ആർബിഐയുടെ വായ്പാ നയത്തിന് വിപണിയെ നയിക്കാനാകുമോ

HIGHLIGHTS
  • മാരുതി, ടിസിഎസ്, എസ്ബിഐ, എസ്ബിഐലൈഫ്, ശ്രീറാം ട്രാൻസ്‌പോർട് ഫിനാൻസ്, ബ്രിട്ടാനിയ, മാരിക്കോ, ഓലെൻട്ര ഗ്രീൻ ടെക്ക്, അദാനി എന്റർപ്രൈസസ്, അദാനിപവർ, ടോറന്റ് പവർ മുതലായവ ശ്രദ്ധിക്കുക
mkt
SHARE

ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഫ്യൂച്ചറുകളുടെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ നേട്ടത്തോടെ ആരംഭിച്ച ഏഷ്യൻ വിപണികളുടെ മുന്നേറ്റം ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്. പക്ഷെ ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കോവിഡ് കണക്കുകളും, ഭാഗിക ലോക് ഡൗണും വിപണിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചേക്കാം യുറോപ്യൻ വിപണികൾക്ക് ഇന്ന് അവധിയാണെന്നത് നിഫ്റ്റിയുടെ ക്ലോസിങ്ങിനെ ബാധിച്ചേക്കും.

അമേരിക്കൻ സൂചനകൾ 

വെള്ളിയാഴ്ച   അവതരിപ്പിച്ച മികച്ച  ജോബ് ഡാറ്റായുടെ പിൻബലത്തിൽ  അമേരിക്കൻ  സൂചിക ഫ്യൂച്ചറുകളുടെ മുന്നേറ്റം ഏഷ്യൻ വിപണികൾക്ക് അനുകൂലമാണ്. ഇത് വിപണിയിൽ പ്രതിഫലിച്ചേക്കാം

നിഫ്റ്റി

ഇരുപത് ദിന  മൂവിങ് ആവറേജായ 14830 പോയിന്റും, 50 ദിന മൂവിങ് ആവറേജായ  14780 പോയിന്റും  നിഫ്റ്റിക്ക് താങ്ങാവുമെന്ന്  പ്രതീക്ഷിക്കുന്നു. ഒന്നാം തീയതി കടക്കാനാവാതെ  പോയ 14900  പോയിന്റിലെ  റെസിസ്റ്റൻസ് കടക്കാനായാൽ  പിന്നെ 15100 പോയിന്റിലെ കുഴപ്പം പിടിച്ച  കടമ്പ മാത്രമാവും നിഫ്റ്റിക്ക്  പ്രശ്നമാകുക. 11350 പോയിന്റിന് മുകളിൽ  നിഫ്റ്റി ബുള്ളിഷ്  ട്രെൻഡ്  വീണ്ടെടുത്ത് തുടങ്ങുന്നതും ശ്രദ്ധിക്കുക.14600 പോയിന്റ് വരെയുള്ള  തിരുത്തലുകൾ വിപണിയിലെ അവസരങ്ങളാണ്.

ഐടി, എഫ്എംസിജി, മെറ്റൽ, ഇൻഫ്രാ, സിമന്റ് സെക്ടറുകൾക്കൊപ്പം  ബാങ്കിങ്, ഫാർമ  സെക്ടറുകള്‍ ഇന്ന്  ശ്രദ്ധിക്കുക.  ഓട്ടോ ഓഹരികളെ   ദീർഘ കാല  ലക്ഷ്യത്തോടെ മാത്രം സമീപിക്കുക. മാരുതി, ടിസിഎസ്, എസ്ബിഐ, എസ്ബിഐലൈഫ്, ശ്രീറാം ട്രാൻസ്‌പോർട് ഫിനാൻസ്,  ബ്രിട്ടാനിയ, മാരിക്കോ, ഓലെൻട്ര ഗ്രീൻ ടെക്ക്, അദാനി എന്റർപ്രൈസസ്, അദാനിപവർ, ടോറന്റ് പവർ മുതലായ ഓഹരികളും ശ്രദ്ധിക്കുക. ജിഎം ബ്രൂവറീസ് , സിംപ്ലെക്സ്  മുതലായ  കമ്പനികൾ ഇന്ന്  റിസൾട്ടുകൾ  പ്രഖ്യാപിക്കും.

ആർബിഐയുടെ വായ്പാ  നയം

ബുധനാഴ്ച  പ്രഖ്യാപിക്കുന്ന  ആർബിഐയുടെ പുതിയ വായ്പാനയവും ഇന്ത്യൻ വിപണിക്ക് വളരെ നിർണായകമാണ്. ഉയരുന്ന പണപ്പെരുപ്പത്തിന്റെ ആനുകൂല്യം റിപോ നിരക്കുകൾ തൽസ്ഥിതിയിൽ  തുടരാൻ  ശക്തികാന്ത ദാസിന്  സഹായകമാണ്. എന്നാൽ  പണപ്പെരുപ്പം നാല് ശതമാനത്തിൽ പിടിച്ചു നിർത്താനായി റിപോ  നിരക്കുകളിൽ  വർധന  വരുത്തിയാൽ  ഇന്ത്യൻ ഇക്കണോമിക്  റിക്കവറിയെ സാരമായി ബാധിക്കുമെന്നതും വിപണിക്ക് ആശങ്കയാണ്. വായ്പ  നയപ്രഖ്യാപനത്തിന്  മുന്നോടിയായി ബാങ്കിങ് ഓഹരികളിൽ  വലിയ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.  ‌.

എണ്ണ

ജോ ബൈഡന്റെ  ഇൻഫ്രാസ്ട്രക്ച്ചർ പ്ലാനിന്റെ  കൂടി സാഹചര്യത്തിൽ  ഒപെക് എണ്ണയുടെ ഉല്പാദനനിയത്രണം അവസാനിപ്പിക്കാൻ  തീരുമാനിച്ചത്  ക്രൂഡിന് സർപ്രൈസ് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് വില  ബാരലിന് 67 ഡോളറിന് താഴെ ക്രമപ്പെട്ടേക്കാം

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA