ഈസ്റ്ററിനു മുമ്പ് വിപണിയിൽ മുന്നേറ്റമുണ്ടാകുമോ?

HIGHLIGHTS
  • ഭാരതി എയർടെൽ, മാരുതി, മഹിന്ദ്ര, അശോക് ലെയ്‌ലാൻഡ്, ടാറ്റ സ്റ്റീൽ എസ്ബിഐ, ടിസിഎസ്, ഇന്റലെക്ട് ഡിസൈൻ, സ്‌പൈസ്ജെറ്റ്, അപ്പോളോ പൈപ്സ്, ടിവിഎസ് മോട്ടോർസ്, ഐ ടി സി , ഹിന്ദ് യൂണി ലിവർ , ഐആർസിടിസി, ഭാരത് ഡൈനാമിൿസ്, ഐഓബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ , എൻ എച്പിസി, ആക്സിസ് ബാങ്ക് മുതലായവ ശ്രദ്ധിക്കുക.
USA-ELECTION/
SHARE

ഓഹരി വിപണി ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. രാജ്യാന്തര ഘടകങ്ങളുടെ പിൻബലത്തിൽ  മുന്നേറുന്ന ഏഷ്യൻ വിപണികൾ ഇന്ന്  അനുകൂലമാണ്. ഈസ്റ്റർ അവധിക്കായി ഇന്ന് പിരിയുന്ന വിപണി ലാഭമെടുക്കലിന് തുനിഞ്ഞാൽ അത് മികച്ച നിക്ഷേപ അവസരമായിരിക്കും. മാർച്ചിലെ വാഹന  വില്പനകണക്കുകൾ  ഇന്ന്  പുറത്തു വരുന്നത്  വിപണി  പ്രതീക്ഷയോടെ  കാണുന്നു. എങ്കിലും  വാഹന  ഓഹരികളിൽ  ഇന്ന്  സ്റ്റോപ്പ് ലോസ് പരിഗണിക്കുന്നത്  ഉചിതമായിരിക്കും.

ബൈഡന്റെ  ഇൻഫ്രാസ്ട്രക്ച്ചർ   പ്ലാൻ 

എട്ടു കൊല്ലം  കൊണ്ട് രണ്ടു  ട്രില്യൺ ഡോളർ ചിലവഴിക്കുന്ന  ഇൻഫ്രാ സ്ട്രക്ച്ചർ പ്ലാൻ  അവതരിപ്പിച്ച ജോ ബൈഡൻ, നേരത്തെ  ട്രംപ്  കുറച്ച  കോർപറേറ്റ്  നികുതികൾ  21%ൽ  നിന്നും വീണ്ടും 28 % ആയി  ഉയർത്തിയത്  വിപണിക്ക് ക്ഷീണമായി. ഇൻഫ്രാ സ്ട്രക്ച്ചർ   പ്ലാൻ  കൂടുതൽ തൊഴിലവസരങ്ങൾക്കൊപ്പം, അമേരിക്കയുടെ ഇക്കണോമിക് റിക്കവറി  വേഗത്തിലാക്കുന്നത് വിപണിക്ക്  അനുകൂലമാണ്. 

നിഫ്റ്റി 

രാജ്യാന്തര  വിപണികളിലെ തിരുത്തലിനൊപ്പം  നഷ്ടത്തോടെ  ആരംഭിച്ച ഇന്ത്യൻ വിപണിക്ക്  ഇന്നലെ മോശം യൂറോപ്യൻ ഓപ്പണിങ് വിഘാതമായി. ബാങ്കിങ് , ഐ ടി സെക്ടറുകളിലെ  ലാഭമെടുക്കലും  ഇന്നലെ വിപണിക്ക്  ക്ഷീണമായപ്പോൾ ഒരു ശതമാനം  നഷ്ടത്തോടെ 14690  പോയിന്റിൽ നിഫ്റ്റി വ്യാപാരമവസാനിപ്പിച്ചു. 

14600 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14440-14460 മേഖലയിലാണ്  നിഫ്റ്റിയുടെ  പ്രധാന പിന്തുണ. എഫ് എം സി ജി , ഓട്ടോ , ഐ ടി, ബാങ്കിങ്, ഇൻഫ്രാ, സിമന്റ്,  പൊതു മേഖല, ഭക്ഷ്യസംസ്കരണ ഓഹരികൾ എന്നിവ ഇന്നും  ശ്രദ്ധിക്കുക.  ഭാരതി  എയർടെൽ, മാരുതി, മഹിന്ദ്ര, അശോക് ലെയ്‌ലാൻഡ്, ടാറ്റ സ്റ്റീൽ എസ്ബിഐ, ടിസിഎസ്, ഇന്റലെക്ട് ഡിസൈൻ, സ്‌പൈസ്ജെറ്റ്,  അപ്പോളോ പൈപ്സ്, ടിവിഎസ് മോട്ടോർസ്,  ഐ ടി സി , ഹിന്ദ് യൂണി ലിവർ, ഐആർസിടിസി,  ഭാരത് ഡൈനാമിൿസ്, ഐഓബി, സെൻട്രൽ ബാങ്ക്  ഓഫ് ഇന്ത്യ, എൻ എച്പിസി,  ആക്സിസ്  ബാങ്ക് മുതലായ ഓഹരികളും  ശ്രദ്ധിക്കുക. 

ഭക്ഷ്യ സംസ്കരണത്തിന്- പിഎൽഐ സ്‌കീം

ഭക്ഷ്യസംസ്കരണ  മേഖലയെ  പ്രോഡക്റ്റ് ലിങ്ക്ഡ്  ഇൻസെന്റീവ് സ്‌കീമിൽ  ഉൾപ്പെടുത്താനായി  10900 കോടി  രൂപ അനുവദിച്ചത്  ഇന്ത്യൻ  ഫുഡ് ഓഹരികൾക്ക്  അനുകൂലമാണ്. 2027-ഓടെ  ഭക്ഷ്യ സംസ്കരണ  മേഖല  രണ്ടര  ലക്ഷം പുതിയ തൊഴിലവസരങ്ങളും, 33494 കോടി രൂപയുടെ  അധിക ഉല്പാദനവും  സാധ്യമാകുമെന്ന്  സർക്കാർ  പ്രതീക്ഷിക്കുന്നു. ഫുഡ്  ഓഹരികൾക്കൊപ്പം ഫാർമിംഗ്  ഓഹരികളും  ശ്രദ്ധിക്കുക.

റീകാപിറ്റലൈസേഷൻ  

പൊതുമേഖല  ബാങ്കുകളായ  ഐഒബി, യൂക്കോബാങ്ക്, സെൻട്രൽ ബാങ്ക്ഓഫ് ഇന്ത്യ , ബാങ്ക് ഓഫ്  ഇന്ത്യ  എന്നീ  ബാങ്കുകളിലേക്ക്  14500 കോടിരൂപയുടെ  മൂലധന  നിക്ഷേപം  നടത്തുന്നത്  ഓഹരികൾക്ക്  അനുകൂലമാണ്. ഈ  പൊതുമേഖല  ബാങ്കുകളായിരിക്കും  ആദ്യ  ഘട്ട വിറ്റഴിക്കൽ  ലിസ്റ്റിൽ  ഉൾപ്പെടുകയെന്നും  വിപണി  അനുമാനിക്കുന്നു. 

എണ്ണ, സ്വർണം 

ഇന്നലെ  64 ഡോളറിന്  താഴെ ക്രമപ്പെട്ട  രാജ്യാന്തര  എണ്ണവില  ഇന്ന്  ബൈഡന്റെ  ഇൻഫ്രാസ്ട്രക്ച്ചർ  പ്ലാനിന്റെ  പിൻബലത്തിൽ  മുന്നേറ്റം നേടിയേക്കാം.

ബോണ്ട് യീൽഡിന്റെ  ഉയർച്ചക്കിടയിലും, ഓഹരി  വിപണിയുടെ  ഇന്നലത്തെ  അനിശ്ചിതത്വം  സ്വർണത്തിന്  ബൗൺസ്  ബാക്ക്  നൽകി. സ്വർണ വില 1700 ഡോളറിൽ ക്രമപ്പെട്ടാൽ മാത്രമേ മുന്നേറ്റ  സാധ്യതയുള്ളു. ബോണ്ട് യീൽഡ്  1.74% ലെത്തി നിൽക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA