ , യെസ്  ബാങ്ക് , ബയോകോൺ, ഹിൻഡാൽകോ,   ഇന്റലെക്ട്  ഡിസൈൻ  അരീന, മുതലായ  ഓഹരികളും ശ്രദ്ധിക്കുക. 

നിഫ്റ്റി  & ബാങ്ക് നിഫ്റ്റി റീബാലൻസിങ്

ഇന്ന് മുതൽ  നിഫ്റ്റിയിലും  ബാങ്ക് നിഫ്റ്റിയിലും  വരുന്ന  മാറ്റങ്ങൾ  ഇരു സൂചികകൾക്കും അനുകൂല സാഹചര്യമൊരുക്കിയേക്കാം.  നിഫ്റ്റിയിൽ 0.38% വെയിറ്റേജ്  ഉണ്ടായിരുന്ന  ഗെയ്‌ലിന്  പകരം  0.6% വെയ്‌റ്റേജോടെ  ടാറ്റ  കൺസ്യൂമർ  വരുന്നതും , ഭാരതി  എയർടെൽ , ബിപിസിഎൽ, ആക്സിസ്  ബാങ്ക്, എച്ച്ഡിഎഫ്സി  ലൈഫ് മുതലായ  ഓഹരികളുടെ  നിഫ്റ്റിയിലുള്ള  വെയിറ്റേജ്  വർദ്ധിക്കുമ്പോൾ , റിലയൻസ്, ടിസിഎസ്, ഇൻഫോസിസ്  മുതലായ  ഓഹരികളുടെ  വെയിറ്റേജ്  കുറയും.

ബാങ്ക്  നിഫ്ടിയിൽ നിന്നും  പുറത്തു പോകുന്ന  ബാങ്ക് ഓഫ് ബറോഡക്ക്  പകരം  ഏ യു സ്‌മോൾ  ഫിനാൻസ്  ബാങ്ക് വരും.  ബാങ്ക് നിഫ്റ്റിയിൽ  എച്ച്ഡിഎഫ്സി  ബാങ്ക്, ഐസിഐസിഐ  ബാങ്ക്, കൊടക് മഹിന്ദ്ര  ബാങ്ക്  മുതലായവയുടെ  വെയിറ്റേജ്  വർധിക്കുന്നതും  ശ്രദ്ധിക്കുക. 

ബൈഡന്റെ  ഇൻഫ്രാ സ്ട്രക്ച്ചർ പ്ലാൻ

ബൈഡന്റെ 4 ട്രില്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ച്ചർ  പദ്ധതി മെറ്റൽ , ബിൽഡിങ് മെറ്റീരിയൽ, സിമന്റ്  മുതലായവയുടെ  ഉപയോഗത്തിലുണ്ടാക്കുന്ന  വർദ്ധന  ഇന്ത്യൻ  കമ്പനികൾക്കും  അനുകൂലമാണ്. മെറ്റൽ ഓഹരികൾ  ഇന്ന് ശ്രദ്ധിക്കുക, പ്രത്യേകിച്ച്  സ്റ്റീൽ  ഓഹരികൾ. 

വാഹന വില്പന കണക്കുകൾ

മാർച്ചിലെ വാഹന ക്കണക്കുകൾ നാളെ പുറത്തു വരുന്നത് ശ്രദ്ധിക്കുക..ഓട്ടോ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്‌. അശോക് ലെയ്‌ലാൻഡ് , ഹീറോ , ഐഷർ , ബജാജ് ഓട്ടോ എന്നിവ ശ്രദ്ധിക്കുക.

സ്വർണവും  ക്രൂഡും

എണ്ണവില  ക്രമപ്പെടുന്നതിനിടയിൽ  അബുദാബി  പുതിയ  ഓയിൽ  ഫ്യൂച്ചറുമായി  അമേരിക്കയുടെ ഡബ്ലിയു ടിഐയോടും, ബ്രെന്റ്  ക്രൂഡിനോടും  മത്സരിക്കാനിറങ്ങുന്നത് എണ്ണ വിലയിൽ കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക്  വഴിവെക്കും. 

ബോണ്ട് യീൽഡിലെ  റെക്കോർഡ്  മുന്നേറ്റവും, ഓഹരി വിപണിയിലെ അനുകൂല  സാഹചര്യങ്ങളും  ഇന്നലെ  സ്വർണത്തിന്  വീണ്ടും  തിരുത്തൽ  നൽകി. 1660 ഡോളറാണ്  സ്വര്ണത്തിലെ അടുത്ത സപ്പോർട്ട്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com