ADVERTISEMENT

കോവിഡിനു വാക്സീൻ വന്നതോടെ ഇന്ത്യൻ സമ്പദ്ഘടന പഴയ ട്രാക്കിേലക്കു മടങ്ങാൻ തുടങ്ങി. 2020 മാർച്ചിൽ കൂപ്പുകുത്തിയ വിപണി  ഏവരേയും വിസ്മയിപ്പിച്ച് പുത്തൻ ഉയരങ്ങൾ സൃഷ്ടിച്ചു കുതിച്ചതോടെ  വിപണിയിൽ ആത്മവിശ്വാസം തിരിച്ചു വന്നു.അതോടെ  മുൻവർഷം പിൻവാങ്ങിയ കമ്പനികൾ അടക്കം നിരനിരയായി എത്തുകയാണ് പബ്ലിക് ഇഷ്യൂവു (ഐപിഒ) മായി. അതെ പ്രാഥമിക വിപണിയിൽ വീണ്ടും ഐപിഒകളുടെ വസന്തം വരവാകുന്നു.  എൽഐസി അടക്കം ഒട്ടേറെ മികച്ച കമ്പനികൾ പബ്ലിക് ഇഷ്യൂവുമായി വരുന്നത് ഓഹരിയിൽ പുതുനിക്ഷേപകരുടെ എണ്ണം വർധിപ്പിക്കും. 

എങ്ങനെ നല്ല കമ്പനി തിരഞ്ഞെടുക്കും?

ഓഹരിയല്ല, മറിച്ച് ആ ബിസിനസാണ് നമ്മൾ വാങ്ങുന്നത് എന്നു ചിന്തിച്ചാൽ ഇതിനുത്തരമാകും. ഒരു ബിസിനസ് വാങ്ങും മുൻപ് നിങ്ങൾ എന്തെല്ലാം ചിന്തിക്കും? കമ്പനി എന്തിനാണിപ്പോൾ ഓഹരികൾ വിൽക്കുന്നത്; വിറ്റു കിട്ടുന്ന ധനം എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു; പ്രമോട്ടറുടെ ൈകവശം എത്ര ഓഹരിയുണ്ട്; ഈ ബിസനസ് എന്താണ്, ലാഭകരമാണോ; കമ്പനിക്ക് കടമുണ്ടോ, ലാഭവിഹിതം കൊടുക്കാറുണ്ടോ; പ്രമോട്ടർമാർ എങ്ങനെയുള്ളവരാണ്; കമ്പനിയുടെ മുൻവർഷത്തെ ബാലസ് ഷീറ്റ് എങ്ങനെ? ഗുഡ്‌വിൽ ഉണ്ടോ എന്നു വരെ പരിശോധിക്കണം. 

ഇവയെല്ലാം കമ്പനിയുടെ പ്രോസ്പെക്ടസിൽനിന്നു ലഭിക്കും. അതല്ലെങ്കിൽ നിങ്ങളുടെ ബ്രോക്കിങ് കമ്പനിയുടെ റിസർച് വിഭാഗത്തെയോ ഇന്റർനെറ്റിനെയോ ആശ്രയിക്കുക.

നിക്ഷേപകൻ ചെയ്യേണ്ടത്

നല്ല പബ്ലിക് ഇഷ്യൂകൾ വാങ്ങാനും നിക്ഷേപത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുന്നത് ബുദ്ധിപരമാകും. ഐപിഒയ്ക്ക് അപേക്ഷിക്കാൻ ഒരു ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. 

പബ്ലിക് ഇഷ്യുവിൽ അലോട്െമന്റ് ഉറപ്പാക്കാൻ

 ആദ്യ പബ്ലിക് ഇഷ്യുവിനു (ഐപിഒ) അപേക്ഷിച്ചാലും ഒരിക്കലും അലോട്മെന്റ് കിട്ടാറില്ല എന്ന പരാതി  ബഹുഭൂരിപക്ഷം പേർക്കും ഉണ്ട്.   ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ പരാതി പരിഹരിക്കാം. 

∙ ചെറുകിടക്കാർക്ക് പൊതുവേ 35 ശതമാനമാണ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. ചില കമ്പനികൾ 10 ശതമാനമേ നൽകൂ. രണ്ടു ലക്ഷത്തിനു മുകളിൽ അപേക്ഷിച്ചാൽ നിങ്ങളെ റീടെയിൽ കാറ്റഗറിയിൽ പരിഗണിക്കില്ല.

∙ മിനിമം ലോട്ട് മാത്രം അപേക്ഷിക്കുക. (ലോട്ട് എന്നാൽ മിനിമം അപേക്ഷിക്കേണ്ടുന്ന ഓഹരികൾ) ഒരപേക്ഷയിൽ ഒന്നിൽ കൂടുതൽ ലോട്ട് അപേക്ഷിച്ചതുകൊണ്ട് കിട്ടാനുള്ള സാധ്യത കൂടുന്നില്ല. പരിഗണന എപ്പോഴും ഒറ്റലോട്ട് അപേക്ഷിക്കുന്ന െചറുകിടക്കാർക്കാണ്. നല്ല കമ്പനികൾക്ക് ആവശ്യത്തിലും പല മടങ്ങ് അപേക്ഷകരുണ്ടാകും. ഐആർസിടിസിക്കു 2019 ൽ 111.91 ഇരട്ടി അപേക്ഷകളാണു ലഭിച്ചത്.

∙ ഒരു പാൻ നമ്പരിൽ ഒരു അപേക്ഷയേ പരിഗണിക്കൂ. അതിനാൽ, ഒരാൾക്ക് ഒരു അപേക്ഷയേ നൽകാനാകൂ. 

∙ ഓൺലൈൻ ASBA അക്കൗണ്ട് വഴിയാണെങ്കിൽ ഒന്നോ രണ്ടോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ േപരിൽകൂടി അപേക്ഷ നൽകാം. അവരുടെ ഡിപ്പോസിറ്ററി വിവരങ്ങൾക്കൊപ്പം അവരുടെ പാൻനമ്പറും നൽകണമെന്നു മാത്രം. പക്ഷേ, ചില ബാങ്കുകൾ ഒന്നിൽകൂടുതൽ അപേക്ഷ നൽകാൻ അനുവദിക്കാറുമില്ല. 

∙ പ്രൈസ് ബാൻഡിലെ ഉയർന്ന വിലയിൽ മാത്രം അപേക്ഷിക്കുക. ഇതിനായി ‘cut off’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ ASBA (Application Supported by Blocked Amount) വഴിയോ, ബ്രോക്കർ നൽകുന്ന ലിങ്കിൽ യുപിഐ (Unified Payment Interface) വഴിയോ ഡൗൺലോഡ് ചെയ്തെടുത്ത ഷെയർ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാം. അതുകൊണ്ട്, ഇഷ്യൂ ക്ലോസ് ചെയ്യുന്ന ദിവസം അവസാന മണിക്കൂർ വരെ കാത്തിരിക്കരുത്. നേരത്തേ തന്നെ അപേക്ഷ നൽകുക. പല ബാങ്കുകളും പല സമയത്താകും അപേക്ഷാ സ്വീകരണ സമയം അവസാനിപ്പിക്കുക. അക്കൗണ്ടിലെ ഫണ്ട് തികയാതെ വന്നാൽ മറ്റു സംവിധാനങ്ങൾ കണ്ടെത്താനും സമയം േവണം.

∙ അപേക്ഷാഫോമിൽ തെറ്റുകൾ വരാതെ സൂക്ഷിക്കുക. പ്രധാന വിവരങ്ങൾ കെവൈസിയിലേതു പോലെ തന്നെ പൂരിപ്പിക്കുക.

സ്റ്റോക് മാർക്കറ്റ് ട്രെയിനറാണ് േലഖകൻ.

English Summary : How to Apply for IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com